ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ഹിന്ദുപുരിനും പെനുകൊണ്ടയ്ക്കുമിടയിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച (മാർച്ച് 22) മുതൽ മാർച്ച് 29 വരെ 16 ട്രെയിനുകൾ റദ്ദാക്കുകയും ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 14 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യും. ഈ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും സ്റ്റാറ്റസ് സൂചിപ്പിച്ച് എസ്എംഎസുകൾ അയച്ചിട്ടുണ്ടെന്ന് ചീഫ് കൊമേഴ്‌സ്യൽ മാനേജർ (പാസഞ്ചർ സർവീസസ്) അനുപ് ദയാനന്ദ് സാധു തിങ്കളാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തിലൂടെ അറിയിച്ചു. ഇതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിനായി റൂട്ടിലെ സ്റ്റേഷനുകളിൽ നിരന്തരമായ അറിയിപ്പുകൾ നടത്തുന്നുണ്ടെന്നും, യാത്രക്കാരുടെ…
Read MoreTag: Trains cancelled
നഗരത്തിൽ നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി;കേരള ട്രെയിനുകളുടെ പട്ടിക ഇവിടെ വായിക്കാം.
ബെംഗളൂരു: കന്റോൺമെന്റ് വൈറ്റ്ഫീൽഡ് റൂട്ടിൽഓട്ടോമാറ്റിക് സിഗ്നലിങ് ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 19 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിൽ കേരളത്തിലേക്കുള്ള ട്രെയിനുകളും ഉൾപ്പെടുന്നു ബെംഗളൂരു-എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസ്(12677), കൊച്ചുവേളി-ബാനസവാടി ഹംസഫർ എക്സ്പ്രസ്(16319) നാളത്തെ എറണാകുളം-ബംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസ്(12678), എറണാകുളം ബാനസവാടി-എക്സ്പ്രസ്സ്(22607), ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്(16320), യശ്വന്ത് പുര – പാലക്കാട് -മംഗളൂരു എക്സ്പ്രസ്സ്(16565) പതിനെട്ടാം തീയതിയിലെ ബാനസവാടി -എറണാകുളം എക്സ്പ്രസ്(22608), മംഗളൂരു പാലക്കാട് – യശ്വന്ത്പുര എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി.
Read More