കേരളത്തിൽ ഗുരുവിനെ വിവാദത്തിൽ വലിച്ചിഴക്കുമ്പോൾ ,ആദരം നൽകി കർണാടക; ഒരു മെട്രോ സ്റ്റേഷന് ശ്രീ നാരായണ ഗുരുവിന്റെ പേര്.

ബെംഗളൂരു : നമ്മ മെട്രോ സ്‌റ്റേഷനുകളിലൊന്ന് ഇന്ന് ഗുരു ശ്രീനാരാ യണന്റെ പേരിൽ, മലയാളികൾക്ക് അഭിമാനം. സർക്കാർ വിധാൻ സൗധയിൽ സംഘടിപ്പിച്ച ഗുരു ജയന്തി ആഘോഷ ചടങ്ങിലായിരുന്നു  മുഖ്യമന്ത്രി  സിദ്ധരാമയ്യയുടെ പ്രഖ്യാപനം, ബെംഗളൂരു നഗരത്തിൽ ഗുരുവിന്റെ പ്രതിമയും സ്ഥാപിക്കും. ഈ വർഷത്തെ മൈസൂരു ദസറയിൽ ഗുരുദേവ ദർശനങ്ങളുടെ നിശ്ചല ദൃശ്യം അവതരിക്കും, മംഗളുരുവിലെ ശ്രീ നാരായണ ഗവേഷണ കേന്ദ്രത്തിന് കൂടുതൽ ധനസഹായം നൽകും. അടുത്ത വർഷം മുതൽ താലൂക്കു തലത്തിലും ഗുരു ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കും ,ഉച്ചനീചത്വങ്ങളെ തളളിപ്പറഞ്ഞ് നവോത്ഥാന രംഗത്ത് ശ്രീനാരായണ ഗുരു…

Read More

ജിയോ സിം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുകേഷ് അംബാനിയുടെ ഉടമസ്ഥതയില്‍ ഉള്ള റിലയന്‍സ് ന്റെ ജിയോ എന്നാ ടെലികോം കമ്പനി തങ്ങളുടെ രംഗപ്രവേശം പ്രഖ്യാപിച്ചത് മുതല്‍ വിവാദവും വിട്ടകന്നിട്ടില്ല. മൂന്നു മാസത്തോളം ജിയോ നല്‍കുന്നത് പരിധികള്‍ ഇല്ലാത്ത സര്‍വീസ് ആണ് അത് മറ്റു പലരുടെയും മുട്ടിടിപ്പിച്ചു എന്നത് സത്യം,ഇതുവരെ നമ്മളെ ചൂഷണം ചെയ്തിരുന്ന ഒരു വിഭാഗത്തോടുള്ള പ്രതിഷേധ സൂചകമായും ചിലര്‍ ജിയോ യിലേക്ക് മാറുന്നു. ഇതുമായി ബന്ധപ്പെട്ട കുറെ ഊഹ പോഹങ്ങളും നിലവിലുണ്ട്,ഇതില്‍ ചിലത് ഉണ്ടാക്കിയത് ആരാണ് എന്നും എന്ത് ഉദ്ധേശത്തോടെയാണ്‌ എന്നും അതിന്റെ സ്വഭാവം കണ്ടാല്‍ നമുക്ക് മനസ്സിലാകും.ആ വിഷയവും…

Read More

നഗരം ചിക്കന്‍ ഗുനിയയുടെ പിടിയില്‍ ,ഡല്‍ഹി ഉപമുഖ്യമന്ത്രി ഫിന്‍ലാന്‍ഡില്‍,തിരിച്ചു വരാന്‍ ലെഫ്റ്റ്: ഗവര്‍ണര്‍.

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് എത്രയും വേഗം തിരികെ വരണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ആവശ്യപ്പെട്ടു. ദല്‍ഹിയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ഇപ്പോള്‍ ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുകയാണ് മനീഷ് സിസോദിയ. തൊണ്ടയ്ക്കുള്ള ശസ്ത്രക്രിയയ്ക്കായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ബെംഗളൂരുവിലാണ് അതിനാലാണ് സ്ിസോദിയയോട് മടങ്ങി വരാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ദല്‍ഹി പകര്‍ച്ച വ്യാധിയില്‍ ബുദ്ധിമുട്ടുമ്പോള്‍ സിസോദിയ വിദേശത്ത് അവധി ആഘോഷിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.. ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും…

Read More

രോഹിത് വെമുലക്ക് ശേഷം ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ.

ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷം ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ഷഡ്നഗര്‍ സ്വദേശി പ്രവീണ്‍ ആണ്  ആത്മഹത്യ   ചെയ്തത്  , ഹൈദരാബാദ് സെന്‍ഡ്രല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മുറിയിലാണ് ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥിയായ പ്രവീണ്‍ നല്ലിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.പൊലിസ് മുറിയില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല .

Read More

പ്രേമം ഒപ്പത്തിനൊപ്പം.

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ‘ഒപ്പം’ ഓണം തീയറ്റര്‍ കലക്ഷനില്‍ റെക്കോഡ് ഇടുന്നു. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ‘ഒപ്പം’. അല്‍ഫോന്‍സ് പുത്രന്റെ നിവിന്‍ പോളി ചിത്രം ‘പ്രേമ’ത്തിന്റെ റെക്കോര്‍ഡാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം തകര്‍ത്തത്. ‘ഒപ്പ’ത്തിന്റെ ആദ്യ ആറ് ദിവസത്തെ കേരള ഗ്രോസ് 11.53 കോടിയാണ്. 2015 ജൂണ്‍ 25ന് തീയേറ്ററുകളിലെത്തിയ ‘പ്രേമം’ ആദ്യ ആഴ്ച 10.30 കോടിയാണ് നേടിയത്. ഓണച്ചിത്രങ്ങളില്‍ രണ്ടാമത് ജീത്തു ജോസഫിന്‍റെ പൃഥ്വിരാജ് ചിത്രം ‘ഊഴ’മാണ്. ‘ഊഴ’ത്തിന്‍റെ അണിയറക്കാര്‍ നല്‍കുന്ന കണക്കനുസരിച്ച് ചിത്രത്തിന്റെ അഞ്ച്…

Read More

വിധിയില്‍ വിയോജിച്ച് കട്ജു.

സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിപ്പകര്‍പ്പ് വായിച്ചശേഷമാണ് ഇതെഴുതുന്നത്. ഏറെ ശ്രദ്ധനേടിയ കേസിലെ കോടി വിധി ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. സൗമ്യയെ കൊലപ്പെടുത്തിയതില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനല്ലെന്നും ബലാല്‍സംഗം ചെയ്തതിനുമാത്രമാണ് ശിക്ഷയെന്നുമുള്ള വിധിയോടാണ് വിയോജിപ്പ്. അതിന്റെ കാരണങ്ങള്‍ ഇതാണ്: എറണാകുളത്തുനിന്ന് സ്വന്തം നാടായ ഷൊര്‍ണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സൗമ്യ തനിയെ യാത്ര ചെയ്യുമ്പോഴാണ് സംഭവം എന്നാണ് പ്രോസിക്യൂഷന്‍ ഭാഗം. യാത്രക്കിടെ, സ്ഥിരം കുറ്റവാളിയായ ഗോവിന്ദച്ചാമി വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുകയും സൗമ്യയെ അക്രമിക്കുകയും ചെയ്തു. സൗമ്യയുടെ മുടിക്ക് പിടിച്ച് തല ട്രെയിനിന്റെ അകത്തെ ഭിത്തിയില്‍ നാലഞ്ചുതവണ ശക്തമായി…

Read More

അരുണാചലില്‍ ഇനി കോണ്‍ഗ്രസിനെ കാണാന്‍ മൈക്രോ സ്കോപ് തന്നെ വേണം ; പിന്‍ വാതിലിലൂടെ കോണ്‍ഗ്രസ്‌ മുക്ത ഭാരതത്തിന്‌ ഒരു പടി കൂടെ കടന്നു ബി ജെ പി.

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവടക്കം 42 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. എന്‍ഡിഎ സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍പ്രദേശിലാണ് കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണു നിയമസഭയിലെ കോണ്‍ഗ്രസ് പ്രതിനിധി.  ഇതോടെ സംസ്ഥാനത്തെ ഭരണം കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു. അറുപതംഗങ്ങളാണ് അരുണാചല്‍ നിയമസഭയിലാകെയുള്ളത്. ഇതില്‍ ഇനി ഒരാള്‍ മാത്രമാണ് കോണ്‍ഗ്രസ് നിയമസഭാംഗമായുള്ളത്. കോണ്‍ഗ്രസിനു പുറത്തുനിന്നു പിന്തുണ നല്‍കിയിരുന്ന രണ്ടുപേരും പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപിക്ക് 11 അംഗങ്ങളാണ് സഭയിലുള്ളത്. ജൂലൈയിലാണ് പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള…

Read More

42 കെ പി എൻ ബസുകൾ കത്തിക്കുന്നതിന് നേതൃത്വം നൽകിയ യുവതിയുടെ വയസ്സു വെറും 22; യുവതി അറസ്റ്റിൽ.

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി ബെംഗളുരു നഗരത്തിലും ദക്ഷിണ കർണാടകയിലുമായി നടക്കുന്ന കാവേരി ജലവുമായി ബന്ധപ്പെട്ട നടന്ന അക്രമണ സംഭവങ്ങളുടെ ക്ലൈമാക്സിലാണ് അത് സംഭവിച്ചത് ഡിസൂസ നഗറിന് സമീപമുള്ള ഒരു സ്വകാര്യ ബസ് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന 42 ബസുകൾ അക്രമകാരികൾ അഗ്നിക്കിരയാക്കി.തമിഴ്നാടിലെ സേലം സ്വദേശിയായ കെ പി നടരാജന്റെ ഉടമസ്ഥതയിൽ ഉള്ള കെ പി എൻ ട്രാവൽസിന്റേതായിരുന്നു ബസുകൾ. ഈ സംഭവം ദേശീയ ശ്രദ്ധ ആകർഷിക്കുകയും കർണാടകക്ക് എതിരെ അഭിപ്രായ സ്വരൂപണത്തിന് കാരണമാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത, ബസ് കത്തിക്കൽ അക്രമണത്തിന്…

Read More

ട്രൈയിൻ തടയൽ സമരം ഏശിയില്ല;നിരോധനാജ്ഞ 25 വരെ തുടരും.

ബെംഗളൂരു : കാവേരി വിഷയത്തിൽ രണ്ട് ദിവസം മുൻപ് അരങ്ങേറിയ അക്രമണങ്ങൾ കുറച്ചധികമായി എന്ന് തിരിച്ചറിഞ്ഞ കന്നഡ അനുകൂല സംഘടനകൾ മുഖം രക്ഷിക്കാൻ വേണ്ടി പ്രഖ്യാപിച്ച സമരങ്ങൾ എല്ലാം അത്ര ശക്തമല്ലതെ പര്യാവസാനിക്കുന്നു. ഇന്നലെ പ്രഖ്യപിച്ച ട്രെയിൻ തടയൽ സമരം ഒരുതരത്തിലും ജനജീവിതത്തെ ബാധിച്ചില്ല എന്ന് മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് അടക്കമുള്ള പാസഞ്ചർ ട്രെയിനുകൾ വരെ കൃത്യസമയം പാലിച്ചു . കന്നട ചാലുവാലി നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ സിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ആ ഉദ്യമം പോലീസ് പരാജയപ്പെടുത്തി അവരെ അറസ്റ്റ്…

Read More

നിർമാണം : ആന്റണി പെരുമ്പാവൂർ, തിരക്കഥ: മുരളി ഗോപി, സംവിധാനം : പ്രിഥ്വിരാജ് സുകുമാരൻ.നായകൻ ?

തികച്ചും നാടകീയമായ ഒരു വാർത്തയിലൂടെ മോഹൻലാലിന്റെ അടുത്ത സിനിമയുടെ വിവരങ്ങൾ പ്രഖ്യാപിച്ചു. ലൂസിഫർ എന്ന് പേരിട്ട സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് സംവിധാനം യുവ താരം പ്രിഥ്വിരാജ്, കഥയും തിരക്കഥയും മുരളി ഗോപി. മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതേ വാർത്ത പ്രിഥ്വിരാജും തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Read More
Click Here to Follow Us