പാലക്കാട്: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .സുരേന്ദ്രന്‍. കണ്ണൂരില്‍ സിപിഎം ആസൂത്രിതമായി ആക്രമണങ്ങള്‍ നടത്തുന്നു. മുഖ്യമന്ത്രി ഇടപെട്ട് സമാധാനത്തിന് ശ്രമിക്കണം, സുരേന്ദ്രന്‍ പറഞ്ഞു.
അണികളെ നിലക്കു നില്‍ത്താന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവും. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കാനാണ് സിപിഎം നീക്കമെങ്കില്‍ ചെറുക്കും. ഇനിയുണ്ടാവുന്ന എല്ലാ പ്രകോപനങ്ങള്‍ക്കും സിപിഎം ആയിരിക്കും ഉത്തരവാദിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരീശിലനം നടത്തുന്നുവെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന മനപൂര്‍വ്വം പ്രകോപനമുണ്ടാക്കുവാനുള്ള നീക്കമാണ്. തെളിവുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. ശാഖ തടയുവാന്‍ കോടിയേരി ബാലകൃഷ്ണന്‍ വന്നാല്‍ വെറുതെവിടാന്‍ ഉദ്ദേശ്യമില്ലെന്നും ജനാധിപത്യപരവും നിയമവിധേയമായുമാണ് ആര്‍എസ്എസ് ശാഖകളെന്നും സുരേന്ദ്രന്‍ പറഞ്ഞു.