ഹെയ്റ്റിയിൽ നാശം വിതച്ച് ചുഴലിക്കാറ്റ് ‘മാത്യു’ അമേരിക്കയിലേക്ക് നീങ്ങുന്നു

വാഷിങ്ടണ്‍: ഹെയ്റ്റിയിൽ വന്‍ നാശംവിതച്ച മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി. കൊടുങ്കാറ്റില്‍പ്പെട്ട് ഇതുവരെ 140 പേര്‍ മരിച്ചു.ഹെയ്റ്റിക്ക് പുറമെ ക്യൂബയിലും വൻനാശം വിതച്ച ‘മാത്യു’ ചുഴലിക്കാറ്റ് യുഎസിലെ ഫ്ളോറിഡയിലേക്കും നീങ്ങുന്നു.തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ഫ്‌ളോറിഡ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യത.ഹെയ്റ്റിയിലും ക്യൂബയിലും മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിലാണ് ‘മാത്യു’ ആഞ്ഞടിച്ചത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

പ്രദേശത്തുനിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഫ്‌ളോറിഡയില്‍ മുന്‍കരുതലെന്ന നിലയില്‍ ആഹാരവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട് .ക്യൂബ പിന്നിട്ടതോടെ ശക്തികുറഞ്ഞ് മണിക്കൂറില്‍ 190 കി.മീ. വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി യു.എസ്. ഒമ്പത് ഹെലികോപ്റ്ററുകളും 100 പട്ടാളക്കാരെയും ഹെയ്റ്റിയിലേക്ക് അയക്കും. 80 ശതമാനം ആളുകള്‍ക്ക് വീട് നഷ്ടപെട്ടതായാണ് കണക്കുകൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts