കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കുള്ള കേരള എസ്‌ആര്‍ടി സി ബസ്‌ സര്‍വീസ് ഇന്ന് ഉണ്ടാവില്ല

കാവേരി നദീജലതര്‍ക്കത്തില്‍ നാളെ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഇന്ന് കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കു കെഎസ്‌ആര്‍ടി ബസുകള്‍ സര്‍വീസ് നടത്തില്ല. എന്നാല്‍ ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കു ബസുകള്‍ സര്‍വീസ് നടത്തും. വിധി വന്നശേഷം കര്‍ണാടകയിലെ സാഹചര്യങ്ങള്‍ നോക്കിയാകും നാളത്തെയും മറ്റും സര്‍വീസുകള്‍ തീരുമാനിക്കുക. കേരള എസ് ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ : സാറ്റലൈയ്റ്റ് ബസ്‌ സ്റ്റാന്റ് :080-26756666 മജസ്ടിക് :+91 9483519508 ശാന്തി നഗര്‍ :080-2221755 കലാശി പാളയം :080-26709799 പീനിയ : +91 8762689508

Read More

സാൻഡൽവുഡ് സന്ധ്യയും മറ്റു കലാപരി പാടികളുമായി യുവദസറ ഒക്ടോബർ മൂന്ന് മുതൽ.

ബെംഗളുരു : മൈസൂരു ദസറയോടനുബന്ധിച്ചുള്ള യുവ ദസറ ഒക്ടോബർ മൂന്ന് മുതൽ മഹാരാജാസ്  കോളേജ് ഗ്രൗണ്ടിൽ നടക്കും ,കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള 30 പേരടങ്ങുന്നു വിദ്യാർത്ഥി സംഘങ്ങളാണ് വൈകീട്ട് ആറു മുതൽ രാത്രി പത്തു വരെ യുള്ള  യുവദസറയിൽ മാറ്റുരക്കുക. ജലസംരക്ഷണമാണ് മുഖ്യ പ്രമേയം, ജല രക്ഷണെ ജീവരക്ഷണെ എന്നുള്ള സന്ദേശം ഉൾക്കൊള്ളുന്ന നാടകങ്ങളും ശിൽപശാലകളും അരങ്ങേറും.കലാ പരിപാടികൾക്ക് പുറമെ  പ്രമുഖ ഗായകരെ ഉൾപ്പെടുത്തിയുള്ള സംഗീത സന്ധ്യകളും ഉണ്ടായിരിക്കും. മൂന്നാം തീയതി ബെന്നി ദയാൽ, നാലിന് രഘു ദീക്ഷിത്, അഞ്ചിന് സഹൽ മാലി,…

Read More

കേരള ആർടി സി യുടെ സേലം വഴിയുള്ള സർവീസുകൾ പുനരാരംഭിച്ചു.

ബെംഗളൂരു : കേരള ആർടി സി യുടെ ബെംഗളൂരുവിൽ നിന്നും സേലം ,കോയമ്പത്തൂർ വഴിയുള്ള സർവ്വീസുകൾ പുനരാരംഭിച്ചു.കാവേരി വിഷയം കാരണം ഒരാഴ്ചയോളമായി തമിഴ്നാടിലൂടെയുള്ള സർവ്വീസ് നിർത്തിവച്ചതായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ബസുകൾ അയച്ചതായി കെ എസ് ആർ ടി സി അറിയിച്ചു. കാവേരി പ്രശ്നത്തിൽ ഇന്ന് സുപ്പർവൈസിറി കമ്മിറ്റി യോഗവും നാളെ സുപ്രീം കോടതിയിൽ വാദവും ഉള്ളതിനാൽ സ്ഥിതിഗതികൾ നിരീക്ഷിച്ചതിന്  ശേഷമേ  തമിഴ്നാട് വഴിയുള്ള സർവ്വീസുകൾ ഉണ്ടാകു. എന്നാൽ കർണാടക ആർ ടി സി  തമിഴ്നാട് വഴിയുള്ള സർവ്വീസുകൾ പുനരാരംഭിച്ചിട്ടില്ല.

Read More

ഡെങ്കിപ്പനി ഭീതിയിൽ കർണാടകവും;കൂടുതൽ ബെംഗളൂരുവിൽ

ബെംഗളൂരു:ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്തു വലിയ തോതിൽ വർധനവ്.സംസ്ഥാനത്ത ഈ വര്ഷം സെപ്തംബർ പകുതി വരെ മാത്രം 4,065 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.കർണ്ണാടകത്തിൽ ഈ വർഷം ഇതുവരെ ആറു പേർ  മരിച്ചതായാണ് റിപ്പോർട്ട്. കർണാടകത്തിൽ ബെംഗളുരുവിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത് (544 പേർക്ക് ).ഉഡുപ്പിയാണ് രണ്ടാം സ്ഥാനത്ത്.ബംഗളുരുവിൽ മാലിന്യം കൂടുന്നതും,മോശം വെള്ളത്തിന്റെ ഉപയോഗം ,വെള്ളം കെട്ടിനിൽക്കുന്നതും ആണ് ഡെങ്കിപ്പനി വർധിക്കാൻ കാരണം.ഉഡുപ്പിയിലും മറ്റും റബ്ബർ തോട്ടങ്ങൾ കൂടുതൽ ഉള്ളതും ഡെങ്കിപ്പനി കൂടാൻ കാരണമാവുന്നു.മൺസൂണിനു മുൻപും ശേഷവും എല്ലാം ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടി വരികയാണ്. ഇപ്പോൾ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി പരിശോധിക്കാൻ…

Read More

ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ ജീവനൊടുക്കി

ചെന്നൈ:ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ ജീവനൊടുക്കി.പുഴല്‍ സെന്‍ട്രല്‍ ജയിലിലെ വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചായിരുന്നു ആത്മഹത്യ. ഉടന്‍തന്നെ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ പോലീസ് പിടികൂടാന്‍ ശ്രമിച്ചപ്പോഴും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പോലീസിനെ കണ്ട ഇയാള്‍ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ജൂണ്‍ 24ന് രാവിലെ ജോലിക്കു പോകുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇയാള്‍ സ്വാതി(24) യെ മറ്റു യാത്രക്കാര്‍ നോക്കി നില്‍ക്കെ ആക്രമിച്ചത്. മുഖത്തും കഴുത്തിലും വെട്ടേറ്റ യുവതി സംഭവസ്ഥലത്തു മരിച്ചു. തുടര്‍ന്ന് ചെന്നൈ പോലീസിന്റെ പ്രത്യേക സംഘം…

Read More

ജിഷയെ കൊന്നത് അമീര്‍ ഉള്‍ ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ലാം ആണെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം

ജിഷയെ കൊന്നത് അമീര്‍ ഉള്‍ ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ലാം ആണെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം.കൊലപാതകം നടന്ന ദിവസം അനാറും അമീറും ഒരുമിച്ചിരുന്നു മദ്യപിച്ചു. അതിനു ശേഷമാണ് ഇരുവരും കൂടി ജിഷയുടെ വീട്ടിലേക്ക് പോയത്, ഇന്നലെ ജയിലില്‍ വച്ചു കണ്ട് തന്നോട് അമീര്‍ ഉള്‍ ഇസ്ലാം ഇക്കാര്യം പറഞ്ഞെന്നും ബദര്‍ ഉള്‍ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. അമീര്‍ നോക്കിനില്‍ക്കേയാണ് അനാറുള്‍ ജിഷയെ കൊന്നതെന്നും എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ശനിയാഴ്ച ജയിലില്‍ വച്ചു കണ്ടപ്പോഴും അമീര്‍ തന്നോട് പറഞ്ഞതെന്നും…

Read More

ആം ആദ്മി പാർട്ടിയുടെ പ്രവൃത്തികൾ ചട്ടങ്ങൾ മറികടന്ന് ; സി എ ജി റിപ്പോർട്ട്.

ന്യൂഡൽഹി : ആം ആദ്മി പാർട്ടി സർക്കാർ പരസ്യങ്ങൾ നൽകിയത് സുപ്രീം കോടതി ചട്ടങ്ങൾ  ലംഘിച്ചാണെന്ന് സിഎജി റിപ്പോർട്ട്.മറ്റു സംസ്ഥാനങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചതിനേയും വിമർശിച്ചു. റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ : സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവരുടെ ചിത്രങ്ങൾ മാത്രമേ ഉൾപ്പെടുത്താവൂ എന്നത് ലംഘിച്ച് ഉപമുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ നൽകി. ആകെ ചെലവായ 33.40 കോടിയിൽ ഡൽഹിയിലെ പരസ്യച്ചെലവ് 4.69 കോടി, മറ്റു സംസ്ഥാനങ്ങളിൽ പരസ്യത്തിനായി ചെലവഴിച്ചത് 28.71 കോടി. 26 ദേശീയ ദിനപത്രങ്ങളിലും 37 പ്രാദേശിക ദിനപത്രങ്ങളിലും പരസ്യം പ്രസിദ്ധീകരിച്ചു. പാർട്ടിയുടെ…

Read More

ഋഷി കപൂറും മകന്‍ രണ്‍ധീര്‍ കപൂറും പത്രക്കാരെയും ആരാധകരെയും മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച്‌ മുംബൈയിലെ ചെമ്ബൂരില്‍ നടന്ന ഗണേഷ വിഗ്രഹ നിമജ്ജനത്തിനിടെ ഋഷി കപൂറും മകന്‍ രണ്‍ധീര്‍ കപൂറും പത്രക്കാരെയും ആരാധകരെയും മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.ഗണേഷ നിമജ്ജനത്തിനായി നാല് കിലോമീറ്റര്‍ നടന്ന ഇവരെ കണ്ടപ്പോള്‍ ആവേശത്തില്‍ ഓടിക്കൂടിയ ആരാധകര്‍ നടന്‍മാരെ തൊടാനും ചിത്രമെടുക്കാനും ശ്രമിച്ചു. ഇതില്‍ അസ്വസ്ഥരായ താരങ്ങള്‍ ഇവരെ തള്ളിമാറ്റി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ്  ആരാധകര്‍ക്കും സ്വകാര്യ ചാനലിലെ ക്യാമറാമാനും റിപ്പോര്‍ട്ടര്‍ക്കും മര്‍ദനമേറ്റത്.

Read More

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ സ്ഫോടനം:26 പേര്‍ക്ക് പരിക്ക്

മാന്‍ഹട്ടന്‍ നഗരത്തില്‍ ശനിയാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തില്‍ 26 പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം 8.30ഓടെയാണ് സ്ഫോടനം ഉണ്ടായത്. വേസ്റ്റ് ബിന്നില്‍ നിന്നാണ് സ്ഫോടനമുണ്ടായതെന്ന് പ്രാഥമീകാന്വേഷണത്തില്‍ വ്യക്തമായി. വലിയ ശബ്ദത്തോടെ ഇത് പൊട്ടിത്തെറിക്കുകായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.വേസ്റ്റ് ബിന്നിലുണ്ടായിരുന്ന ഒരു കാന്‍ ആണ് പൊട്ടിത്തെറിച്ചത്,പരിക്കേറ്റവരില്‍ പൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് റിപ്പോര്‍ട്ടുകള്‍  

Read More

കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ചാവേറാക്രമണം:17 സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ചാവേറാക്രമണം ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം, സൈന്യത്തിന്റെ തിരിച്ചടിയില്‍ മുഴുവന്‍ തീവ്രവാദികളെയും വധിച്ചു.  ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ക്കു പരുക്കുണ്ട്.നാലു തീവ്രവാദികള്‍ ആസ്ഥാനത്ത് കടന്നുകൂടിയതായി പൊലിസ് പറയുന്നു. തീവ്രവാദികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് ചില ആര്‍മി ബാരക്കുകള്‍ക്ക് തീപിടിച്ചു.ശ്രീനഗര്‍ – മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം.  

Read More
Click Here to Follow Us