അശ്വിനും സാഹയ്ക്കും സെഞ്ചുറി:ഇന്ത്യ 353നു പുറത്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു മികച്ച സ്കോര്‍. അഞ്ചിന് 126 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ചുമലിലേറ്റിയ രവിചന്ദ്ര അശ്വിനും (118) വൃദ്ധിമാന്‍ സാഹയും (104) ടീം സ്കോര്‍ മുന്നൂറു കടത്തി. എന്നാല്‍ പിന്നീട് വാലറ്റവും തകര്‍ന്നതോടെ ഇന്ത്യ 353നു പുറത്തായി.മറുപടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ 47 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ്. 23 റണ്‍സെടുത്ത ലിയോണ്‍ ജോണ്‍സണ്‍ റണ്ണൗട്ടായി. ക്രെയ്ഗ് ബ്രത്ത്വൈറ്റ് (53 റണ്‍സ്), ഡാരന്‍ ബ്രാവോ (18) എന്നിവരാണ് ക്രീസില്‍.


 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us