“ഒത്തു പിടിച്ചാല്‍ സ്പെഷ്യല്‍ ട്രെയിനും പോരും” ഒന്ന് ശ്രമിച്ചു നോക്കിയാലോ? ഓണസദ്യ നാട്ടില്‍ കഴിക്കാലോ??

ബെന്ഗലൂരു : മലയാളികള്‍ ജാതി മത വര്‍ണ വര്‍ഗ ഭേദമന്യേ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം,തൂശനിലയില്‍ പതുകൂട്ടം കറികളും മായി പഴവും പായസവും പപ്പടവും ചേര്‍ത്തുള്ള ഉത്തര കേരളത്തിലാണെങ്കില്‍ ചിക്കനും ചേര്‍ത്തുള്ള ഒരു സദ്യ എല്ലാവരുടെയും ഗൃഹാതുരത്വത്തിന്റെ ഒരു ഭാഗമാണ് അത് സ്വന്തം അമ്മ സ്വന്തം കൈകൊണ്ടു വിളമ്പി തരുമ്പോള്‍ ..ഹോ ..തകര്‍ത്തു അല്ലെ ..സാധാരണ ഈ ഒരു സ്വപ്നവും മനസ്സില്‍ താലോലിച്ചു കൊണ്ടാണ് നമ്മളില്‍ നല്ലൊരു ശതാമാനവും ഇല്ലാത്ത ലീവ് ഉണ്ടാക്കി അവസാന നിമിഷങ്ങളില്‍ ഉറപ്പിച്ച ലീവ് ഉപയോഗപ്പെടുത്തി നാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്നത്.ഇതുവരെ എല്ലാം ശുഭം ഇനിയാണ് പ്രശ്നം.

എന്തായാലും നാട്ടില്‍ പോകുന്നു അപ്പോള്‍ ഓണത്തിന്റെ തൊട്ടു മുന്‍പുള്ള വെള്ളിയാഴ്ച തന്നെ നാട്ടിലേക്കു വച്ചു പിടിക്കാം,ഈ വര്ഷം ഓണം വരുന്നത് പതിനഞ്ചാം തീയതിയാണ്,അതിന്റെ തൊട്ടു മുന്‍പ് ഉള്ള വെള്ളിയഴ്ച എന്ന് പറയുമ്പോള്‍ 09/09/2016 ആദ്യം ട്രെയിന്‍ ടിക്കറ്റ്‌ നോക്കാം IRCTC വെബ്‌സൈറ്റില്‍ നോക്കിയാല്‍ ഒരു കാര്യം മനസിലാകും ഒരു ടിക്കറ്റ്‌ പോലും ലഭ്യമല്ല എന്ന് മാത്രമല്ല കന്യാകുമാരി എക്സ്പ്രെസ്സില്‍ ദക്ഷിണ കേരളത്തിലെക്കായാലും കണ്ണൂര്‍ എക്സ്പ്രസ്സില്‍ ഉത്തര കേരളത്തിലെക്കായാലും ഉത്തരം ഒന്ന് തന്നെ എ സി ടിക്കറ്റ്‌ വരെ 100 ലധികം വെയിറ്റിംഗ് ലിസ്റ്റ്,സ്ലീപ്പേര്‍ 300 നു മേലെ,ടിക്കെറ്റുകള്‍ എല്ലാം ബൂകിംഗ് ആരംഭിച്ച ആദ്യദിവസം ആദ്യ മണിക്കൂറില്‍ തന്നെ തീര്‍ന്നിരുന്നു.ഇനിയുള്ള ഒരു വഴി തത്കാല്‍ ആണ് അത് ഒരു ദിവസം മുന്‍പേ മാത്രം ഉള്ള ഒരു ഭാഗ്യ പരീക്ഷണമാണ്.SURESH_PRABHU

അടുത്ത ചെലവു കുറഞ്ഞ മാര്‍ഗം,കേരള ആര്‍ ടീ സി യുടെ ബസുകള്‍ ആണ്,വെബ്സൈറ്റ് തുറന്നു നോക്കിയാല്‍ ആ സത്യവും മനസ്സിലാകും ടിക്കെറ്റുകള്‍ ഒന്നും ലഭ്യമല്ല,അവര്‍ സ്പെഷ്യല്‍ ബസ്‌ ഇട്ടാല്‍ തന്നെ തെക്കന്‍ കേരളത്തിലേക്ക് ഉള്ള ബുസ്കൂടി മൈസൂര്‍ വഴിയായിരിക്കും അതും അവസാന ദിവസങ്ങളില്‍ മാത്രം.

അടുത്ത വഴി കര്‍ണാടക ആര്‍ ടീ സി,അവര്‍ ബൂകിംഗ് ആരംഭിക്കുന്നതേ 15 ദിവസം മുന്പുമാത്രമാണ്,ചില സ്പെഷ്യലുകള്‍ ഉണ്ടാകും ഒരു ഉറപ്പും പറയാന്‍ പറ്റില്ല.അവസാനം മടിവാളയിലെയോ സിറ്റി മാര്‍ക്കറ്റിലെയോ ഏതെങ്കിലും ട്രാവെല്‍സ് കാരന് മുന്‍പില്‍ നമ്മള്‍ തല നീട്ടി കൊടുക്കും,അവന്‍ രണ്ടിരട്ടിയോ മൂന്നിരട്ടിയോ ചാര്‍ജ് ചെയ്യും ചിലര്‍ അതും കൊടുത്തു ഗൃഹതുരത്വ ത്തിലേക്ക് പാഞ്ഞു ചെല്ലും,ചിലര്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്തു പാസ് വാങ്ങി ഓണസദ്യ കഴിക്കാവുന്ന ഏതെങ്കിലും ഏതെങ്കിലും ഹോട്ടെലില്‍ പോയി ഗൃഹാതുരത്വം അയവിറക്കും.

ഇതുവരെ കിട്ടിയ റിപ്പോര്‍ട്ട്‌ പ്രകാരം 09/09/2016 ബെന്ഗ ലൂരുവില്‍ നിന്നും കേരളത്തിലേക്കും 18/09/2016 നു കേരളത്തില്‍ നിന്നും ബെന്ഗലൂരുവിലെക്കും നല്ല തിരക്ക് അനുഭവപ്പെടും എന്നത് ഉറപ്പുള്ള കാര്യം ആണ്,ഈ വര്ഷം ഏറ്റവും കൂടുതല്‍ തിരക്കുള്ളതും ഈ ദിവസങ്ങളില്‍ ആയിരിക്കും എന്നത് ഏതൊരു കൊച്ചു കുട്ടിക്കും അറിയാവുന്ന കാര്യം ആണ്.ആ ദിവസം വൈകുന്നേരങ്ങളില്‍ ഓരോ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉത്തര കേരളത്തിലേക്കും ദക്ഷിണ കേരളത്തിലേക്കും ഓടിക്കുകയാണെങ്കില്‍ റെയില്‍വേക്ക്റെക്കോര്‍ഡ്‌ ലാഭം ഉണ്ടാക്കാം എന്നതും സത്യമാണ്.പക്ഷെ അത് വേണ്ടപ്പെട്ട അധികാരികള്‍ക്ക് മാത്രം അറിയില്ല.രണ്ടാഴ്ച മാത്രമുള്ള ഓണ അവധിക്കു ഇതുവരെ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിട്ടില്ല.

സാധാരണ എല്ലാവര്‍ഷവും എന്താണ് റെയില്‍വേ ചെയ്യാറുള്ളത് എനും നമുക്ക് അറിവുള്ള കാര്യമാണ്,കഴിഞ്ഞ വര്ഷം എന്താണ് ചെയ്തത് എന്നും നമുക്ക് അറിയാം

  • പ്രത്യേകിച്ച് പ്രാധാന്യം ഇല്ലാത്ത ഒരു ദിവസത്തില്‍ സ്പെഷ്യല്‍ പ്രഖ്യാപിക്കും.
  • അതുതന്നെ വാര്‍ത്ത‍ പലപ്പോഴും ജനങ്ങളില്‍ എത്തില്ല
  • പ്രഖ്യാപനം ഒന്നോ രണ്ടോ ദിവസം മുന്‍പ് മാത്രമായിരിക്കും അല്ലെങ്കില്‍ എല്ലാവരും സ്വകാര്യ ബസില്‍ ടിക്കറ്റ്‌ ഉറപ്പിച്ചു എന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം (ദോഷൈക ദൃക്കുകള്‍ പറയുന്നു അവര്‍ക്ക് പരസ്പരം ബന്ധമുണ്ട് എന്ന്,തെളിവില്ലാത്ത വിഷയം ആരോപണമായി ഉന്നയിക്കാന്‍ നമ്മളില്ല)
  • കഴിഞ്ഞ പ്രാവശ്യം പ്രഖ്യാപിച്ചത് “സുവിധ” ട്രെയിന്‍ ആവശ്യത്തിനനുസരിച്ച് വില കൂടുന്ന ട്രെയിന്‍ (വിമാന നിരക്കുപോലെ )

ഇങ്ങനെ പോകുന്നു റെയില്‍വേ യുടെ ചില കുസൃതികള്‍,ഫലമോ പലപ്പോഴും സ്പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റ്‌ ഉണ്ടെങ്കിലും നമ്മള്‍ മൂന്നിരട്ടി കൊടുത്തു ബസില്‍ യാത്ര ചെയ്യുന്നു.

ഇതിനൊരു മാറ്റം വേണ്ടേ?? നമ്മള്‍ ഒത്തു പിടിച്ചാല്‍ നടക്കില്ലേ ??നടക്കാതെ എവിടെപോകാന്‍ ??സോഷ്യല്‍ മീഡിയ ഭയങ്കര പവര്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നവര്‍ ആണ് നമ്മള്‍.ഒന്ന് പരീക്ഷിച്ചു നോക്കിയാലോ ? കിട്ടിയാല്‍ ഊട്ടി .അല്ലെങ്കില്‍ ആരും നമ്മളെ ജയിലില്‍ ഇടുകയോന്നും ഇല്ല.റെഡി ആണോ.

ഇപ്പോഴത്തെ റെയില്‍വേ മന്ത്രിയെക്കുറിച്ച് നമ്മള്‍ കേട്ടിരിക്കുന്നത് ട്വിറ്റെര്‍ ,ഫസ്ബൂക് വഴി എന്തെങ്കിലും ആവശ്യം ഉന്നയിച്ചാല്‍ പോലും നിവൃതിച്ചു തരുന്ന ആളാണത്രെ ?? ഇത് നമ്മളുടെ ഇതല്ലാതെ ഇതാണ് നമ്മുടെ പ്രധാന ആവശ്യം ?? ഈ പറയുന്നതെല്ലാം സത്യമാണോ എന്ന് പരീക്ഷിച്ചു നോക്കാന്‍ ഉള്ള ആവസരവും.റെഡി ആണോ.

സാധാരണ ട്വിട്ടെരില്‍ ആണ് മന്ത്രിമാര്‍ സാധാരണ മറുപടി പറയുന്നത്,താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോകുക അവിടെ മന്ത്രിയുടെ ട്വിറ്റെര്‍ പേജുണ്ട് ,സ്വന്തമായി അക്കൗണ്ട്‌ ഇല്ലാത്തവര്‍ അതൊന്നു തുറക്കുക,നമ്മുടെ ആവശ്യം അറിയാവുന്ന മുറി ഇംഗ്ലീഷില്‍ കാച്ചുക..(സാങ്കേതികമായ എന്തെങ്കിലും സഹായം വേണമെങ്കില്‍ താഴെ കൊടുത്ത കമെന്റ് ബോക്സില്‍ വരിക ഞങ്ങള്‍ സഹായിക്കാം)

https://twitter.com/sureshpprabhu

ട്വിറ്റെര്‍ ഇല്ലാത്തവര്‍ ആണെങ്കില്‍ അടുത്ത വഴിയുണ്ട് താഴെ മന്ത്രിയുടെ ഫെയ്സ് ബുക്ക്‌ ലിങ്ക് ഉണ്ട് അവിടെ പോകുക അറിയാവുന്ന ഭാഷയില്‍ നമ്മുടെ ആവശ്യം എഴുതുക.(മുറി ഇംഗ്ലീഷ് ആയാലും ഭയപ്പെടേണ്ട ഒരു നല്ല കാര്യത്തിന് അല്ലെ,ഭാഷ സഹായം ആവശ്യമെങ്കില്‍ അതും ഞങ്ങള്‍ നല്‍കി സഹായിക്കാം)

https://www.facebook.com/Railministersureshprabhu/

ഒരു അമ്പതു പേര്‍ക്ക് ഈ വിഷയം മന്ത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ വിജയം ഉറപ്പു.

“നമ്മുടെ ആവശ്യം ഇത്രമാത്രം 09/09/16 ബെന്ഗലൂരുവില്‍ നിന്ന് ഉത്തര-ദക്ഷിണ കേരളത്തിലേക്കും 18/09/2016 തിരിച്ചും വൈകുന്നേരങ്ങളില്‍ ഒരു സാധാരണ നിരക്ക് ഈടാക്കുന്ന സ്പെഷ്യല്‍ ട്രെയിന്‍ രണ്ടാഴ്ച മുന്‍പേ പ്രഖ്യാപിച്ചാല്‍ നഷ്ട്ടമാകില്ല എന്നത് നമ്മള്‍ ഗാരണ്ടി”

നൂറായിരം മലയാളി സംഘടനകള്‍ ബെന്ഗലൂരുവില്‍ ഉണ്ട് അവയില്‍ ചിലതെല്ലാം നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്നതും ചിലര്‍ നിവേദനം നല്‍കി ഫോട്ടോ എടുത്തു പിരിയുന്നവരും ആണ്.

ഇവിടെ നമുക്ക് ക്രെഡിറ്റ്‌ അല്ല ആവശ്യം നമ്മുടെ കാര്യം നടക്കണം.നമ്മളും പ്രവാസികള്‍ ആണു,നമ്മളും കുടുംബം ഉള്ളവര്‍ ആണ്,നമ്മളും അറിഞ്ഞു കൊണ്ടും അറിയാതെയും നികുതി നല്‍കുന്നു,നമ്മള്‍ ആരുടേയും ദയക്കായി കാത്തുനില്‍ക്കുന്നില്ല,നമുക്ക് വേണ്ടത് നമ്മുടെ ചെറിയ അവകാശങ്ങള്‍ മറക്കാത്ത വരെ ആണ്.നമുക്ക് ശ്രമിച്ചു നോക്കാം.വിജയിക്കും ..വിജയിക്കാതെ എവിടെ പോകാന്‍ അല്ലെ ??

(ഈ എഴുത്തുകളില്‍ എന്തെങ്കിലും കഴമ്പുണ്ട് എന്ന് നിങ്ങള്ക്ക് തോന്നുകയാണ്‌ എങ്കില്‍ ഷെയര്‍ ചെയ്യുക,വാര്‍ത്തകള്‍ ലഭിക്കാന്‍ നമ്മുടെ പേജ് ലൈക്‌ ചെയ്യുക.ഈ വിഷയവുമായി ബന്ധപ്പെട്ട ഏതൊരു സഹായത്തിനും താഴെ കമന്റ് ബോക്സില്‍ വരിക,ഞങ്ങള്‍ സഹായിക്കുന്നതാണ്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us