ബെംഗളൂരു: ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഗദഗ് ജില്ലയിലെ നാഗാവി-ബെലദാഡി റോഡിൽ 30 അടി താഴ്ചയുള്ള തോട്ടിലേക്ക് ബൈക്ക് മറിഞ്ഞ് രണ്ട് കൗമാരക്കാർ മരിച്ചു. സൈൻ ബോർഡുകളുടെയും വഴിവിളക്കുകളുടെയും അഭാവമാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ലക്കുണ്ടി ഗ്രാമത്തിൽ നിന്നുള്ള മഞ്ജുനാഥ് മദാർ (19), ബസവരാജ് ജവലബെഞ്ചി (17) എന്നിവരാണ് മരിച്ചത്. മഞ്ജുനാഥിന്റെ സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ലക്കുണ്ടി ഗ്രാമത്തിൽ നിന്ന് യെലിശിരുണ്ടിലേക്ക് പോകുകയായിരുന്നു ഇവർ. അവരോടൊപ്പം ഒരു കേക്കും ഉണ്ടായിരുന്നു. സംഭവം വാർത്തയായതോടെ, പ്രദേശവാസികളും കർഷകരും പുലർച്ചെ സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. ഗദഗ് ജില്ലയിലെ…
Read More