നടി അമല പോളും വിജയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണവുമായി നടനും നിര്‍മാതാവും വിജയ്യുടെ പിതാവുമായ എ,എല്‍ അളഗപ്പന്‍ രംഗത്ത്. അമല പോളിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് അളഗപ്പന്‍ രംഗത്തെത്തിയത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ‘ഈ വിഷയത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത സത്യം തന്നെയാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണ്.-അളഗപ്പന്‍ പറഞ്ഞു. നേരത്തെ വിജയ് ഇക്കാര്യത്തില്‍ സ്ഥിരീകരണം പറഞ്ഞിരുന്നില്ലെങ്കിലും മാതാപിതാക്കളുടെ തീരുമാനവുമായാണ് മുന്നോട്ട് പോകുമെന്നായിരുന്നു വ്യക്തമാക്കിയത്. അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്നത്തിന് കാരണം. അത് വിജയ്യ്ക്ക് ഇഷ്ടമല്ലായിരുന്നു. അതില്‍ ചെറിയൊരു വഴക്ക് ഉണ്ടാകുകയും ചെയ്തു. അതിന് ശേഷം ഇനി ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് അമല തീരുമാനമെടുത്തതുമാണ്.എന്നാല്‍ പിന്നെയും അമല തുടരെ തുടരെ ചിത്രങ്ങള്‍ ചെയ്തു. . ഞങ്ങള്‍ അമലയുടെ കുടുംബത്തോടും ഈ പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചു. എന്നാല്‍ അമല ഇത് കേള്‍ക്കാന്‍ പോലും തയാറാകുന്നില്ല. അമലയും വിജയ്യും ഇതേപ്പറ്റി എന്തുസംസാരിച്ചെന്ന് എനിക്ക് അറിയില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് മുഖ്യം. കേട്ട വാര്‍ത്ത നൂറ് ശതമാനം സത്യമാണ്. ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകും.-അളഗപ്പന്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
‘ഞാൻ സ്വന്തമായി തന്നെ എന്നെ ഷണ്ഡനാക്കി’; ഡോ. രജിത് കുമാർ
ലൈംഗികശേഷി സ്വയം നിറുത്തലാക്കാൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദവുമായി ബിഗ് ബോസ് താരം... -
‘റാവുത്തർ’ ക്ക് വിട; നടൻ രംഗ രാജു അന്തരിച്ചു
ചെന്നൈ: മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.... -
അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100...