പൂട്ടിയിട്ട ഫ്ലാറ്റിൽ കുടുങ്ങിയ 8 വയസുകാരനെ ഫയർ ആൻഡ് ആന്റ് സർവീസ് രക്ഷപ്പെടുത്തി 

ബെംഗളൂരു: ഉഡുപ്പിയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് എട്ട് വയസ്സുള്ള സ്‌പെഷ്യൽ ആൺകുട്ടിയെ ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗത്തിലെ എട്ടംഗ സംഘം രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ ബ്രഹ്മഗിരിയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ പത്താം നിലയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായി ഡിപ്പാർട്ട്‌മെന്റിന് ഒരു കോൾ ലഭിച്ചതായി റെസ്‌ക്യൂ ടീമിനെ നയിച്ച സതീഷ് പറഞ്ഞു. സ്ഥലത്തെത്തിയപ്പോൾ പതിനൊന്നാം നിലയിൽ താമസിക്കുന്ന കുട്ടി കിടപ്പുമുറി പൂട്ടി ബാൽക്കണിയിലൂടെ പത്താം നിലയിലെത്തി കുടുങ്ങിയതായി സംഘം മനസ്സിലാക്കി. ബാൽക്കണിയിലൂടെയും കയറിന്റെ സഹായത്തോടെയും രക്ഷാപ്രവർത്തകർ കുട്ടിയുടെ…

Read More

സംസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന് ആരോപണം

ബെംഗളൂരു:തമിഴ്‌നാട് ബിജെപി അധ്യക്ഷനും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹചുമതലക്കാരനുമായ കെ അണ്ണാമലൈ ഉഡുപ്പിയില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന് ആരോപണം. ഇക്കാര്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും കൗപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനയ് കുമാര്‍ പറഞ്ഞു. ഉഡുപ്പി കോണ്‍ഗ്രസ് ഭവനില്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടും. കഴിഞ്ഞ തവണ തീരദേശ ജില്ലകളില്‍ വ്യാജ നല്‍കി ബിജെപി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

മൃതദേഹം റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 2 പേരെ പോലീസ് പിടികൂടി 

ബെംഗളൂരു: യുവാവിന്റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേരെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. കർണാടകയിലെ ഉഡുപ്പിയിൽ ആണ് സംഭവം. ഹനുമന്തയ്യ എന്ന ഉത്തര കന്നഡ സ്വദേശിയാണ് മരിച്ചത്. ഉഡുപ്പി മാർക്കറ്റിൽ പച്ചക്കറിക്കായി എത്തിയതായിരുന്നു ഹനുമന്തയ്യയും രണ്ട് സുഹൃത്തുക്കളും. വണ്ടിയിൽ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ല, മരിച്ച നിലയിലായിരുന്നു എന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പോലീസ് ഈ മൊഴി മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവം കൊലപാതകമാണോ…

Read More

നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്ത് ഇറങ്ങി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

ബെംഗളൂരു: ഉഡുപ്പി ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെന്നിയ എഴുപതുകാരന്‍ തെറിച്ചുവീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശനകവാടത്തിലെ ഇരുമ്പ് പിടിയില്‍ തൂങ്ങിപ്പിടിച്ചു. ഒടുവില്‍ വയോധികനെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പെര്‍ഡൂര്‍ സ്വദേശിയായ കുട്ടി കുണ്ടാര്‍ (70) മുംബൈയിലേക്കുള്ള മകളെ യാത്രയാക്കാന്‍ ഇന്ദ്രാലിയിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ബാഗുകള്‍ ട്രെയിനിന് അകത്തുവെച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിന്‍ നീങ്ങിത്തുടങ്ങി. കുണ്ടാര്‍ വീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശന കവാടത്തിലെ നീളമുള്ള ഇരുമ്പ് പിടിയില്‍ മുറുകെ പിടിച്ചു. 30 മീറ്ററോളം ദൂരത്തേക്ക് കുട്ടി കുണ്ടാര്‍ കമ്പിയിൽ തൂങ്ങി പിടിച്ച്…

Read More

80 ലക്ഷത്തിന്റെ ഫ്ലോട്ടിങ് പാലം ഉദ്ഘാടനത്തിന്റെ മൂന്നാം നാൾ തകർന്നു

ബെംഗളൂരു: ടൂറിസം രംഗത്ത് കര്‍ണാടയുടെ മുന്നേറ്റത്തിന്റെ ഭാഗമായി ഉഡുപ്പിയിലെ മാല്‍പെ ബീച്ചില്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യം ഫ്‌ളോട്ടിംഗ് പാലം ഉദ്ഘാടനം നടത്തി മൂന്നാം ദിവസം തകര്‍ന്ന നിലയിൽ. എണ്‍പത് ലക്ഷം രൂപ ചെലവിട്ടാണ് ഫ്‌ളോട്ടിംഗ് പാലം നിര്‍മ്മിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഉയര്‍ന്ന തിരമാലകള്‍ അടിച്ച്‌ കയറിയാണ് പാലം തകരാൻ ഇടയായത്. ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച പാലം ഉദ്ഘാടനം ചെയ്തത്. ഫ്‌ളോട്ടിംഗ് പാലത്തിനുണ്ടായ തകരാര്‍ ഗുരുതരമല്ലെങ്കിലും ഇനി ഇത് ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ട്.…

Read More

ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല

ബെംഗളൂരു: കോടതി ഉത്തരവ് ലംഘിച്ച്‌ ഹിജാബ് ധരിച്ചെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ പ്ലസ് ടു പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ അധികൃതര്‍ മടക്കി അയച്ചു. ഹിജാബ് സമരക്കാരും വിവാദത്തില്‍ ആദ്യം പരാതി നല്‍കുകയും ചെയ്ത അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാനെത്തിയത്. പക്ഷേ, കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഇരുവരെയും അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജിലാണ് സംഭവം. ഹാള്‍ടിക്കറ്റ് ശേഖരിച്ച്‌ പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍…

Read More

പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യ കോളേജിലെ പ്രിന്‍സിപ്പാളിനെയാണ് ആക്രി വ്യവസായി ആയ മുഹമ്മദ് ബഷീര്‍ ഭീഷണിപ്പെടുത്തിയത്. ഹിജാബ് ധരിച്ച്‌ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നിങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഹിജാബ് ഹര്‍ജികള്‍ പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. മാംഗ്ലൂര്‍ മുസ്ലീംസ് എന്ന ഫേസ്ബുക്ക്…

Read More

വിദ്യാർത്ഥികൾക്ക് ഹിജാബ് ഇല്ലാതെ കഴിയില്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കാമെന്ന് എംഎൽഎ ഭട്ട്

ഉഡുപ്പി: കർണാടക സർക്കാർ ഉന്നതാധികാര സമിതി മുഖേന ഹിജാബ് വിവാദത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞു, എന്നാൽ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഉഡുപ്പിയിലെ വനിതാ ഗവൺമെന്റ് പിയു കോളേജിൽ നിലവിലെ സ്ഥിതി തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം നിലവിൽ ഹിജാബ് അനുവദനീയമല്ലെന്ന് അദ്ദേഹം പറഞ്ഞത്. ഹിജാബ് പ്രശ്‌നം മുഴുവനായും ചില നിക്ഷിപ്ത താൽപ്പര്യങ്ങളുടെ സൃഷ്ടിയാണെന്നും ഇത് കോളേജ് കാമ്പസിലെ യോജിപ്പുള്ള അന്തരീക്ഷത്തെ തകർക്കാൻ ചെയ്തതാണെന്നും ഭട്ട് അഭിപ്രായപെട്ടു.  വസ്ത്രധാരണവും…

Read More

മംഗളൂരു, ഉഡുപ്പി ബീച്ചുകളിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്

ബെംഗളൂരു : ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തണ്ണീർഭാവി, സൂറത്ത്കൽ, പനമ്പൂർ എന്നിവയുൾപ്പെടെ മംഗളൂരുവിലെ എല്ലാ ബീച്ചുകളിലും ഡിസംബർ 31 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ശേഷം പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവിൽ, നഗരത്തിലെയും പരിസരങ്ങളിലെയും ബീച്ചുകളിൽ ഏതെങ്കിലും തരത്തിലുള്ള പുതുവത്സര ആഘോഷങ്ങൾ വൈകുന്നേരം 7 മണിക്ക് ശേഷം അനുവദനീയമല്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര പറഞ്ഞു. പൊതുസ്ഥലങ്ങളിലും ആഘോഷങ്ങൾ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു. കർണാടകയിൽ ഡിസംബർ 28 മുതൽ രാത്രി 10 മുതൽ പുലർച്ചെ 5…

Read More
Click Here to Follow Us