ബെംഗളൂരു : കൊടും ചൂടിൽ നിന്ന് ആശ്വാസം, നഗരത്തിന്റെ പല ഭാഗങ്ങളിലും ശനിയാഴ്ച്ച വൈകുന്നേരത്തോടെ നേരിയതോ മിതമായതോ ആയ മഴ പെയ്തു, ഇത് വാഹനഗതാഗതത്തെ ബാധിച്ചു. ബെംഗളുരു ഉൾപ്പെടെ കർണാടകയുടെ തീരപ്രദേശങ്ങളിലും വടക്കൻ ഉൾപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും ചില ജില്ലകളിൽ ചെറിയ തോതിൽ മഴ ലഭിച്ചു. “തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും നന്നായി അടയാളപ്പെടുത്തിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് വലിയ ന്യൂനമർദമായി മാറാനും ബംഗ്ലാദേശ്, മ്യാൻമർ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കൂടാതെ, ഉത്തർപ്രദേശ് മുതൽ കർണാടക വരെ…
Read MoreTag: Weather forecast
ബെംഗളൂരുവിലെ ഇന്നത്തെ കാലാവസ്ഥാ അറിയാം
ബെംഗളൂരു : ബിബിഎംപി മേഖലയിൽ വ്യാപകമായതോ ചെറിയതോതിലുള്ളതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreഅടുത്ത 4 ദിവസങ്ങളിൽ സംസ്ഥാനത്തും നഗരത്തിലും നേരിയ മഴക്ക് സാധ്യത
ബെംഗളൂരു: മെയ് 10 മുതൽ 14 വരെ സംസ്ഥാനത്ത് നേരിയ തോതിൽ മിതമായ മഴ അനുഭവപ്പെടും. ബെംഗളൂരു നഗരത്തിലും ഈ ദിവസങ്ങളിൽ നേരിയ തോതിലുള്ള മഴക്ക് സാധ്യത ഉള്ളതായി ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു നഗരത്തിൽ അടുത്ത 24 മണിക്കൂറിൽ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. നഗരത്തിൽ ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ട്. വരും ദിവസങ്ങളിൽ നഗരത്തിലെ പരമാവധി, കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തീരദേശ കർണാടകയിലെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ…
Read Moreനഗരത്തിൽ ഇന്ന് ഇടിയും മിന്നലോടും കൂടിയ മഴക്ക് സാധ്യത.
ബെംഗളൂരു: നഗരത്തിൽ അടക്കം സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് വൈകുന്നെരം മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ റിപ്പോട്ടിൽ പറഞ്ഞു. ബെംഗളൂരു നഗര ജില്ല, ബെംഗളൂരു ഗ്രാമ ജില്ല , ചാമരാജനഗര, മാണ്ഡ്യ, മൈസുരു, കൊഡഗു, ഹാസൻ, കോലാർ, ചിക്കമഗളൂർ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ ചൊവ്വാഴ്ച വൈകുന്നേരം മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നെരം 4 മണിയോടെ പുറത്തുവിട്ട കാലാവസ്ഥ പ്രവചനം അനുസരിച്ച്, ഇടിയും മിന്നലോടും കൂടിയ മഴയും 30-40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മേല്പറഞ്ഞ ജില്ലകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read More