വാഷിങ്ടണ്‍: ഹെയ്റ്റിയിൽ വന്‍ നാശംവിതച്ച മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി. കൊടുങ്കാറ്റില്‍പ്പെട്ട് ഇതുവരെ 140 പേര്‍ മരിച്ചു.ഹെയ്റ്റിക്ക് പുറമെ ക്യൂബയിലും വൻനാശം വിതച്ച ‘മാത്യു’ ചുഴലിക്കാറ്റ് യുഎസിലെ ഫ്ളോറിഡയിലേക്കും നീങ്ങുന്നു.തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ഫ്‌ളോറിഡ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യത.ഹെയ്റ്റിയിലും ക്യൂബയിലും മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിലാണ് ‘മാത്യു’ ആഞ്ഞടിച്ചത്. പ്രദേശത്തുനിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഫ്‌ളോറിഡയില്‍ മുന്‍കരുതലെന്ന നിലയില്‍ ആഹാരവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട് .ക്യൂബ പിന്നിട്ടതോടെ ശക്തികുറഞ്ഞ് മണിക്കൂറില്‍ 190 കി.മീ. വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി യു.എസ്. ഒമ്പത്…
Read MoreMonth: October 2016
ഏകദിന പരമ്പര:ഇന്ത്യൻ ടീമിൽ റെയ്‌നയും അമിത് മിശ്രയും;അശ്വിനും ജഡേജയ്ക്കും വിശ്രമം
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചു മത്സരങ്ങളിൽ ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള 15 അംഗ ഇന്ത്യൻ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു.മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയെ തിരിച്ചുവിളിച്ചു. ആകെ അഞ്ച് ഏകദിനങ്ങൾ ഉൾപ്പെട്ടതാണു പരമ്പര. ഈ മാസം 16, 20, 23 തീയതികളിലായി യഥാക്രമം ധർമശാല, ഡൽഹി, മൊഹാലി എന്നിവിടങ്ങളിലാണ് ആദ്യ മൂന്ന് ഏകദിനങ്ങൾ. അശ്വിൻ, ജഡേജ, ഷമി എന്നിവർക്കു വിശ്രമം അനുവദിച്ചു. 15 അംഗ ടീം: ധോനി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, രഹാനെ, കോലി, മനീഷ് പാണ്ഡെ, റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര,…
Read Moreപുലിമുരുകനും തോപ്പിൽ ജോപ്പനും പൂജക്കൊയ്ത്തിനിറങ്ങുന്നു.
ബെംഗളുരു: സൂപ്പർ സ്റ്റാറുകളുടെ പൂജ ചിത്രങ്ങൾ ഇന്നുമുതൽ ( 7.10.2016) തിയ്യറ്ററുകളിൽ. ഏറെ നാളായി കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളും പൂജ അവധിക്കാലം ലക്ഷ്യമിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കേരളത്തിലും പുറത്തുമായി മുന്നുറോളം തിയ്യറ്ററുകളിലാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനാകുന്ന പുലി മുരുകൻ റിലീസ് ചെയ്യുന്നത്. റിലീസിംഗ് തീയറ്ററുകളുടെ എണ്ണത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ തോപ്പിൽ ജോപ്പനും പുറകിലല്ല. ബെംഗളരുവിലെ മിക്ക തീയറ്ററുകളും ഇതിനോടകം തന്നെ ഇരു ചിത്രങ്ങളും കയ്യടക്കിക്കഴിഞ്ഞു.
Read Moreഐഎസ്ഐസിൽ നിന്ന് മാസം 100 ഡോളർ വീതം സാമ്പത്തിക സഹായം ലഭിച്ചിരുന്നു;ഇറാഖിലും സിറിയയിലും യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്;വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്.
ന്യൂഡൽഹി :എൻ ഐ എ അറസ്റ്റ് ചെയ്ത ഐഎസ് അനുകൂലികളെ കുറിച്ചുള്ള പുതിയ വാർത്തകൾ കൂടുതൽ ഭയപ്പെടുത്തുന്നത്. എൻഐ എ അറെസ്റ്റ് ചെയ്ത സുബ്ഹാനി എന്ന തമിഴ് നാട് സ്വദേശി ഏകദേശം അഞ്ചു മാസത്തോളം സിറിയയിലും ഇറാഖിലും യുദ്ധത്തിൽ പങ്കെടുത്തു. സുഹൃത്തിന് പരിക്ക് പറ്റിയപ്പോൾ തിരിച്ചു പോന്നു. തനിക്കൊപ്പം ഒരു മലയാളി കുടുംബവും ഉണ്ടായിരുന്നു എന്ന് എൻ ഐ എ ക്ക് മൊഴി നൽകി.ഹാജി മൊയ്തീൻ, അബുമീർ തുടങ്ങിയ പേരുകളിലും ഇയാൾ അറിയപ്പെടുന്നു. 100 ഡോളറായിരുന്നു മാസശമ്പളം, അതു മാത്രമല്ല സ്ഫോടനം നടത്താൻ ശിവകാശിയിൽ…
Read Moreബസ് സർവ്വീസും ആരംഭിച്ചു;അത്തിബെലെ അതിർത്തിയിലെ ഗതാഗതം സാധാരണ നിലയിലേക്ക്
ബെംഗളൂരു : 30 ദിവസത്തോളം നീണ്ടു നിന്നിരുന്ന അതിർത്തിയിലെ ഗതാഗത നിരോധനം ഇന്നലെ നീക്കിയിരുന്നു, ഇന്നലെ മുതൽ സ്വകാര്യ വാഹനങ്ങൾ രണ്ടു വശത്തേക്കും യാത്ര മടങ്ങി. ട്രക്കുകളും ഇന്നലെ അതിർത്തി കടന്നു. കർണാടക ആർ ടി സി ബസുകൾ ഇന്നലെ തന്നെ തമിഴ്നാട് അതിർത്തി കടന്ന് ഉള്ള സർവ്വീസുകൾ തുടങ്ങിയിരുന്നു. മുന്ന് ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്.തമിഴ്നാടിന്റെ ഭാഗത്തു നിന്നും നിസ്സഹകരണം തുടരുന്നതായി കർണാടക ആർ ടി സി ജീവനക്കാർ പരാതിപ്പെടുന്നു. ഇന്ന് പതിവുപോലെ എല്ലാ സർവ്വീസും നടത്താനാകുമെന്ന് കർണാടക ആർ ടി സി…
Read Moreതിരുവോണം ബമ്പർ അടിച്ചയാളുടെ പേരിൽ വ്യാജ പ്രചരണം
ഈ വർഷത്തെ ഓണം ബമ്പറിന്റെ കഥ രസകരമായിരുന്നു, ഒന്നാം സമ്മാനമായ എട്ടു കോടി ലഭിച്ച വ്യക്തിയെ കണ്ടെത്താൻ കുറെ ദിവസമെടുത്തു. തൃശൂരിലാണ് ടിക്കറ്റ് വിറ്റത് എന്നത് മാത്രമായിരുന്നു അറിവ്. പിന്നീട് തൃശൂരിനടുത്തുള്ള കുതിരാനിൽ നിന്നുള്ള യുവാവ് തന്റെ വീട് കത്തിപ്പോയപ്പോൾ ടിക്കറ്റും കത്തിപ്പോയിട്ടുണ്ടാകാം എന്ന അവകാശ വാദവുമായി മുന്നോട്ടുവന്നു. കുറച്ച് ദിവസത്തിന് ശേഷമാണ് മേലോർ കോട് പഴതറ ഗണേഷ് നാണ് എട്ടു കോടി അടിച്ചത് എന്ന വാർത്ത പുറത്തുവന്നത്. അദ്ദേഹം ഒരു വർക് ഷോപ് ഉടമയാണ്. എന്നാൽ ഇന്നദ്ദേഹം നേരിടുന്ന പ്രശ്നം മറ്റൊന്നാണ്, സമൂഹ…
Read Moreഗോളടിക്കാന്‍ ആളില്ല;തോല്‍വി തുടര്‍ക്കഥയാക്കി കേരള ബ്ലാസ്റ്റെര്സ്..
കൊച്ചി : ഇന്ന് നടന്ന മത്സരവും പരാജയപ്പെട്ട കേരള ബ്ലാസ്റ്റെര്സ് കഴിഞ്ഞ വര്‍ഷത്തെ ഫലത്തില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാ സന്ദേശം ആരാധകര്‍ക്ക് നല്‍കി.ആദ്യപകുതിയില്‍ ജാവി ലാറ അടിച്ച ഒരു ഗോളിന് കൊല്‍ക്കത്ത വിജയിച്ചു. ഐ എസ് എല്‍ ഈ സീസണിലെ ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റെര്സ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മായുള്ള മല്‍സരത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.
Read Moreനിരാഹാരം നിര്‍ത്തി രക്ഷപ്പെട്ടു.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കരാറിന്റെ പേരില്‍ യുഡിഎഫ് നിയമസഭയ്ക്കുള്ളില്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചു. ജനപിന്തുണ കിട്ടാതായതോടെ മാനേജ്മെന്റുകള്‍ ഫീസ് കുറയ്ക്കുമെന്ന് പറഞ്ഞു എന്ന പ്രചാരണം നടത്തി നിരാഹാരസമരം പിന്‍വലിക്കാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് സഭ അവധിക്കു പിരിഞ്ഞത് ചൂണ്ടികാട്ടി സമരം യുഡിഎഫ് അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാമും റോജി എം ജോണുമാണ് നിലവില്‍ നിരാഹാരസമരം നടത്തിവന്നിരുന്നത്. എംഎല്‍എമാരായ ഹൈബി ഈഡനേയും, ഷാഫി പറമ്പിലിനേയും ആശുപത്രിയിലേക്ക് നീക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇവര്‍ നിരാഹാരസമരം ആരംഭിച്ചത്. കൂടുതല്‍ സമരപരിപാടികള്‍ സഭയ്ക്കു പുറത്തു സംഘടിപ്പിക്കുമെന്നും ശക്തമായ പ്രക്ഷോഭപരിപാടികളുമായി…
Read More29 ദിവസങ്ങള്‍ക്കു ശേഷം കര്‍ണാടക-തമിഴ്നാട് അതിര്‍ത്തി തുറന്നു;സ്വകാര്യ വാഹനങ്ങള്‍ ഓടിത്തുടങ്ങി;ബസ് സര്‍വീസ് നാളെ പുനസ്ഥാപിക്കാന്‍ സാധ്യത.
ബെന്ഗളൂരു: കാവേരി വിഷയവുമായി ബന്ധപ്പെട്ട ആക്രമണ സംഭവങ്ങള്‍ മൂലം അടച്ചിട്ട ഹോസൂര്‍ റോഡിലെ വാഹന ഗതാഗതം നിര്‍ത്തിവച്ചിരുന്ന തമിഴ്നാട്-കര്‍ണാടക അതിര്‍ത്തി സ്വകാര്യവഹനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കര്‍ണാടക രേജിസ്ട്രഷന്‍ ഉള്ള സ്വകാര്യവാഹനങ്ങളും ട്രക്കുകളും ഇന്ന് അതിര്‍ത്തി കടന്ന് ജുജുവാടി(കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാടിന്റെ പ്രദേശം) എന്നാ സ്ഥലത്തേക്ക് കടന്നു യാത്ര തുടര്‍ന്നു,തമിഴ്നാട് വാഹനങ്ങള്‍ അതിബെലെ വഴിയും യാത്ര തുടങ്ങി. ബസ് സര്‍വീസ് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല,ഇപ്പോഴത്തെ പുരോഗതി വിലയിരുത്തിയതിനു ശേഷം നാളെ ബസ് സര്‍വിസുകള്‍ ആരംഭിക്കാന്‍ സാധ്യത ഉണ്ട്.ബെന്ഗലൂരുവില്‍ നിന്ന് ഹോസുരിലേക്ക് പോകാന്‍ കര്‍ണാടക രെജിസ്ട്രേഷന്‍ ബസില്‍…
Read Moreബെന്ഗലൂരുവില്‍ ബെല്ലണ്ടൂരിനടുത്ത് നിര്‍മാണത്തില്‍ ഉള്ള അഞ്ചു നില കെട്ടിടം തകര്‍ന്നു വീണു;രണ്ടു പേര്‍ മരിച്ചു ,നാലു പേര്‍ കുടുങ്ങി കിടക്കുന്നു.
ബെന്ഗളൂരു : നിര്‍മാണത്തിലുള്ള അഞ്ചു നിലക്കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു.ബെല്ലണ്ടൂരില്‍ ആണ് സംഭവം.നിര്‍മാണത്തില്‍ ഇരുന്നകെട്ടിടം റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.നിര്‍മാണത്തിലെ അപാകതകള്‍ ആണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. ആഗാന്‍ രേസ്ടോരന്റ് നും സമീപമായി കഫെ കോഫീ ഡേയ് ക്ക് സമീപത്തയാണ് സംഭവം.മരിച്ച രണ്ടുപേരില്‍ ഒരാളുടെ മൃത ശരീരം പുറത്തെടുത്തു,കുടുങ്ങി ക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. “നാല് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു,ഇനി നാലുപേര്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയിക്കുന്നു “ഫയര്‍ ഫോര്‍സിന്റെ ചുമതലയുള്ള ഡി ജി പി എം എന്‍ റെഡ്ഡി…
Read More