ന്യൂഡല്‍ഹി: നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയ വെബ്സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. നൂറ് വ്യാജ വെബ്സൈറ്റുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഇവ ചൈനീസ് നിയന്ത്രിത വെബ്സൈറ്റുകൾ ആണെന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ സാമ്പത്തിക വ്യക്തിഗത വിവരങ്ങൾ നിയമ വിരുദ്ധമായി ഈ വെബ്സൈറ്റുകൾ സമാഹരിക്കുന്നതായി കണ്ടെത്തി. നിരവധി ബാങ്ക് അക്കൗണ്ടുകളുമായി ഈ വെബ്സൈറ്റുകൾ ബന്ധപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരം വെബ്സൈറ്റുകൾ കണ്ടെത്താൻ കേന്ദ്ര ഐടി മന്ത്രാലയം ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതൽ വെബ്സൈറ്റുകൾക്കും വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയേക്കും.
Read MoreTag: website
കർണാടക കോൺഗ്രസ് ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു, പകരം വ്യാജൻ
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി. കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റില്‍ ചിത്രീകരിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിയില്‍ ബെംഗളൂരു സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎന്‍സികര്‍ണാടക.ഇന്‍ ഇപ്പോള്‍ ലഭ്യമല്ല. ഈ ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍ ‘ഈ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു’ എന്ന അറിയിപ്പാണ് കാണുക. അതേസമയം ഇതിന്…
Read Moreബാഗ് നഷ്ടപ്പെട്ടു, ഇൻഡിഗോയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു
ബെംഗളൂരു: പട്നയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ബാഗ് നഷ്ടപ്പെട്ടതിനു മറുപടിയായി ഇൻഡിഗോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് സോഫ്റ്റ്വയർ എഞ്ചിനീയർ നന്ദൻ കുമാർ. വിമാനം ഇറങ്ങി വളരെയധികം നേരം കാത്തിരുന്നിട്ടും ബാഗ് ലഭിക്കാതെ വന്നപ്പോഴാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. നന്ദകുമാറിന്റെ ബാഗ് മറ്റൊരു യാത്രികൻ മാറി എടുക്കുകയായിരുന്നു. എന്നാൽ അത് ആരാണെന്ന് കണ്ടെത്താൻ ഇൻഡിഗോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യേണ്ടി വന്നു. കസ്റ്റമർകേറിൽ വിളിച്ചു പരാതിപ്പെട്ടെങ്കിലും പരിഹാരം ഒന്നും ഉണ്ടായില്ല. ഒടുവിൽ സൈറ്റ് ഹാക്ക് ചെയ്തതിലൂടെ ബാഗ് മാറിയെടുത്ത യാത്രക്കാരന്റെ മെയിൽ ഐഡി ലഭിക്കുകയും അതിലൂടെ ആളെ…
Read Moreവന്യമൃഗങ്ങളുടെ മരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ഇനി വനംവകുപ്പ് വെബ്സൈറ്റിൽ ലഭിക്കും
ബെംഗളൂരു : വന്യമൃഗങ്ങളുടെ മരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും പ്രസക്തമായ ചിത്രങ്ങളും അപ്ലോഡ് ചെയ്ത് പരസ്യമാക്കുന്നതിന് കർണാടക വനംവകുപ്പ് അതിന്റെ വെബ്സൈറ്റിൽ പ്രത്യേക വിഭാഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. വന്യജീവി സംരക്ഷകൻ ഗിരിധർ കുൽക്കർണിയുടെ അഭ്യർത്ഥനയുടെ ഫലമായി, വനംവകുപ്പിന്റെ (കെഎഫ്ഡി) ഇൻഫർമേഷൻ ടെക്നോളജി ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന് വനംവകുപ്പിന്റെ (കെഎഫ്ഡി) പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (പിസിസിഎഫ് വൈൽഡ് ലൈഫ്) വിജയകുമാർ ഗോഗി ജനുവരി 13-ന് വന്യജീവി മരണത്തിന്റെ വിശദാംശങ്ങൾ പരസ്യമാക്കാൻ നിർദ്ദേശം നൽകി. കർണാടക ഹൈക്കോടതി രൂപീകരിച്ച ആന ടാസ്ക് ഫോഴ്സിന്റെ ശുപാർശയെ പരാമർശിച്ചുകൊണ്ട് നിർദ്ദേശം ഇങ്ങനെ:…
Read Moreപരിഷ്കരണം നടപ്പാക്കിയിട്ടും പിഴവുകൾക്ക് പരിഹാരമായില്ല; യാത്രക്കാരെ വലച്ച് കേരളആർടിസി വെബ്സൈറ്റ്
ബെംഗളുരു: ബോർഡിംങ് , ഡ്രോപ്പിംങ് പോയിന്റുകൾ കണ്ടെത്താനാകാതെ യാത്രക്കാർ നെട്ടോട്ടമോടുന്നത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു. Online.keralartc.com എന്ന സൈറ്റിൽ പ്രവേശിച്ചാൽ എസി, നോൺ എസി വിഭാഗത്തിലെ ബസ് തിരഞ്ഞെടുത്താൽ പിന്നെ ബോർഡിംങ്, ഡ്രോപ്പിംങ് പോയിന്റുകൾ നൽകിയാൽ മാത്രമേ അടുത്ത സെക്ഷനിലേക്ക് കടക്കാൻ കഴിയൂ എന്നിരിക്കേ ബുക്കിംങ് നടത്താനാകാതെ പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്.
Read More