ബെഗളൂരു: കുറച്ച് ദിവസമായി തുടരുന്ന ” പൊളിച്ചടുക്കൽ” പരിപാടികൾ തുടർച്ചയായി വന്ന അവധികൾ മൂലം നിർത്തിവച്ചിരുന്നു എങ്കിലും പരിപാടിയുമായി മുന്നോട്ട് പോകാൻ തന്നെ ആണ് സർക്കാറിന് തീരുമാനം. ഈ വിഷയത്തെ ക്കുറിച്ച് നാട്ടുകാർക്ക് വ്യക്തത നൽകുന്നതിലേക്കായി സോണുകൾ തിരിച്ചുള്ള വില്ലേജ് മാപ്പുകൾ ബി.ബി.എം.പി തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ അവ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് എന്നാണ് ആരോപണം.
ബെംഗളൂരു ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, ആർ ആർ നഗർ, യെലഹങ്ക, ദാസറഹള്ളി എന്നിങ്ങനെ സോണുകൾ തിരിച്ചുള്ള മാപ്പുകൾ ആണ് വെബ് സൈറ്റിൽ ഉള്ളത്. ഓരോ മേഖലയിലേയും വാർഡ് തിരിച്ചുള്ള അനധികൃത നിർമാണങ്ങളുടെ സർവ്വേ നമ്പറും നൽകിയിട്ടുണ്ട് .സ്വന്തം കെട്ടിടം കൈയേറ്റ ഭൂമിയിലാണോ ആണെങ്കിൽ സ്വയം പൊളിച്ചുനീക്കാൻ സമയം നൽകുക എന്ന ഉദ്ദേശമാണ് മാപ്പ് പ്രസിദ്ധീകരിച്ചതിന്റെ പിന്നിൽ, പുതുതായി സ്ഥലം വാങ്ങുന്നവർക്കും കയ്യേറ്റം തിരിച്ചറിയാൻ കഴിയും.സർവ്വേ നമ്പർ മാത്രം വച്ചു കൊണ്ട് കൈയേറ്റം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് ഒരു ആരോപണം.ഓരോ വില്ലേജിന്റെ പ്രത്യേകം മാപ്പു ക ളിലൂടെ തടാങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന കനാലുകളുടെ ചിത്രം മനസ്സിലാക്കാൻ കഴിയില്ല, സർവ്വേ നടത്തുന്ന ഉദ്യോഗസ്ഥർക്കും അനധികൃത കൈയേറ്റം അടയാളപ്പെടുത്താൻ ആശയക്കുഴപ്പമുണ്ട് .
പൊളിച്ചടുക്കൽ തുടരുന്നു; വില്ലേജ് മാപ്പിൽ വ്യക്തത ഇല്ല ; മൊത്തം ആശയക്കുഴപ്പം;നടപടി നാലു മാസത്തോളം തുടരും.
