ബെംഗളൂരു: ശിവമോഗ വിമാനത്താവളം പ്രധാന മന്ത്രി ഇന്ന് രാവിലെ 11.45 ന് നാടിന് സമർപ്പിക്കും. ശിവമോഗയിൽ നിന്ന് 8.8 കിലോ മീറ്റർ അകലെ താമരയുടെ രൂപത്തിൽ നിർമ്മിച്ച പാസഞ്ചർ ടെർമിനൽ ഉൾപ്പെടെ 450 കോടി രൂപ ചെലവിട്ട് നിർമ്മിച്ച വിമാനത്താവളമാണിത്. ബെംഗളൂരു വിമാനത്താവളം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ റൺവേയാണിത്. മൂന്നു മാസത്തിടെ പ്രധാന മന്ത്രിയുടെ കർണാടകയിലെ അഞ്ചാമത്തെ സന്ദർശനം ആണിത്.
Read More