കൊല്‍ക്കത്ത: ഭാരതീയര്‍ക്ക് മറ്റൊരു ‘മറ്റമ്മ’ കൂടി വരുന്നു. അതായത്, പശു മാത്രമല്ല ആടും ഇനി അമ്മയായി മാറാം.
ബീഫിനു പിന്നാലെ ഭക്ഷണ കാര്യത്തില്‍ കൈകടത്തി വീണ്ടും ബിജെപി രംഗത്ത്. രാജ്യത്ത് ബീഫ് മാത്രമല്ല, ആട്ടിറച്ചി കഴിക്കുന്നതിനേയും ചോദ്യം ചെയ്യുകയാണ് ഈ ബിജെപി നേതാവ്.
പശു മാത്രമല്ല ആടും അമ്മയാണ്, ആരും ആട്ടിറച്ചി കഴിക്കരുത്, എന്നാണ് ബിജെപി നേതാവും പശ്ചിമ ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍കൂടിയായ ചന്ദ്രകുമാര്‍ ബോസിന്‍റെ പ്രസ്താവന. കൂടാതെ കൂടാതെ ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്നും ഹിന്ദുകള്‍ ആട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
One has to understand the subtlety of my tweet. The entire nation is shocked to see the kind of violence & lynching taking place right across the country:
CK Bose on his tweet"Gandhi protector of Hindus treated goats as Mata by consuming goats milk.Hindus stop eating goat's meat" pic.twitter.com/VnHC7qqows— ANI (@ANI) July 28, 2018
‘എന്‍റെ മുത്തച്ഛനായ ശരത് ചന്ദ്രബോസിന്‍റെ കൊല്‍ക്കത്തയിലെ വീട്ടില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിന്‍പാല്‍ ആവശ്യപ്പെട്ടു. അതിനായി രണ്ട് ആടുകളെ കൊണ്ടുവന്നു. ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാല്‍ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നത്. അതുകൊണ്ട് ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണം’ ഇതായിരുന്നു ചന്ദ്രകുമാര്‍ ബോസിന്‍റെ ട്വീറ്റ്.
സുഭാഷ് ചന്ദ്രബോസിന്‍റെ മൂത്ത ജ്യേഷ്ഠനാണ് ശരത് ചന്ദ്രബോസ്. ചന്ദ്രകുമാര്‍ ബോസ് സുഭാഷ് ചന്ദ്രബോസിന്‍റെ കുടുംബാംഗം കൂടിയാണ്.
അതേസമയം, ട്വീറ്റിനെതിരെ വന്‍ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. പരാമര്‍ശത്തിനെതിരെ ബിജെപിയില്‍ നിന്നുതന്നെ പ്രതിക്ഷേധമുയര്‍ന്നു. ഗാന്ധിജിയോ ചന്ദ്രകുമാറിന്‍റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണണമെന്ന് പറഞ്ഞിട്ടില്ലെന്നും ഹിന്ദുക്കളുടെ സംരക്ഷകനാണ് താനെന്ന് ഗാന്ധിജി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ലെന്നും ചന്ദ്രബോസിന് മറിപടിയെന്നോണം പ്രതിഷേധക്കാര്‍ ട്വീറ്റുമായി രംഗത്തെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.