പയ്യന്നുർ : അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗം വിവാദത്തിൽ.സി പി ഐ എമ്മിനോട് കളിച്ചാൽ കണക്കു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ആവശ്യപ്പെട്ടു. അക്രമം നടത്താനും നിയമം കയ്യിലെടുക്കാനുമാണ് കോടിയേരി ആഹ്വാനം ചെയ്തതെന്ന് സുധീരന് കുറ്റപ്പെടുത്തി.
പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രോസിക്യൂഷന് നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ക്രമസമാധാനം തകര്‍ന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുള്ള കുറ്റപത്രമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പാര്‍ട്ടിയും പിണറായി തമ്മിലുള്ള പ്രശ്നങ്ങളാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും കുമ്മനം വ്യക്തമാക്കി.
Related posts
-
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ... -
റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ... -
ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച്...