മുംബൈ : കേരളത്തില്‍ നിന്നും മലയാളികള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നുവെന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മുംബൈയിലെ താനെയില്‍ നിന്നും റിസ്വാന്‍ ഖാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കേരള പോലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എടിഎസ്) ചേര്‍ന്നാണ് ഇയാളെ പുര്‍ച്ചെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കേരളത്തില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും കാണാതായ 21 പേര്‍ക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. ഇവര്‍ ഐഎസില്‍ ചേരാനാണ് കേരളത്തില്‍ നിന്നും നാടുവിട്ടതെന്ന് വ്യക്തമായ…
Read MoreDay: 23 July 2016
കാണാതായ വിമാനത്തിൽ രണ്ടു മലയാളികളും
ന്യൂ ഡൽഹി:ആന്‍ഡമനില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ എന്‍- 32 വിമാനത്തില്‍ രണ്ട് മലയാളികളും.പോര്‍ട്ട്‌ബ്ലെയറിലെ നാവികസേനാ ഉദ്യോഗസ്ഥരായ കോഴിക്കോട് കക്കോടി കോട്ടൂപ്പാടം സ്വദേശി വിമല്‍ (36), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരെയാണ് കാണാതായത്. വിമലിന് ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റം കിട്ടിയതായി ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ വിമല്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ ആന്‍ഡമാനിലേക്കു പോകുകയാണെന്നും അറിയിച്ചിരുന്നു. പിന്നീടു വിമലിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇവരുള്‍പ്പടെ 29 പേരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. ആറ് വിമാന ജീവനക്കാര്‍, 11 വ്യോമസേനാംഗങ്ങള്‍, രണ്ട് കരസേനാംഗങ്ങള്‍,ഒരു…
Read Moreമലയാളിയെ കൊലപ്പെടുത്തിയ കേസില്‍ 25 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ദില്ലി: മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ 25 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ആലുവ സ്വദേശിയ വിജയകുമാറിനെയാണ് രണ്ട് ദിവസം മുമ്പ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദില്ലി മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ സമാചാര്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു രണ്ട് ദിവസ് മുമ്പ് ആലുവ സ്വദേശിയായ വിജയകുമാറിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്നതായി സംശയിച്ച സമയത്ത് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് ഒരു സ്ത്രീ പോകുന്നത് സിസി ടി വിയില്‍ പതിഞ്ഞിരുന്നു. കൊലയ്ക്ക്…
Read Moreഅമല പോൾ വിവാഹമോചനത്തിനൊരുങ്ങുന്നു
അമല പോൾ വിവാഹമോചനത്തിനൊരുങ്ങുന്നു,ദേശീയമാധ്യമങ്ങളും പ്രമുഖ തമിഴ് മാധ്യമങ്ങളുമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വിവാഹ ജീവിതത്തിലെ ചില പൊരുത്തക്കേടുകളാണ് ദമ്പതികള്‍ വേര്‍പിരിയാന്‍ കാരണമെന്നാണ് വിവരം. വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വന്നിരുന്നെങ്കിലും രണ്ടുപേരും ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല.
Read Moreടി.പി.ദാസന്‍ ഇന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും
അഞ്ജു ബോബി ജോര്‍ജ് രാജി വച്ചതിനെ തുടര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ടി.പി.ദാസന്‍ ഇന്ന് ചുമതലയേല്‍ക്കും.ഉച്ചയ്ക്ക് 3.30ഓടെയാണ് ദാസന്‍ ചുമതലയേല്‍ക്കുക. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. മുന്‍ എം.എല്‍.എ വി.ശിവന്‍ കുട്ടിയേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദാസന്റെ നേതൃത്വത്തില്‍ ഒരു താല്‍ക്കാലിക കമ്മിറ്റിയാവും നിലവില്‍ വരിക.
Read Moreഇന്ന് (24.07.2016) അര്‍ദ്ധരാത്രി മുതല്‍ കര്‍ണാടക ആര്‍ ടീ സി ബസ് സമരം
മുഖ്യമന്ത്രിയും ആയുള്ള ചര്‍ച്ച പരാജയപെട്ടതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണി മുടക്കാന്‍ കര്‍ണാടക ആര്‍ ടി സി തീരുമാനിച്ചു ശമ്പള വര്‍ധനവ് ആവശ്യപെട്ടാണ് സമരം ,ബംഗ്ലോരെ നഗരത്തിലെ ജീവനക്കരുമ സമരത്തില്‍ പങ്കെടുക്കും ,കേരളത്തിലേക്കുള്ള ബസ് സര്‍വീസ് നെയും ഇത് ബാധിക്കും നേരത്തെ ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയം ആയിരുന്നു
Read Moreജര്‍മ്മനിയിലെ മ്യുണികില്‍ വെടിവെപ്പില് ഒന്‍പത് മരണം
ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളിലൊന്നായ മ്യൂണിക്കിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെയ്പില്‍ ഒമ്ബത് മരണം. സംഭവത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.18 വയസ്സുള്ള ഇറാന്‍ കാരനായ യുവാവാണ് വെടിവെപ്പ് നടത്തയതെന്നാണ് സൂചന.വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലുമണിയോടെ ഹനൗര്‍ സ്ട്രീറ്റിലെ ഷോപ്പിങ് മാളിനുസമീപമുളള റെസ്റ്റോറന്റില്‍ നിന്നായിരുന്നു വെടിവെപ്പ് തുടങ്ങിയത്. പിന്നീട് അക്രമിയുടെ മൃതദേഹം കണ്ടെത്തി. ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് സൂചന
Read Moreകൊഹ്ലിക് ഡബിള്‍ ,ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
ഇരട്ട സെഞ്ച്വറി നേടിയ ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടെയും സെഞ്ച്വറി നേടിയ ആര്‍. അശ്വിന്റെയും ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാം ദിനം ഇന്ത്യ 8ന് 566 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 302/4 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. തലേന്നത്തെ പോലെ തന്നെ വിന്‍ഡീസ് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ട കൊഹ്ലിയും അശ്വിനും രാവിലെ ഇന്ത്യന്‍ ഇന്നിംഗ്സ് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടു പോയി. വ്യക്തിഗത സ്കോര്‍ 143ല്‍ ഇന്നലെ ബാറ്റിംഗ് തുടങ്ങിയ…
Read Moreരണ്ടു വര്ഷം മുന്‍പ് കോര്‍പരേഷന്‍ സര്‍ക്കിളില്‍ ഉണ്ടായ എ ടി എം കവര്‍ച്ചയും ആക്രമണവും അന്വഷിക്കാന്‍ പുതിയ ടീം.
ബെന്ഗളൂരു: ഏകദേശം രണ്ടു വര്ഷം മുന്‍പ് ആണ് കോര്‍പരേഷന്‍ സര്‍ക്കിളിലെ കോര്‍പരേഷന്‍ ബാങ്ക് എ ടി എം ല്‍ കവര്‍ച്ച നടന്നത്.കാശു പിന്‍വലിച്ചു കൊണ്ടിരുന്ന ശ്രീമതി ജ്യോതി ഉദയിനെ എ ടി എന്റെ ഷട്ടര്‍ താഴ്ത്തി കൊടുവാള് കൊണ്ട് ആക്രമിക്കുക യായിരുന്നു.അവര്‍ അതേ ബാങ്കിലെ ഉദ്യോഗസ്ഥ യായിരുന്നു.പക്ഷെ ഈ കേസ് ഇതുവരെ തെളിയിക്കാനും പ്രതിയെ അറെസ്റ്റ് ചെയ്യാനും പോലീസിനു കഴിഞ്ഞിട്ടില്ല.സിറ്റി യിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നടന്ന ഈ ആക്രമണ വും അക്രമിയുടെ മുഖവും സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.പക്ഷെ ഇപ്പോഴും…
Read Moreപോക്കിമോൻ ഇസ്ലാം വിരുദ്ധം ?
റിയാദ്: അടുത്തിടെ വൈറൽ ആയി മാറിയ പോക്കിമോൻ ഗോ ഗെയിം കളിക്കുന്നത് ഇസ്ലാം വിരുദ്ധമെന്ന് സൗദിയിലെ മതപുരോഹിതര്‍. സൗദിയില്‍ പോക്കിമോന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും നിയമവിരുദ്ധമായി ഗെയിം ഡൗണ്‍ലോഡ് ചെയ്ത് പലരും കളി തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മതപുരോഹിതരുടെ ഇടപെടല്‍. പോക്കിമോന്‍ ഗോയിലെ കഥാപാത്രങ്ങളുടെ സങ്കല്‍പ്പം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്നതാണ്. ഇത് ഇസ്ലാമിന് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മതനേതൃത്വം വ്യക്തമാക്കി. ഇസ്ലാം മതവിശ്വാസികള്‍ പോക്കിമോന്‍ കളിക്കരുതെന്നും മതപുരോഹിതര്‍ നിര്‍ദ്ദേശം നല്‍കി. 2001ല്‍ പോക്കിമോന്‍ കാര്‍ഡും വീഡിയോ ഗെയിമുകളും പുതുക്കിയാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.…
Read More