ബെംഗളൂരു : ചില്ലറക്ക് വേണ്ടി ഇനി കണ്ടക്ടറുടെ വായിലിരിക്കുന്നത് കേൾക്കേണ്ട ആവശ്യമില്ല, ബാക്കി നൽകാത്തതിന്റെ പേരിൽ ” ജഗഡ” വേണ്ട, വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന സ്മാർട് കാർഡ് അടുത്ത മാസം ഒന്നാം തീയതി മുതൽ ബിഎം ടി സി യിൽ ഉപയോഗിച്ച് തുടങ്ങാം.
സ്മാർട് കാർഡുകൾ നൽകാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ് എന്ന് ബി എം ടി സി ഐ ടി ഡയറക്ടർ ബിശ്വജിത്ത് മിശ്ര അറിയിച്ചു, ഇതേ കാർഡുകൾ ഷോപ്പിംഗിനും ഉപയോഗിക്കാം. കാർഡ് സ്വായ്പ് ചെയ്തു കൊണ്ടാണ് ഉപയോഗിക്കുന്നത്. വളരെ മുൻപ് തന്നെ പ്രവർത്തനക്ഷമമാകേണ്ടിയിരുന്ന ഈ പദ്ധതി വൈകാൻ കാരണം നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ട ചില സാങ്കേതിക തിരുത്തലുകൾ മൂലമാണ്.നവംബർ ഒന്നുമുതൽ സ്മാർട് കാർഡുകൾ ജനങ്ങൾക്ക് ലഭിച്ച് തുടങ്ങും.
ഭാവിയിൽ മെട്രോയിലും ബി എം ടി സിയിലും ഉപയോഗിക്കാവുന്ന കാർഡുകൾ നിലവിൽ വരും ഗതാഗത വകുപ്പ്, ബിഎം ടി സി, ബിഎംആർ സി എൽ എന്നിവർ തമ്മിൽ നടത്തിയ ചർച്ചയിൽ ഈ പദ്ധതിക്ക് ധാരണയായി. ബിഎംആർസി എൽ (മെട്രോ വകുപ്പ് ) മുൻപ് ഈ പദ്ധതിയെ അനുകൂലിച്ചിരുന്നില്ല എങ്കിലും ഗതാഗത വകുപ്പിന്റെ സമ്മർദ്ദഫലമായി പദ്ധതി അംഗീകരിക്കുകയായിരുന്നു.
25 രൂപയാണ് ബിഎം ടി സി കാർഡിന്റെ വില ആവശ്യാനുസരണം റീചാർജ് ചെയ്ത് ഉപയോഗിക്കാം നവംബർ ഒന്നാം തീയതി മുതൽ പ്രത്യേക ബി എം ടി സി കൗണ്ടറിൽ നിന്നും കാർഡുകൾ ലഭിച്ചു തുടങ്ങും
നിലവിൽ മെട്രോ സ്മാർട് കാർഡുകൾക്ക് ഈടാക്കുന്നത് 100 രൂപയാണ്, ദിവസവും 2500 കാർഡുകൾ വിൽക്കുന്നുണ്ട്, മെട്രേയിൽ 50% പേരും സ്മാർട് കാർഡ് ആണ് ഉപയോഗിക്കുന്നത്.
ഭാവിയിൽ മാസപാസുകളും വിദ്യാർത്ഥി പാസുകളും സ്മാർട് കാർഡ് ആക്കി മാറ്റുന്നതാണ്, 4 ലക്ഷം വിദ്യാർത്ഥി പാസുകളും 2 ലക്ഷം മാസപാസുകളുമാണ് ബിഎം ടി സി യിൽ വിറ്റുപോകുന്നത്. പ്രതിദിനം 55 ലക്ഷം പേർ ബി എം ടി സി യിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.