ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കിയ ബെംഗളൂരു മലയാളികളുടെ പ്രമുഖ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ്, ഭാരതത്തിൻ്റെ എഴുപതാം സ്വാതന്ത്ര്യദിനം ബെംഗളൂരു കൊത്തന്നൂരിലെ നിരാലംബരായ പെൺകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ” ന്യൂ ഹോമിലെ” അന്തേവാസികൾക്കൊപ്പം ചിലവഴിച്ചു കൊണ്ട് ആഘോഷിച്ചു.
ആഘോഷത്തോടനുബന്ധിച്ച് ട്രസ്റ്റിലെ അംഗങ്ങൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് അന്തേവാസികളായ പെൺകുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ട്രസ്റ്റ് പ്രസിഡൻ്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി പ്രജിത്ത്, ജോ. ട്രഷറർ സൂരജ്, വനിതാ വിഭാഗം പ്രസിഡൻ്റ് നളിനി തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....