ബെംഗളുരു : കന്നഡ സൂപ്പർ താരവും കോൺഗ്രസ് നേതാവും മുൻ എംപിയുമായ രമ്യ പങ്കെടത്ത മംഗളൂരിലെ പരിപാടി കല്ലും ചെരിപ്പും മുട്ടയുമെറിഞ്ഞ് അലങ്കോലമാക്കാൻ ശ്രമിച്ച എട്ടു പേർ അറസ്റ്റിലായി. ബി ജെ പി – സംഘപരിവാർ പ്രവർത്തകരാണ്. പാകിസ്ഥാൻ തിൻമയുടെ നാടാണെന്ന് പറയാൻ കഴിയില്ലന്നും അവിടത്തെ ജനങ്ങൾ ഇന്ത്യക്കാരെ സ്നേഹിക്കുന്നവരാണെന്നും ഉള്ള രമ്യയുടെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം.
Read MoreDay: 29 August 2016
കറുകുറ്റി ട്രെയിന്‍ അപകടത്തിന് കാരണം ഉദ്യോഗസ്ഥ വീഴ്ച..
കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കണ്ടെത്തി. പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയുള്ള പെര്‍മനന്റ് വേ ഇന്‍സ്പെക്ടറെ റെയില്‍വെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ 2.15ഓടെയാണ് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളം തെറ്റിയത്. ട്രാക്കിലെ വിള്ളലാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്ന് ഇന്നലെത്തന്നെ റെയില്‍വെ കണ്ടെത്തിയിരുന്നു എന്നാല്‍ ട്രാക്കിലെ വിള്ളല്‍ നേരത്തെ ശ്രദ്ധയില്‍ പെട്ടതാണെന്നും ഇത് വെല്‍ഡ് ചെയ്ത് ശരിയാക്കാതെ ബോള്‍ട്ട് ഉപയോഗിച്ച് ശരിപ്പെടുത്തുതയായിരുന്നെന്നും കണ്ടെത്തി.…
Read Moreപാക് അഭയാര്‍ഥി കള്‍ ഓരോരുത്തര്‍ക്കും അഞ്ചര ലക്ഷം രൂപ വീതം ; മൊത്തം 2000 കോടിയുടെ പദ്ധതിയുമായി മോഡി
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിൽ നിന്നും പലായനം ചെയ്ത് ഭാരതത്തിൽ കുടിയേറി താമസിക്കുന്ന ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായ ഹസ്തം. ഇവർക്കായി 2,000 കോടിയുടെ പദ്ധതിയാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ ഒരു മാസത്തിനകം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പദ്ധതിക്ക് അര്‍ഹരായ 36,348 കുടുംബങ്ങളെ ജമ്മു കശ്മീർ സര്‍ക്കാര്‍ കണെ്ടത്തിയിട്ടുള്ളതായാണ് വിവരം. ഓരോ കുടുംബത്തിനും അഞ്ചര ലക്ഷം രൂപ വീതം ലഭിക്കും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്ന പക്ഷം അര്‍ഹരായ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നൽകിത്തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്.…
Read Moreബേബി കോൺ – മഷ്റൂം പുലാവ്
ചേരുവകൾ : മഷ്റൂം – 1 പാക്കറ്റ് ,ചെറുതായി അരിഞ്ഞത് ചുവന്ന മുളക് -1 tsp ബേബി കോൺ- 6 , ചെറുതായി അരിങ്ങത് ഉപ്പ് – ആവശ്യത്തിന് ക്യാപ്സിക്ക൦ -1 , ചെറുതായി അരിഞ്ഞത് പച്ചമുളക് – 1 ഉള്ളി -2 , ചെറുതായി അരിങ്ങത് ബസ്മതി റൈസ് / നേരിയ അരി -2 cups ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ് സ്പൂൺ നെയ്യ് ,എണ്ണ – 1 tbsp മിന്റ് ,കോറിൻഡർ ഇല – ഒരു പിടി ഗരം…
Read Moreമതേതര സമൂഹത്തിൻ വേണ്ട ധീരമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി ജി.സുധാകരനും; നിലവിളക്കും പ്രാർത്ഥനയും വേണ്ട.
ആലപ്പുഴ: കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സർക്കാറോ ഫീസുകളിൽ പ്രവർത്തി സമയം നഷ്ടപ്പെടുത്തി നടത്തുന്ന ഓണാഘോഷ – പൂക്കള മൽസരങ്ങൾ ക്കെതിരെ പിണറായി വിജയൻ മുന്നോട്ട് വന്നത്. അതിനെ ചുവടുപിടിച്ചെന്ന പോലെയാണ് മന്ത്രി ജി.സുധാകരന്റെ പ്രസ്താവന. സർക്കാർ പരിപാടികളിലും സ്കൂളുകളിലെ പരിപാടികളിലും നിലവിളക്ക് കൊളുത്തുന്നതും ദൈവത്തെ വർണിച്ച് പ്രാർത്ഥന നടത്തുന്നതും ഒഴിവാക്കണ മെന്നാണ് മന്ത്രി പറയുന്നത്. സർക്കാറിന്റെ പൊതുപരിപാടിയിൽ നിലവിളക്ക് തെളിയിക്കേണ്ട ആവശ്യം ഇല്ല ,ഇത് ഭരണഘടനാപരമല്ല. ആരെയു നിർബന്ധിക്കേണ്ടതുമില്ല, എതിർക്കേണ്ടതുമില്ല. നിലവിളക്ക് കൊളുത്താത്തതിന്റെ പേരിൽ ഒരു മുൻ മന്ത്രിയെ ആരോപണങ്ങളിലൂടെ വളഞ്ഞിട്ട് അക്രമിച്ച നടപടി…
Read Moreഇന്നത്തെ ട്രെയിനുകളൊന്നും റദ്ദാക്കിയിട്ടില്ല ; ഗതാഗതം സാധാരണ നിലയിലാകാൻ ഒരു ദിവസം കൂടി വേണ്ടി വരും.
അങ്കമാലി : പാളം തെറ്റിയതു മൂലം താറുമാറായ ട്രെയിൻ ഗതാഗതം നാളെയേടെ സാധാരണ നിലയിലാകും. പാളം തെറ്റിയ ബോഗികൾ മാറ്റാനുള്ള താമസമാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം. തിരുവനന്തപുരം ഭാഗത്തേക്ക് ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം ഇന്നലെ രാത്രി 11: 30 ന് പുനസ്ഥാപിച്ചു.അപകടം നടന്ന ട്രാക്ക് ആയ ത്യശൂർ ഭാഗത്തേക്ക് ഉള്ള പാതയിൽ ഇന്ന് വൈകീട്ടോടെ ഗതാഗതം പുന: സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോച്ച് മുഴുവൻ മാറ്റിയ ശേഷം പാതാളത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു സിഗ്നലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുനഃ സ്ഥാപിക്കേണ്ടതുണ്ട്. ഇന്ന് വൈകീട്ടോടെ രണ്ടാം…
Read Moreലാലേട്ടൻ – ജൂനിയർ എൻടി ആർ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം ജനതാ ഗാരേജ് സെപ്റ്റംബർ ഒന്നിന്.
ഹൈദരാബാദ് : മോഹൻ ലാൽ – ജൂനിയർ എൻ ടി ആർ ടീമിന്റെ തെലുഗു ചിത്രം ” ജനതാ ഗാരേജ് ” ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ ഒന്നിനാണ് റിലീസ്.മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കോട്ടാല ശിവ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് ആണ്. കാമറ തിരു.
Read Moreഇന്ത്യ- വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി 20 മഴമൂലം ഉപേക്ഷിച്ചു :പരമ്പര വെസ്റ്റിൻഡീസിന്
ഫ്ലോറിഡ (യു എസ് ): രണ്ടാം ട്വന്റി 20യിൽ ഇന്ത്യയെ മഴ ചതിച്ചു.ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസിനെ ഇന്ത്യ 19 .4 ഓവറിൽ 143 റൺസിന് പുറത്താക്കി .രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇൻഡ്യയ്ക് 2 ഓവരിൽ 15 റൺസിൽ നിൽക്കേ മഴ വില്ലനായി.തുടർന്ന് മഴ നിലച്ചെങ്കിലും ഗ്രൗണ്ടിന്റെ ഈർപ്പം മൂലം കളി തുടരാൻ സാധിച്ചില്ല .ഇതോടെ ആദ്യ മത്സരത്തിൽ ഒരു റണ്ണിന് ഇന്ത്യയെ പരാജയപ്പെടുത്തിയ വെസ്റ്റിൻഡീസിന് പരമ്പര നേടാൻ സാധിച്ചു. 43 റൺസ് നേടിയ ജോൺസൻ ചാൾസ് വെസ്റ്റിൻഡീസിന്റെ ടോപ് സ്കോറർ ആയി .ഇൻഡ്യയ്ക് വേണ്ടി മിസ്ര 3…
Read Moreസോഷ്യൽ മീഡിയുടെ പവർ ;ബെംഗളൂരുവിൽ നിന്ന് കാണാതായ 13 വയസുകാരിയെ ഹുബ്ബള്ളിയിൽ കണ്ടെത്തി.
ബെംഗളൂരു :കുറച്ച് മാസങ്ങൾക്ക് മുൻപാണ് നാഗ്പൂർ റയിൽവേ സ്റ്റേഷനിൽ ഒരു കുട്ടിയെ റയിൽവേ പോലീസിന് ലഭിക്കുകയും സോഷ്യൽ മീഡിയയുടെ ഇടപെടലിലൂടെ 45 മിനുട്ടിൽ കുട്ടിയെ രക്ഷിതാക്കളുടെ കയ്യിൽ ഏൽപിക്കാൻ കഴിയുകയും ചെയ്തു .അന്ന് ” മിസ്സിങ് ” മെസേജ് കേന്ദ്രറെയിൽവേ മന്ത്രി പോലും തന്റെ പേജിൽ ഷെയർ ചെയ്തു. സമാനമായ ഒരു വാർത്തയാണ് ബെംഗളുരുവിൽ നിന്ന്, രാജാജി നഗറിൽ ഒരു സ്വകാര്യ സ്കൂൾ പരിസരത്തുനിന്നും കാണാതായ 13 വയസുള്ള പെൺകുട്ടിയെ ഹുബ്ബള്ളിയിൽ കണ്ടെത്തി.രണ്ടു ദിവസമായി കുട്ടിയെ കാണാനില്ല എന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ…
Read More