എ.എസ്.ഐയുടെ മകൾ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: കോളേജ് വിദ്യാർഥിനി ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി. മാണ്ഡ്യ ബണ്ടിഗൗഡ ലേഔട്ടിന് സമീപം ശനിയാഴ്ചയാണ് സംഭവം.

മണ്ഡ്യ ആംഡ് റിസർവ് പോലീസിലെ എഎസ്ഐ പാഷയുടെ മകൾ സുഹാന (19) ആണ് മരിച്ചത്.

മൈസൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിഎ വിദ്യാർഥിനിയായിരുന്നു സുഹാന.

  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്

ശനിയാഴ്ച വൈകീട്ട് പതിവുപോലെ കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ സുഹാന സ്കൂട്ടി എടുത്ത് ബണ്ടിഗൗഡ ലേഔട്ടിലേക്ക് പോയി.

ഇവിടെ വെച്ച്, ചാമുണ്ടി എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ വടിവാളുമായി നടുറോഡിൽ മദ്യപസംഘത്തിന്റെ വിളയാട്ടം; ചോദ്യം ചെയ്തവർക്ക് നേരെ 'രാത്രി സംഘടിതമായ അക്രമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts