29 ദിവസങ്ങള്‍ക്കു ശേഷം കര്‍ണാടക-തമിഴ്നാട്‌ അതിര്‍ത്തി തുറന്നു;സ്വകാര്യ വാഹനങ്ങള്‍ ഓടിത്തുടങ്ങി;ബസ്‌ സര്‍വീസ് നാളെ പുനസ്ഥാപിക്കാന്‍ സാധ്യത.

ബെന്ഗളൂരു: കാവേരി വിഷയവുമായി ബന്ധപ്പെട്ട ആക്രമണ സംഭവങ്ങള്‍ മൂലം അടച്ചിട്ട ഹോസൂര്‍ റോഡിലെ  വാഹന ഗതാഗതം നിര്‍ത്തിവച്ചിരുന്ന തമിഴ്നാട്‌-കര്‍ണാടക അതിര്‍ത്തി  സ്വകാര്യവഹനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

കര്‍ണാടക രേജിസ്ട്രഷന്‍ ഉള്ള സ്വകാര്യവാഹനങ്ങളും ട്രക്കുകളും ഇന്ന് അതിര്‍ത്തി കടന്ന് ജുജുവാടി(കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാടിന്റെ പ്രദേശം) എന്നാ സ്ഥലത്തേക്ക് കടന്നു യാത്ര തുടര്‍ന്നു,തമിഴ്നാട്‌ വാഹനങ്ങള്‍ അതിബെലെ വഴിയും യാത്ര തുടങ്ങി.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ബസ്‌ സര്‍വീസ് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല,ഇപ്പോഴത്തെ പുരോഗതി വിലയിരുത്തിയതിനു ശേഷം നാളെ ബസ്‌ സര്‍വിസുകള്‍ ആരംഭിക്കാന്‍ സാധ്യത ഉണ്ട്.ബെന്ഗലൂരുവില്‍ നിന്ന് ഹോസുരിലേക്ക് പോകാന്‍ കര്‍ണാടക രെജിസ്ട്രേഷന്‍ ബസില്‍ അതിബെലെ യില്‍ ഇറങ്ങി ഒന്നര കിലോമീറ്റര്‍ നടന്നു വേണം തമിഴ്നാട്‌ ബസില്‍ കയറാന്‍.

കേരള ആര്‍ ടീ സി ബസ്സുകള്‍ മാത്രമായിരുന്നു കര്‍ണാടക-കേരള അതിര്‍ത്തിവഴി ഇതുവരെ സര്‍വീസ് നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts