ബെംഗളൂരു: ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനലിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ 23 മുതൽ. മാരികുപ്പം- ബാനസവാടി മെമു, കുപ്പം – ബാനസവാടി മെമു ട്രെയിനുകളാണ് 23 മുതൽ വിശ്വേശ്വരായ ടെർമിനലിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. മാരികുപ്പം – ബാനസവാടി മേമു രാത്രി 7.15 ന് ബാനസവാടി എത്തും. ബാനസവാടി – കുപ്പം മെമു 7.20 ന് ടെർമിനലിൽ നിന്ന് പുറപ്പെടും. 2 മാസത്തിനുള്ളിൽ കൂടുതൽ മെമു, പാസഞ്ചർ സർവീസുകൾ വിശ്വേശ്വര ടെർമിനലിലേക്ക് മാറ്റുന്ന നടപടി അവസാനഘട്ടത്തിൽ ആണെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അധികൃതർ അറിയിച്ചു.
Read More