മാതൃഭൂമി വാര്‍ത്താ ചാനലിലെ പ്രധാനപ്പെട്ട ഒരു വാര്‍ത്ത അവതാരകനാണ് വേണു ബാലകൃഷ്ണന്,മുന്‍പ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു,വിഷയങ്ങള്‍ സാധാരണയായി പഠിച്ചു അവതരിപ്പിക്കുന്ന വേണു പലപ്പോഴും ഒരു വിഭാഗം ആളുകളുടെ കണ്ണില്‍ കരട് ആണ്.
ഉറി ഭീകരാക്രമണം ഉണ്ടായതിനെക്കുറിച്ച് വേണു ചാനലില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആണ് ഇപ്പോള്‍ കേരളത്തില്‍ പ്രധാന വിഷയം, പാകിസ്ഥാന് ആസ്ഥാനമായ ദിനപത്രമായ “ഡോണ്‍” അവകാശപ്പെടുന്നത് ഈ ആക്രമണങ്ങള്‍ ഇന്ത്യ സ്വയം ആസൂത്രണം ചെയ്തതാണ് എന്നാണ് ,അതില്‍ താങ്കളുടെ അഭിപ്രായമെന്താണ് എന്നാണ് ശ്രീ ഭദ്രകുമാറിനോട് വേണു ചോദിക്കുന്നത് .ഈ വിഷയത്തെ യാണ് ഒരു വിഭാഗം ആളുകള്‍ അത് വേണു രാജ്യത്തിനെതിരെ സംസാരിച്ചു എന്നുള്ള നിലയിലേക്ക് ഉയര്‍ത്തുന്നതും.
ഈ വിഷയവുമായി ബന്ധപ്പെട്ടു വേണുവിനെ എതിര്‍ക്കുന്നവര്‍ ഇന്നലെ തിരുവനന്തപുരത്ത് സംഘടിക്കുകയും വേണുവിനെതിരെ പ്രതിഷേധിക്കുകയും കോലം കത്തിക്കുകയും ചെയ്തു.
അതിനിടക്കാണ് വേണുവിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പാകിസ്ഥാന് പത്രമായ ഡോണ്‍ വാര്‍ത്ത എഴുതി എന്നാ പേരില്‍ ഒരു എഡിറ്റ് ചെയ്ത ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്,
എന്നാല്‍ ഡോണ്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് രണ്ടു ദിവസമായി തിരഞ്ഞ ആര്‍ക്കും അങ്ങനെ ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ല,അതില്‍ നിന്നും ഈ വാര്‍ത്ത വ്യാജമാണെന്ന് മനസിലാക്കാം.അങ്ങനെ ഒരു ഫോട്ടോഷോപ്പ് പരിപാടി കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.