നടി അമല പോളും വിജയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണവുമായി നടനും നിര്‍മാതാവും വിജയ്യുടെ പിതാവുമായ എ,എല്‍ അളഗപ്പന്‍ രംഗത്ത്. അമല പോളിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് അളഗപ്പന്‍ രംഗത്തെത്തിയത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ‘ഈ വിഷയത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത സത്യം തന്നെയാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണ്.-അളഗപ്പന്‍ പറഞ്ഞു. നേരത്തെ വിജയ് ഇക്കാര്യത്തില്‍ സ്ഥിരീകരണം പറഞ്ഞിരുന്നില്ലെങ്കിലും മാതാപിതാക്കളുടെ തീരുമാനവുമായാണ് മുന്നോട്ട് പോകുമെന്നായിരുന്നു വ്യക്തമാക്കിയത്. അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്നത്തിന് കാരണം. അത്…
Read MoreMonth: July 2016
ഐഎസ് അനുകൂലപ്രസംഗം: ദുബായ്-കരിപ്പുര്‍ വിമാനം മുംബൈയില്‍ ഇറക്കി
ദുബായ് – കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍വച്ച് യാത്രക്കാരന്‍ ഇസ്ലാമിക സ്റ്റേറ്റിനെകുറിച്ച് പ്രസംഗിച്ചതിനെതുടര്‍ന്ന് വിമാനം മുംബെയില്‍ അടിയന്തിരമായി നിലത്തിറക്കി. രാവിലെ 4.25നു വിമാനം ദുബായില്‍ നിന്ന് പറന്നുയര്‍ന്നയുടനെ ഐ എസിനെകുറിച്ചും ഇസ്ലാമിക മൂല്യങ്ങളെ കുറിച്ചും ഇയാള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കുകയായിരുന്നു.ഐ എസ് അനുകൂല പ്രസംഗം നടത്തിയപ്പോള്‍ യാത്രക്കാര്‍ ഒന്നടങ്കം എഴുന്നേറ്റു പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതു കേള്‍ക്കാതെ പ്രസംഗം തുടര്‍ന്നതോടെയാണ് യാത്രക്കാര്‍ ഇയാളെ നിര്‍ബന്ധിപ്പിച്ച് സീറ്റില്‍ ഇരുത്തിയത്. വിവരം മുംബൈ വിമാനത്താവള അധികൃതരെ അറിയിച്ചതോടെയാണ് വിമാനം മുംബൈയില്‍ ഇറക്കിയത്. ഉടന്‍ തന്നെ സി ഐ…
Read Moreകെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഇനി സ്മാര്‍ട്ട്കാര്‍ഡ്
കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രചെയ്യാന്‍ ഇനി സ്മാര്‍ട്ട്കാര്‍ഡ് ൈകയില്‍ കരുതിയാല്‍മതി. ജി.പി.ആര്‍.എസ്. സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലേതുപോലുള്ള സംവിധാനമൊരുക്കുന്നതിലൂടെ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പത്തുരൂപ നല്‍കിയാല്‍ കാര്‍ഡ് ലഭിക്കും. ഇതില്‍ എത്ര തുക വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാം. കണ്ടക്ടറുടെ കൈവശം പണംനല്‍കിയോ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാനാകും. ബസില്‍ക്കയറി പണം നല്‍കുന്നതിനുപകരം കാര്‍ഡ് കണ്ടക്ടറുടെ കൈവശം നല്‍കണം. ഇത് ടിക്കറ്റ് മെഷീനില്‍ ഉരയ്ക്കുന്നതോടെ ടിക്കറ്റ് തുക കോര്‍പറേഷന് ലഭിക്കും. ബാങ്ക് എ.ടി.എം. കാര്‍ഡുകളുടെ…
Read Moreഇന്ന് കര്‍ഷക ബന്ദ് :ഹുബ്ബള്ളിയില്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം.30 നു ബെന്ഗളൂരുവില്‍ പ്രത്യേക ബന്ദ് നടത്തിയേക്കും.
കര്‍ണാടക രാജ്യ റയിത സംഘ ഉള്‍പ്പെടെ ഉള്ള സംഘടനകള്‍ ഇന്ന് ബന്ദ് നു ആഹ്വാനം ചെയ്തു .വടക്കന്‍ കര്‍ണാടക സ്തംഭിചിരിക്കുക യാണ് പക്ഷെ ബെന്ഗളൂരി നെ ബാധിച്ചിട്ടില്ല.കെ എസ് ആര്‍ ടീ സി ,ബി എം ടീ സി ബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്.30 നു ബെന്ഗളൂരുവില്‍ പ്രത്യേക ബന്ദ് നടത്തിയേക്കും.എന്നും സൂചന. ബെന്ഗ ളൂരു: മാദേയി നദിയില്‍ നിന്നും ജലം വിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടു കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി തര്‍ക്ക പരിഹാര ട്രിബ്യൂണല്‍ തള്ളി യതിനെ തുടര്‍ന്ന് ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ…
Read More4 ലക്ഷവും 5.5 കിലോ സ്വർണ്ണവുമായി മുത്തൂറ്റ് ഫൈനാൻസിലെ മാനേജർ മുങ്ങിയതായി പരാതി
ബാംഗ്ലൂർ : 1.5 കോടിയുടെ മുതലുമായി മാനേജർ മുങ്ങിയതായി ബാംഗ്ലൂർ ചെന്നപ്പട്ടണ പോലീസ് സ്റ്റേഷനിൽ പരാതി .28 വയസ്സുകാരനായ നവീനാണ് മുതലുമായി കാണാതായ മാനേജർ .പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത് പ്രകാരം 4 മാസം മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത് .മറ്റു രണ്ടു ജോലിക്കാർ കൂടെ ഉണ്ടായിരുന്നു ഇ ബ്രാഞ്ചിൽ .സാധാരണ ഓഫീസ് തുറക്കാറുള്ള വ്യക്തി ലീവിൽ ആയിരുന്നതിനാൽ താക്കോൽ നവീനെ ഏൽപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 7:30ക്ക് ഓഫീസിൽ എത്തിയ നവീൻ വലിയ ബാഗുമായി പോകുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ മറ്റൊരു ജോലിക്കാരനായ സേവ്യറെ വിവരം…
Read Moreമരിക്കുന്ന വരെയും കൊണ്ടുനടന്നിട്ടില്ലാത്ത മുസ്ലിം സ്വത്വത്തെ അബ്ദുൽ കലാമിന് നൽകി തമിഴ്നാട് ജമാ അത് കൌൺസിൽ .കലാമിന്റെ പ്രതിമ സ്ഥാപിക്കൽ മുസ്ലിം വ്യക്ത്തി നിയമത്തിനു എതിരും വിഗ്രഹാരാധനക്ക് അനുകൂലവുമെന്നു വാദം. എതിർപ്പ് വകവയ്ക്കാതെ കേന്ദ്ര സർക്കാർ പ്രതിമ അനാച്ഛാദനം ചെയ്തു
ചെന്നൈ: മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ആയിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ ബുധനാഴ്ച അദ്ദേഹം അന്ത്യാവിശ്രമം കൊള്ളുന്ന രാമേശ്വരത്തെ പെയ്ക്കരിമ്പിൽ അനാച്ഛാദനം ചെയ്തു. വെങ്കയ്യ നായിഡു, കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡോ, കലാമിനുള്ള ദേശീയ സ്മാരകത്തിനുള്ള തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. വെങ്കയ്യ നായിഡുവാണ് പ്രതിമ അനാച്ഛാദന കര്‍മ്മം നടത്തിയത് . പ്രതിമ അനാച്ഛാദനത്തിനോടൊപ്പം തന്നെയാണ് സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള തറക്കല്ലിടല്‍ ചടങ്ങും രാമേശ്വരത്ത് നടന്നത് . കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് ഒന്നാം ചരമവാര്‍ഷികമായ ബുധനാഴ്ച പെയ്ക്കരിമ്പില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഡോ. കലാമിന്റെ…
Read Moreകെ.എസ്.ആർ.ടി ബസ് സമരം ഒത്തു തീർന്നു.
ബെംഗളൂരു: 12 .5 % വേതന വർദ്ധന എന്ന തീരുമാനത്തിൽ ചർച്ച വിജയിച്ചപ്പോൾ കെ എസ് ആർ ടീ സി ബസ് സമരം ഒത്തു തീർന്നു. മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ ആണ് ഇത് മാദ്ധ്യമങ്ങളെ അറിയിച്ചത്. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢിയും മറ്റ് കെ എസ് ആർ ടി സി സംഘടന പ്രതിനിധികളും അദ്ദേഹത്തിന്റെ കൂടെ മാദ്ധ്യമങ്ങളെ കണ്ടു. ഏതാനും ബി എം ടി സി ,കെ എസ് ആർ ടി സി ബസുകളും ഇന്ന് സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. പക്ഷെ കലസ-ബണ്ടൂരി വിഷയവുമായി ബന്ധ പ്പെട്ട് 30…
Read Moreനിങ്ങളുടെ വീട്ടില്‍ ശോചനാലയം ഉണ്ടോ ??
ഈ ചോദ്യം നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്തു പറയും ഉണ്ടെന്നോ ഇല്ലെന്നോ ??എന്നാല്‍ നമ്മുടെ ചാനലുകള്‍ സ്വച്ചഭാരത് അഭിയാന്‍ എന്നാ കേന്ദ്ര ആവിഷ്കൃത പദ്ധതിയുടെ പരസ്യം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.അതില്‍ വിദ്യാബാലന്‍ പറയുന്നത് എവിടെ “ചിന്തിക്കുന്നു അവിടെ ശോചനലയം” .എന്താണ് ഈ ശോചനലയം?? പാതി മലയാളിയായ വിദ്യ ബാലനോട് ചോദിച്ചിട്ട് കാര്യം ഇല്ല ,ഹിന്ദിയില്‍ ഷൂട്ട് ചെയ്ത ഒരു പരസ്യം മലയാളീകരിച്ചപ്പോള്‍ അത് ശോചനലയം ആയി എന്ന് മാത്രം.ഹിന്ദിയില്‍ ശൌചാലയ് എന്നും കന്നടയില്‍ ശൌചാലയ എന്നും പറയുന്നു പക്ഷെ…
Read Moreആട് ആന്റണിയുടെ വിധി പ്രസ്‌താവന റിപ്പോർട്ടു ചെയ്യിക്കാതെ അഭിഭാഷകർ ,മാധ്യമങ്ങൾക്കു വീണ്ടും വിലക്ക് ,കൊല്ലം പ്രിസിപൽ സെഷൻസ് കോടതിയിൽ വീണ്ടും അഭിഭാഷകരുടെ പ്രധിഷേധം
കൊല്ലം: മാധ്യമപ്രവർത്തകർക്കു മേലുള്ള അഭിഭാഷകരുടെ പ്രധിഷേധം തുടരുന്നു .പോലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിധിപ്രസ്താവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് വിലക്കിയത്. മാധ്യമപ്രവര്‍ത്തകരെ അകത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പിനുള്ളില്‍ കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ അറിയിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്തുനില്‍ക്കണമെന്ന് പോലീസ് അഭ്യര്‍ഥിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന് ജില്ലാ ജഡ്ജിയെയും അഭിഭാഷകര്‍ അറിയിച്ചിരുന്നു. കോടതിയിലെ സംഭവങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ സംവിധാനവും പോലീസ്…
Read Moreപാരിസിനെ വിറപ്പിച്ചു വീണ്ടും ഭീകര ആക്രമണം ,വൈദികന്റെ കഴുത്ത് അറത്തു
പാരീസ്: നീസ് ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുന്‍പ് ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ആക്രമണം. ഉത്തര ഫ്രാന്‍സിലെ ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ രണ്ട് ഐഎസ് ഭീകരര്‍ വൈദികനുള്‍പ്പെടെ ആറുപേരെ ബന്ദികളാക്കി. തുടര്‍ന്ന് വൈദികനെ ബ്ലേഡു കൊണ്ട് കഴുത്തറുത്ത് കൊന്നു. പോലീസ് ഇവരെ കൊന്ന് ബന്ദികളെ മോചിപ്പിച്ചു. ബന്ദികളില്‍ ഒരാളുടെ നില ഗുരുതരമാണ്. നോര്‍മണ്ടിയിലെ റൗനില്‍ സെന്റ് എറ്റിയാന്‍ ഡു റോവ്‌റി പള്ളിയിലാണ് സംഭവം. പള്ളിയിലേക്ക് ആയുധങ്ങളുമായി എത്തിയ ഭീകരര്‍ വൈദികന്‍, രണ്ടു കന്യാസ്ത്രീകള്‍, വിശ്വാസികള്‍ തുടങ്ങിയവരെ ബന്ദികളാക്കി. പിന്നീട് വൈദികനെ കൊലപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ…
Read More