മാണി ഇടഞ്ഞു തന്നെ : അസൌകര്യം മൂലം യു ഡി എഫ് യോഗത്തില്‍ പങ്കെടുത്തില്ല .

കോട്ടയം: യുഡിഎഫ് യോഗത്തിൽ പങ്കെ‌ടുക്കാതിരുന്നത് വ്യക്തിപരമായ അസൗകര്യം മൂലമാണെന്ന് കേരള കോൺഗ്രസ് നേതാവ് കെ എം മാണി. ഇക്കാര്യം ഉമ്മൻചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിരുന്നതായും അദ്ദേഹം മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. അതേസമയം മാണിയുടെ അസൗകര്യത്തെ തുടർന്ന് അടുത്തമാസം പത്തിലേക്ക് മാറ്റിവച്ച യോഗത്തിൽ പങ്കെടുക്കാനാകുമോയെന്ന് പറയാനാകില്ലെന്നും മാണി പറഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനു ശേഷം നടന്ന ആദ്യ യുഡിഎഫ് യോഗമായിരുന്നു ഇന്നലത്തേത്. യോഗത്തിൽ ചെന്നിത്തല തന്നെയായിരുന്നു അധ്യക്ഷൻ. അവസാന നിമിഷം വരെ പങ്കെടുക്കുമെന്ന സൂചനകൾ നൽകിയിരുന്ന മാണി പെട്ടെന്നാണ് വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി പിന്മാറിയത്. യോഗത്തിലേക്ക്…

Read More

ഇന്ത്യ യുടെ തയ്യാറെടുപ്പിന് വീണ്ടും തിരിച്ചടി :ഗുസ്തി തരാം നര്‍സിങ് യാദവിന് പിന്നാലെ ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക പരിശോധനയില്‍ കുടുങ്ങി.

ന്യൂഡല്‍ഹി : ഗുസ്തി തരാം നര്‍സിങ് യാദവിന് പിന്നാലെ ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത് ഇന്ത്യയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പിന് വീണ്ടും തിരിച്ചടിയായി. നിരോധിച്ച മരുന്നുകളില്‍ ഉള്‍പ്പെട്ട സ്റ്റിറോയ്ഡ്  ഇന്ദ്രജീത്  ഉപയോഗിച്ചതായി ദേശീയ ഉത്തേജ വിരുദ്ധ സമിതി (നാഡ) കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു . അത്ലറ്റിക്സ് ഫെഡറേഷഷന് ഇതു സംബന്ധിച്ച് നാഡ കഴിഞ്ഞ ദിവസം കത്തയക്കുകയായിരുന്നു. 2014 ലെ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവും നിലവിലെ ഏഷ്യയിലെ ലീഡ് താരവുമാണ് 28 കാരനായ ഇന്ദ്രജീത്. ലോക…

Read More

വിവാദമായ അദ്വാനിയുടെ ആത്മകഥ പിന്നാലെ; പ്രണബ് മുഖര്‍ജിയെ പുകഴ്ത്തി കൊണ്ട് നരേന്ദ്ര മോഡി,

ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ രക്ഷകർത്താവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി പദത്തിൽ നാല് വർഷം പൂർത്തിയാക്കിയ അവസരത്തിൽ പ്രണബ് മുഖർജിയെ അഭിനന്ദിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയായ രാഷ്ട്രപതി ഭവനിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത വേളയിലാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചത് തന്നെ ഡൽഹി രാഷ്ട്രീയത്തിൽ കൈ പിടിച്ച് നടത്തിയത് പ്രണബ് മുഖർജിയാണന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. ഗുജറാത്തിൽ നിന്നും രാജ്യ തലസ്ഥാനത്ത് എത്തിയ തനിക്ക് വേണ്ട എല്ലാ പിന്തുണകളും പ്രണബ് മുഖർജി തന്നിട്ടുണ്ട്. അപരിചിതമായിരുന്ന…

Read More

ബസ്‌ സമരം സാധാരണ ജനജീവിതം ദുസ്സഹമാക്കി,രണ്ടാം ദിവസത്തിലേക്ക്.

ബെന്ഗളൂരു: കെ എസ് ആര്‍ ടി സി യുടെ എല്ലാ യുനിയനുകളും ചേര്‍ന്ന് നടത്തുന്ന ബസ്‌ സമരം ജന ജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് രണ്ടാം ദിവസത്തിലേക്ക്.നഗരത്തിലെ പ്രധാന ബസ്‌ സ്റ്റാന്റ് കല്‍ ആയ മജെസ്റിക് (കേമ്പഗൌട ബസ്‌ ടെര്‍ മിനിസ്),ശാന്തി നഗര്‍,ശിവജി നഗര്‍,മൈസൂര്‍ സാറ്റലൈറ്റ് ബസ്‌ സ്റ്റാന്റ് എന്നിവിടങ്ങളില്‍ ആയിരക്കനാക്കിന് യാത്രക്കാന്‍ ഇന്നലെ പലപ്പോഴായി ബസ്‌ കിട്ടാതെ ബുദ്ധിമുട്ടി. ഓട്ടോ റിക്ഷകളും റേഡിയോ ടാക്സികളും മാക്സി കാബുകളും കളം നിറഞ്ഞു,അവസരം മുതലെടുത്തുകൊണ്ടു ഒരു വിഭാഗം ഓട്ടോ റിക്ഷകള്‍ 3-4 ഇരട്ടി ചാര്‍ജ് ചെയ്യുന്നു…

Read More

ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മക്കളെ പാക്കിസ്ഥാൻ സ്കൂളുകളിൽ നിന്നും തിരിച്ചു വിളിച്ചു കേന്ദ്ര സർക്കാർ; കാശ്മീർ വിഷയത്തിൽ ഇതുവരെ കാണാത്ത നീക്കങ്ങളുമായി മോഡി സർക്കാർ

ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മക്കളെ പാക്കിസ്ഥാൻ സ്കൂളുകളിൽ നിന്നും തിരിച്ചു വിളിച്ചു കേന്ദ്ര സർക്കാർ; കാശ്മീർ വിഷയത്തിൽ ഇതുവരെ കാണാത്ത നീക്കങ്ങളുമായി മോഡി സർക്കാർ പാക് സ്കൂളുകളിൽപഠിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മക്കളെ തിരിച്ചു വിളിക്കാൻ ഇന്ത്യആവശ്യപ്പെട്ടു . പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് . സുരക്ഷാ കാരണങ്ങളാലാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരുമാസമായി ഇതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണെന്നും അറിയിച്ചു. കാശ്മീർ പ്രക്ഷോഭങ്ങളുടെ പേരിൽ ഇന്ത്യ പാക്കിസ്ഥാൻ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളുന്നത് . ഹിസ്ബുൾ മുജാഹുദ്ധീൻ…

Read More

മലയാളി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ബസിലിടിച്ച്‌ ആറ് മലയാളികള്‍ മരിച്ചു

മലയാളി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ബസിലിടിച്ച്‌ ആറ് പേര്‍ മരിച്ചു.രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തേനിയില്‍ നിന്ന് 27 കി.മീ മാറി ദേവതാനപ്പട്ടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.ഇടുക്കി ജില്ലയിലെ തങ്കമണ്ണിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്ബോ ട്രാവലര്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ടെമ്ബോ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു. ആറ് പേരും അപകടസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടെന്നാണ് സൂചന

Read More

ബിജെപിക്കെതിരെ ആഞ്ഞടിച്ചു നവജ്യോത് സിംഗ് സിദ്ധു

രാജ്യസഭയിൽ നിന്നും ബിജെപിയിൽ നിന്നും രാജിവച്ചതിന് ശേഷം ഒരാഴ്ചയായി മൗനം പാലിച്ചിരുന്ന നവ്ജോധ് സിദ്ധു ശക്തമായ ഭാഷയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നു. ജന്മദേശമായ പഞ്ചാബിൽ നിന്നു തന്നെ മാറ്റിനിർത്താൻ നിരന്തരം ശ്രമമുണ്ടായതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചത്. തന്നെ തുണച്ച വോട്ടർമാരെ ഉപേക്ഷിച്ച് പഞ്ചാബ് വിട്ടുപോകില്ലെന്നും നവ്ജോധ് സിദ്ധു പറഞ്ഞു.പഞ്ചാബിൽ നിന്നു തന്നെ മാറ്റിനിർത്താൻ ശ്രമിച്ചതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചതെന്ന് സിദ്ധു പറഞ്ഞു. എന്നാൽ ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന സൂചന നൽകാൻ നവ്ജോധ് സിദ്ധു വിസമ്മതിച്ചു. പഞ്ചാബി നിയമസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ധുവിനെ…

Read More

സ്കൂൾ ബസിൽ ട്രെയിനിടിച്ച് ഏഴ് മരണം

ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് ഏഴ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. യുപിയിലെ ബദോഹി ജില്ലയിലെ ആളില്ലാ ലെവൽ ക്രോസിലാണ് അപകടം ഉണ്ടായത്.സ്കൂളിൽ നിന്നും മടങ്ങുന്നവഴിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാൻ ദൂരേക്ക് തെറിച്ച് പോയി. ഏഴ് കുട്ടികളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ പത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുണ്ട്. 20 കുട്ടികൾ സ്‌കൂള്‍വാനിലുണ്ടായിരുന്നതെന്നാണു വിവരം.പരിക്കേറ്റിരിക്കുന്ന ചില കുട്ടികളുടെ നില ഗുരുതരമായതിനാൽ മരണ സംഘ്യ ഉയരാൻ ഇടെയുണ്ട് എന്നും റിപ്പോർട്ടുണ്ട്

Read More

സി പി എമ്മിനോട് കളിച്ചാൽ കളി പഠിപ്പിക്കും :കോടിയേരി ,പ്രസംഗം വിവാദത്തിലേക്ക്

പയ്യന്നുർ : അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗം വിവാദത്തിൽ.സി പി ഐ എമ്മിനോട് കളിച്ചാൽ കണക്കു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അക്രമം നടത്താനും നിയമം കയ്യിലെടുക്കാനുമാണ് കോടിയേരി ആഹ്വാനം ചെയ്തതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്രമസമാധാനം തകര്‍ന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുള്ള കുറ്റപത്രമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിയും…

Read More

അഭയം കൊടുത്തവർക്ക് പണികൊടുത്ത്‌ അഭയാർത്ഥികൾ

ബെർലിൻ:ജർമനിയിൽ സിറിയൻ അഭയാര്ഥിയുടെ ആക്രമണം വീണ്ടും. സിറിയൻ അഭയാർത്ഥിയുടെ കത്തിക്കുത്തേറ്റ് ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജർമനിയിലെ സ്റ്റഡ്ഗാര്‍ട്ടിനു സമീപം റ്യൂട്ട്‌ലിന്‍ഗനിലായിരുന്നു ആക്രമണം നടന്നത്.പതിനെട്ട് മാസങ്ങൾക്ക് മുൻപ് സിറിയയിൽ നിന്നും ജർമനിയിൽ എത്തിയതായിരുന്നു 21കാരനായ യുവാവ്. നഗരത്തിലെ ഹോട്ടലിനു മുന്നിൽ നിന്നിരുന്ന യുവാവ് സമീപം നടന്നു പോകുകയായിരുന്ന സ്ത്രീയുമായി വാക്കു തർക്കത്തിലേർപ്പെടുകയും കൈയ്യിലുണ്ടായിരുന്ന കത്തിക്ക് യുവതിയെ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി കൊല്ലപ്പെട്ടു. തികച്ചും ഭ്രാന്തനെപ്പോലെ പെരുമാറിയ യുവാവ് ഹോട്ടലിനു മുൻവശത്ത് നിന്നിരുന്ന മറ്റ് രണ്ട് പേരെയും…

Read More
Click Here to Follow Us