ചെന്നൈ:ഇന്ത്യൻ വ്യോമസേന വിമാനം എ.എൻ-32 യിൽ യാത്ര ചെയ്ത എല്ലാവരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ചെന്നൈയിൽ നിന്നും പോർട്ട് ബ്‌ളെയറിലേക്കുള്ള യാത്ര മദ്ധ്യേ ആയിരുന്നു വിമാനം അപ്രത്യക്ഷമായത്.വിമാന യാത്രക്കാരുടെ കുടുംബങ്ങൾക്ക് അയച്ച സന്ദേശത്തിലാണ് വ്യോമസേന ഇക്കാര്യം വ്യക്തമാക്കിയത്.നഷ്ടപരിഹാര നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിട്ടുനൽകാനും വ്യോമസേന അഭ്യര്ത്ഥിച്ചു. കഴിഞ്ഞ ജൂലൈ 22 നു ചെന്നൈയിലെ താംബരം വ്യോമസേന താവളത്തിൽ നിന്ന് പുറപ്പെട്ട എ .എൻ 32 വിമാനത്തിൽ 29 യാത്രക്കാരാണുണ്ടായത്.കോഴിക്കോട് സ്വദേശികളായ വിമൽ, സജീവ് കുമാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ.ഇതുവരെ നടത്തിയ അന്വേഷണത്തിൽ വിമാനത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അപകടത്തെ ആരും തന്നെ അതിജീവിച്ചതായി…
Read MoreMonth: September 2016
കാവേരി വിഷയo: തമിഴ്നാട്ടില്‍ നാളെ ബന്ദ്.
കാവേരി വിഷയത്തില്‍ പ്രതിഷേധിച്ചു തമിഴ്നാട്ടില്‍ നാളെ ബന്ദ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനുകള്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.വ്യാപാരികള്‍ ആഹ്വാനം ചെയ്ത ബന്ദിന് ഡിഎംകെ അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു.
Read Moreകൂടുതല്‍ ഹാട്രിക് നേടിയ കളിക്കാരനെന്ന ബഹുമതി ഇനി ലയണല്‍ മെസ്സിക്ക് സ്വന്തം
ചാമ്പ്യൻസ് ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടിയ കളിക്കാരനെന്ന ബഹുമതി ഇനി ലയണല്‍ മെസ്സിക്ക് സ്വന്തം. ക്യാമ്ബ് നൗവില്‍ നടന്ന സെല്‍റ്റിക്കിനെതിരായ മത്സരത്തില്‍ ചാമ്പ്യൻസ് ലീഗിലെ ആറാം ഹാട്രിക് നേടിയ മെസ്സി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ മറികടന്നാണ് ഒന്നാമതെത്തിയത്.
Read Moreസൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി വിധി
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി, മാനഭംഗത്തിന് വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം തടവ് നിലനിര്‍ത്തി. ട്രെയിനില്‍നിന്നു സൗമ്യയെ തള്ളിയിട്ടെന്നതിനു സാക്ഷിമൊഴിയില്ലെന്നു കണ്ടെത്തിയാണ് വധശിക്ഷ റദ്ദാക്കിയത്. സൗമ്യവധക്കേസില്‍ തൃശൂര്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ ചോദ്യം ചെയ്താണ് പ്രതി ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്.
Read Moreട്രെയിനുകൾ കൂട്ടിയിടിച്ച് പാകിസ്ഥാനിൽ ആറ് മരണം.
ഇസ്ലാമാബാദ് :പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറ് മരണം.150 ഓളം പേർക്ക് പരിക്കേറ്റു.ബുച്ച് റെയിൽവേ സ്റ്റേഷനു സമീപം വ്യാഴാഴ്ച പുലർച്ചെ ആണ് അപകടം നടന്നത്.പെഷാവാർ-കറാച്ചി അവാമി എക്സ്പ്രസ്സ് ചരക്ക് തീവണ്ടിയുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ നാലു ബോഗികൾ മറിഞ്ഞു.പെരുന്നാൽ അവധി മൂലം രക്ഷാ പ്രവർത്തനം വൈകി.പരിക്കേറ്റ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.
Read Moreസൗമ്യ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
സൗമ്യ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ, ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ നല്‍കി. വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീകോടതിയുടെ മൂന്നംഗബെഞ്ച് ഇന്ന് വിധിപറയുന്നത്.സൗമ്യയുടേത് അപകട മരണമാണെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ വാദം.
Read Moreകാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേതിച്ചു ഇന്നു റയില്‍ ബന്ദ്
കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേതിച്ചു ഇന്നു റയില്‍ ബന്ദ്. ട്രെയിനുകള്‍ വൈകിയോടാനാണു സാധ്യത. കാവേരി സംയുക്ത സമരസമിതിയാണു റെയില്‍ ബന്ദിനു നേതൃത്വം നല്‍കുന്നത്. തലസ്ഥാനമായ ബെംഗളൂരുവില്‍ ഉള്‍പ്പടെ ട്രെയിനുകള്‍ തടയുംറെയില്‍വെ സ്റ്റേഷനുകളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. കെഎസ്‌ആര്‍ടിസി ബംഗളുരുവിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചിട്ടില്ലസുരക്ഷ ഉറപ്പായാല്‍ മാത്രം സര്‍വീസ് പുനരാരംഭിച്ചാല്‍ മതിയെന്നാണു കെഎസ്‌ആര്‍ടിസിയുടെ നിലപാട്. ഓണാവധിക്കു നാട്ടില്‍പ്പോയ മലയാളികളുടെ മടക്കയാത്ര ഇപ്പോഴും പ്രതിസന്ധിയിലാണ്.
Read Moreറിലയൻസ് കമ്മ്യൂണിക്കേഷനും എയർസെല്ലും കൈകോർക്കുന്നു
ന്യൂഡൽഹി : ടെലികോം രംഗത്തെ പ്രമുഖരായ അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള റിലയൻസ് കമ്മ്യൂണിക്കേഷനും മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിൽ ഉള്ള എയർസെല്ലും ലയിക്കുന്നു.രണ്ടു കമ്പനികളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഈ തീരുമാനം വെളിപ്പെടുത്തിയത്.ഇരുകൂട്ടർക്കും തുല്യ പങ്കാളിത്തമുള്ളതായിരിക്കും പുതിയ കമ്പനി. 65,000 കോടി രൂപയാണ് ആസ്തി കണക്കാക്കപ്പെടുന്നത്.രണ്ടു കമ്പനികൾക്കും 50 ശതമാനം വീതം പ്രാധാന്യമുണ്ടായിരിക്കും.അനിൽ അംബാനിയുടെ സഹോദരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചതിനു തൊട്ടു പിന്നാലെയാണ് ടെലികോം മേഖലയിൽ ചലനം സൃഷ്ടിക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്.നിലവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം കമ്പനിയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ.എയർസെൽ അഞ്ചാം സ്ഥാനത്തുമാണ്.ഇവർ കൈകോർക്കുന്നതിൽ…
Read Moreവാഹനാപകടത്തിൽ ബിജെപിയുടെ യുവ കൗൺസിലറും പിതാവും മരിച്ചു.
കൊല്ലം : കൊല്ലം കോർപറേഷനിലെ കൗൺസിലറും ബി ജെ പിയുടെ കേരളത്തിലെ ഭാവി പ്രതീക്ഷയുമായിരുന്ന കോകില എസ് കുമാർ (23) ഇന്നലെ രാത്രി നടന്ന സ്കൂട്ടറപകടത്തിൽ മരിച്ചു. അപകടത്തിൽ ഗുരുതതാവസ്ഥയിലായിരുന്ന പിതാവ് സുനിൽ കുമർ (53)ഇന്ന് രാവിലെ ആശുപത്രിയിൽ മരിച്ചു . കൊല്ലം കോർപറേഷനിലെ തേവള്ളി ഡിവിഷനിലെ മെമ്പറായിരുന്നു കോകില എസ് കുമാർ.
Read Moreവാമനജയന്തിയുടെ അടുത്ത ദിവസം തിരുവോണം ആശംസിച്ച് അമിത്ഷാ ; വിവാദമാക്കിയവർക്ക് ഉത്തരമില്ല.
ന്യൂ ഡെൽഹി : ഇന്നലെത്തെ ദിവസം വാമന ജയന്തിയായിരുന്നു കേരളത്തിന് പുറത്തുള്ള പല സ്ഥലങ്ങളിലും അതൊരു ആഘോഷവുമാണ്, മഹാവിഷ്ണുവിന്റെ അവതാരത്തിന്റെ ജനനം പലരും വലിയ രീതിയിൽ ആഘോഷിക്കുന്നു പല വിഷ്ണു / കൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേകം പൂജകളും നടക്കാറുണ്ട്. കേരളത്തിലെ ഏക വാമന ക്ഷേത്രമായ തൃക്കാക്കരയിൽ ഇന്നലെയായിരുന്നു വിശേഷ ദിവസവും ഉൽസവവും ഹിന്ദുസമൂഹത്തിന് വിശേഷമായ ഒരു ദിവസത്തിന് ആശംസ നൽകിയ അമിത് ഷായെ ഇന്നലെ മുഴുവൻ മലയാളികൾ ട്രോളുകയായിരുന്നു. “മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനൻ ,എല്ലാ ദേശവാസികൾക്കും വാമന ജയന്തി ആശംസകൾ” എന്നായിരുന്നു അദ്ദേഹത്തിന്റെ…
Read More