നാഗദോഷമുണ്ട്,ഗ്രാമത്തില്‍ ഉള്ളവരെല്ലാം ആയുസെത്താതെ മരിക്കും;മലയാളി ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിപ്പോയി.

ബെംഗളൂരു : ഗ്രാമത്തിനു നാഗദോഷം ഉണ്ടെന്നും താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നും മലയാളി ജ്യോതിഷി പ്രവചിച്ചതിനെ തുടർന്നു കന്നഡ ഗോത്രഗ്രാമത്തിൽനിന്നു കുടുംബങ്ങൾ പലായനം ചെയ്തു.

ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തിൽ താമസിക്കുന്ന ഹക്കി പിക്കി ഗോത്രവർഗക്കാരിലെ 25 കുടുംബങ്ങളാണു പേടിച്ചോടിയത്.ഇവിടെയുള്ള 60 കുടുംബങ്ങളിലെ 29 പേർ നാലുവർഷത്തിനിടെ മരിച്ചതോടെയാണു ജനങ്ങൾ ഭയന്നതും ജ്യോതിഷിയെ സമീപിച്ചതും.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

നാഗങ്ങൾക്കായി അമ്പലം പണിതെങ്കിലും മരണം തുടർന്നതോടെ ഭയന്നുപോയെന്നും കഴിഞ്ഞയാഴ്ചയും ഒരാൾ മരിച്ചപ്പോഴാണു നാടുവിടാൻ തീരുമാനിച്ചതെന്നും ഗ്രാമവാസികൾ പറയുന്നു.കൊപ്പാളിലേക്കും ഉഡുപ്പി കോട്ടേശ്വരയിലേക്കുമാണു പല കുടുംബങ്ങളും ചേക്കേറിയത്.

ഇവരുടെ അന്ധവിശ്വാസം മാറ്റിയെടുക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും ഫലിച്ചില്ലെന്നു ബാലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ.വസന്തകുമാർ പറഞ്ഞു.വൈദ്യുതി, ശുദ്ധജലം, പാചകവാതകം തുടങ്ങി എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഷിഗേവാണിയിൽ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts