ചെന്നൈ: തമിഴ്‌നാട്ടില്‍ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്തു. വോട്ടെടുപ്പ് ദിനത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ആള്‍ക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പരാതി. ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വിജയ് ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി പൊതുശല്യമുണ്ടാക്കിയെന്നതാണ് പരാതി. വിജയുടെ ആരാധകർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയിരുന്നു. പിന്നീട് പോലീസ് എത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
Read MoreTag: Vijay
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയ്
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്നും തമിഴ്നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും തമിഴക വെട്രി കഴകത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ വിജയ് അഭിപ്രായപ്പെട്ടു.
Read More2026 ൽ വിജയ് മുഖ്യമന്ത്രി കസേരയിൽ; ബുസി ആനന്ദ്
ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാനായി തമിഴ്നാട് വെട്രി കഴകം പ്രവർത്തിക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് അറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവായിരിക്കും വിജയ് എന്നും വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്. 2026ല്‍ വിജയ്‌യെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്നാണ് വിവരം. ആദ്യം തെക്കൻ മേഖലയില്‍ പാർട്ടിയെ ശക്തിപ്പെടുത്താൻ ആലോചിക്കുന്ന അദ്ദേഹം, പാർട്ടിയുടെ ആദ്യ സമ്മേളനം തിരുനെല്‍വേലിയിലോ തൂത്തുക്കുടിയിലോ നടത്തിയേക്കുമെന്നും പറയപ്പെടുന്നു. ആദ്യ സമ്മേളനത്തില്‍ പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും…
Read More‘വിജയ് മാമൻ അഭിനയം നിർത്തി’ പൊട്ടി കരഞ്ഞ് കുഞ്ഞ് ആരാധിക
നടൻ വിജയ്‌യെ പോലെ കുട്ടി ആരാധകരുള്ള മറ്റ് നടന്മാർ താരതമ്യേന കുറവാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള താരമാണ് വിജയ്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിജയ് അഭിനയം നിർത്തുന്നുവെന്ന വാർത്ത ആരാധകരില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. കേരളത്തിലെയും തമിഴ്‌നാടിലെയും ആരാധകരില്‍ പലരും തീരുമാനം മാറ്റണമെന്ന് വിജയ്‌യോട് ആവശ്യപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ വിജയ് അഭിനയം നിർത്തുന്നുവെന്ന കാര്യമറിഞ്ഞ് പൊട്ടിക്കരയുന്ന കേരളത്തില്‍ നിന്നുള്ള ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളില്‍ കൂടി മാത്രമേ ഇനി അഭിനയിക്കൂ.…
Read Moreവിജയ് യുടെ പാർട്ടിയുടെ പേരിനെതിരെ പരാതി
ചെന്നൈ: നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകൻ. കഴിഞ്ഞ ദിവസമാണ് നടൻ വിജയ് യുടെ പാർട്ടിയുടെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകൻ പരാതിയിൽ പറയുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകൻ പറഞ്ഞു. 2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തില്‍ പാർട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.…
Read Moreടിവികെ യിൽ ചേരാൻ മൊബൈൽ ആപ്പുമായി വിജയ്
ചെന്നൈ: നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കുറച്ചു കാലങ്ങളായി സജീവ ചർച്ച തന്നെ ആരാധകർക്കിടയിൽ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തമിഴക വെട്രി കഴകം (ടിവികെ) രൂപീകരിച്ച് നടൻ രാഷ്ട്രീയത്തിലേക്കു ചുവടുവച്ചത്. ഈ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഉടൻ പുറത്തിറക്കുമെന്ന് നടൻ അറിയിച്ചു. അറിയിപ്പുകൾ, നിർദേശങ്ങൾ തുടങ്ങിയ എല്ലാ പാർട്ടിവിവരങ്ങളും ഇതിലൂടെ ലഭ്യമാക്കുമെന്നാണ് സൂചന. പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ പൊതുസമ്മേളനം വിളിക്കും. പാർട്ടിയുടെ ഭാരവാഹികളെ ഈ യോഗത്തിൽ തിരഞ്ഞെടുക്കും.
Read Moreനടൻ വിജയ് യും ഭാര്യയും ഇരു സ്ഥലങ്ങളിൽ!!! സംഗീത ലണ്ടനിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസമെന്ന് റിപ്പോർട്ട്
തമിഴ് സിനിമ പ്രേമികൾക്ക് ഏറെ പ്രിയ്യപ്പെട്ട താര കുടുംബം ആണ് ഇളയ ദളപതി വിജയ് യുടേത്. തന്റെ ഭാര്യയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ കാര്യമായി ഒന്നും സംസാരിക്കാത്ത ആളാണ് വിജയ്. എന്നാല്‍ മുന്‍പ് വിജയ് തന്റെ ഭാര്യയെ കുറിച്ച് പറയുന്നൊരു പഴയ വീഡിയോയാണ് ഇന്റര്‍നെറ്റിലൂടെ പുറത്ത് വന്നത്. കോഫി വിത്ത് അനു എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. മാത്രമല്ല വിജയുടെ കൂടെ നടി തൃഷയും അതില്‍ പങ്കെടുത്തിരുന്നു. എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ഭാര്യ നിങ്ങളെ ശാസിക്കാറുള്ളതെന്നാണ് വിജയോട് അനു ഹാസന്‍ ചോദിച്ചത്. ഇതിന് മറുപടിയായി…
Read Moreരാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമ ജീവിതം ഉപേക്ഷിക്കുമെന്ന് സൂചന നൽകി വിജയ്
രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമ ഉപേക്ഷിക്കുന്ന സൂചന നൽകി വിജയ്. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുമെന്ന് നടൻ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തെ മുന്നില്‍ കണ്ടാവും തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുക. അതിനാല്‍ രാഷ്ട്രീയത്തെ എന്റെ പ്രൊഫഷനായിട്ടല്ല, ജനങ്ങളോടുള്ള…
Read Moreനടൻ വിജയ് യുടെ നേതൃത്വത്തിൽ പാർട്ടി പ്രഖ്യാപനം ഉടൻ; അധ്യക്ഷനും ഭാരവാഹികളും റെഡി
ചെന്നൈ: നടന്‍ വിജയ് യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് തന്നെയായിരുന്നു തമിഴകത്ത് ചർച്ച. പാര്‍ട്ടിയുടെ അധ്യക്ഷനായി വിജയിനെയും പ്രധാനഭാരവാഹികളെയും തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രജിസ്‌ട്രേഷന് മുന്നോടിയായുള്ള യോഗത്തില്‍ ജനറല്‍ കൗണ്‍സിലിലെ 200 ഓളം അംഗങ്ങളാണ് പങ്കെടുത്തത്. കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 2026ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാണ് തീരുമാനമെന്ന് നിലവിൽ പുറത്ത് വരുന്ന…
Read Moreനടൻ വിജയ് രാഷ്ട്രീയത്തിലേക്ക്!! പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ട്
ചെന്നൈ: നടൻ വിജയ് ഉടൻ രാഷ്ട്രീയത്തിൽ എത്തുമെന്ന് സൂചന. രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിജയ് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നതാണ് വിജയുടെ തീരുമാനമെന്നും റിപ്പോർട്ട് ഉണ്ട്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധകസംഘടനയായ ‘‘വിജയ് മക്കൾ ഇയക്കം’’ തീരുമാനിച്ചിരുന്നു. വായനശാലകൾ, സൗജന്യ ട്യൂഷൻസെന്ററുകൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ഇതിനോടകം തന്നെ…
Read More