ദേശവിരുദ്ധ മുദ്രാവാക്യം ഉയർന്നെന്ന് സംശയം ; ആംനെസ്റ്റി ഇന്റർനാഷണൽ (ഇന്ത്യ) ന് എതിരേ അന്വേഷണം

ബെംഗളൂരു: രണ്ട് ദിവസം മുൻപ് തിയോളജിക്കൽ കോളേജിൽ  ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ” ബ്രോക്കൺ  ഫാമിലീസ്” എന്ന പരിപാടിയാണ് വിവാദത്തിന്റെ തുടക്കം.

കാശ്മീരിൽ നിന്ന് ഉൾപ്പെടെ  തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾ ആണ് പങ്കെടുത്തത്, വൈകീട്ട് ഏഴര മുതൽ ഒരു മണിക്കൂർ നേരത്തേക്കാണ് പോലീസ് അനുമതി നൽകിയത്, അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ കനത്ത സുരക്ഷയും ഏർപ്പെടുത്തി, എന്നാൽ വ്യാജ ഏറ്റുമുട്ടലിലൂടെ സൈന്യം തങ്ങളുടെ  ഉറ്റവരെ കൊലപ്പെടുത്തിയതായി ചില കുടുംബങ്ങൾ ആരോപിച്ചു,  കാശ്മീർ പണ്ഡിറ്റുകളുടെ പ്രതിനിധി ,ഞങ്ങൾ 27 വർഷമായി അഭയാർത്ഥികളായി അന്യദേശത്ത് കഴിയുകയാണ്  എന്ന് പ്രതികരിച്ചു.തുടർന്ന് ചർച്ച അലങ്കോലമാകുകയും ഇതിനിടയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴങ്ങി എന്നാണ് ആരോപണം.

ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി ജി.പരമേശ്വര സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

ഈ വിഷയം ഉയർത്തിക്കൊണ്ട് എബിവിപി നടത്തിയ സമരം കോളേജിന് മുൻപിൽ അക്രമാസക്തമായി.

ബെംഗളൂരുവിൽ നടന്നത് ദേശവിരുദ്ധ പരിപാടിയാണെന്നാരോപിച്ച് ബി ജെ പി അദ്ധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us