ബെംഗളൂരു: ബെല്ലന്തൂർ സെൻട്രൽ മാളിനടുത്ത് രണ്ട് ദിവസം മുൻപ് നിർമ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകരുകയും മുന്നു പേർ മരിക്കാനിടയാവുകയും ചെയ്ത സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.ഇതുമായി ബന്ധപ്പെട്ട നടപടികൾ പോലീസ് തുടങ്ങിക്കഴിഞ്ഞു.പോലീസ് സമർപ്പിച്ച എഫ് ഐ ആറിൽ ഒരു പേര് ബിൽഡിംഗിന്റെ ആർകിടെക്റ്റിന്റേതാണ്. അനുമതി ലഭിച്ചതിൽ നിന്നും മാറി നിർമാണം നടത്തുന്നത് ഒഴിവാക്കേണ്ടത് ആർകിടെക്ടിന്റെയും ധർമ്മമാണെന്നാണ് പോലീസ് ഭാഷ്യം.
കെട്ടിടത്തിന്റെ സഹഉടമയായ ശ്രീനിവാസലു റെഡ്ഡി (41) യും അറസ്റ്റിലായി.ബെംഗളൂരുവിന്റെ ചരിത്രത്തിൽ ആദ്യമായാണ് കെട്ടിട അപകടവുമായി ബന്ധപ്പെട്ട് ആർകിടെക്റ്റിനെതിരെ നടപടിയെടുക്കുന്നത്.
വൈറ്റ്ഫീൽഡ് റോഡിലെ കെ എച്ച് ബി കോളനിക്കടുത്തുള്ള ആർ കെ അസോസിയേറ്റ്സിലെ ആർകിടെക്ടാന് എം ആർ ഹേമ, ഇവർക്കു പുറമെ സ്ഥലത്തിന്റെ ഉടമകളായ മറ്റ് ആറു പേർക്കെതിരെ കൂടി എഫ് ഐ ആർ ഉണ്ട്. അനുമതി ലഭിച്ചതിൽ അധികം നിലകൾ നിർമ്മിക്കാൻ നോക്കിയതാണ് ഒരു വിഷയം. വളരെ ലൂസ് ആയ മണൽ ഉപയോഗിച്ചതാണ് തകർച്ചക്ക് കാരണം എന്നും വിലയിരുത്തുന്നു.
അതേ സമയം അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ എണ്ണമെടുത്ത പോലീസ് പറയുന്നത് ഇനിയും മൂന്ന് പേരെ കുടി കണ്ടെത്താ നുണ്ടെന്നാണ്.
നിസാര പരിക്കു പറ്റിയ ആളുകളെല്ലാം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.