ഇന്ത്യ യുടെ തയ്യാറെടുപ്പിന് വീണ്ടും തിരിച്ചടി :ഗുസ്തി തരാം നര്‍സിങ് യാദവിന് പിന്നാലെ ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക പരിശോധനയില്‍ കുടുങ്ങി.

ന്യൂഡല്‍ഹി : ഗുസ്തി തരാം നര്‍സിങ് യാദവിന് പിന്നാലെ ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത് ഇന്ത്യയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പിന് വീണ്ടും തിരിച്ചടിയായി.

നിരോധിച്ച മരുന്നുകളില്‍ ഉള്‍പ്പെട്ട സ്റ്റിറോയ്ഡ്  ഇന്ദ്രജീത്  ഉപയോഗിച്ചതായി ദേശീയ ഉത്തേജ വിരുദ്ധ സമിതി (നാഡ) കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു . അത്ലറ്റിക്സ് ഫെഡറേഷഷന് ഇതു സംബന്ധിച്ച് നാഡ കഴിഞ്ഞ ദിവസം കത്തയക്കുകയായിരുന്നു. 2014 ലെ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവും നിലവിലെ ഏഷ്യയിലെ ലീഡ് താരവുമാണ് 28 കാരനായ ഇന്ദ്രജീത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ) യുടെ പുതിയ നിയമമനുസരിച്ച് ഒളിമ്പിക്സിന് പങ്കെടുക്കാന്‍ പറ്റാത്തതിന് പുറമേ നാലു വര്‍ഷത്തെ വിലക്കും  ഇന്ദ്രജീതിന് ലഭിച്ചേക്കും എന്നാണ് വിദഗ്ദര്‍ അഭിപ്രായ പ്പെടുന്നത്. റിയോ ഒളിമ്പിക്സിലേക്ക് ഫീല്‍ഡ് അത്ലറ്റിക്സില്‍ ആദ്യമായി യോഗ്യത നേടിയ ഇന്ത്യന്‍ താരമാണ് ഇന്ദ്രജീത്. എഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗ്രാന്റ് പ്രിക്സ്, ലോക യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവകളില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് ഇന്ദ്രജീത് സിങ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts