ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണ; ലക്ഷ്യം സഹായധനം 

ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീ ഒളിവിൽ. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് പണം കൈപ്പറ്റാൻ ശ്രമിച്ചത്. 17 ലക്ഷം രൂപയുടെ സഹായമാണ് അവർ സ്വന്തമാക്കാൻ ശ്രമിച്ചത്. താൻ മരിച്ചില്ലെന്നു വ്യക്തമാക്കി സ്ത്രീയുടെ ഭർത്താവ് ബിജയ് ദത്ത രംഗത്തുവന്നതോടെയാണു കള്ളത്തരം പൊളിഞ്ഞത്. ഗീതാഞ്ജലിക്കെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരേതരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയാണു ധനസഹായം പ്രഖ്യാപിച്ച തുക. അഞ്ചു ലക്ഷം രൂപയുടെ സഹായമാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട്…

Read More

ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്ക് കുട്ടികൾ എത്തുന്നില്ല; കെട്ടിടം പൊളിക്കുന്നു 

ബാലസോർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറാവുന്നില്ലെന്ന് റിപ്പോർട്ട്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയമാണ് രക്ഷിതാക്കൾക്ക്. അതിനാൽ സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച കെട്ടിടഭാഗം പൊളിച്ചു നീക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതരും ജില്ലാ ഭരണകൂടവും. രക്ഷിതാക്കളുടെ ആവശ്യപ്രകാരം സ്കൂൾ കെട്ടിട ഭാഗം പൊളിച്ചു മാറ്റണമെന്ന് സ്കൂൾ അധികൃതർ നൽകിയ നിർദേശം സർക്കാറിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ഭൗസാഹെബ് ഷിൻഡെ പറഞ്ഞു. പഴയ കെട്ടിടം പൊളിച്ച് പുതുതായി പണിയാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.…

Read More

വീണ്ടും ട്രെയിൻ അപകടം

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 278 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും ട്രെയിൻ അപകടം. നൗപദ ​​ജില്ലയിൽ ട്രെയിനിന് തീപിടിച്ചതാണ് ആളുകളിൽ ഭീതി പടർത്തിയത്. ദുർഗ് -പുരി എക്സ്പ്രസിന്റെ എ.സി.കൊച്ചിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തീപിടിച്ചതോടെ ആളുകളെല്ലാം ഭയന്ന് പല കൊച്ചുകളിൽ നിന്നും ചാടി പുറത്തിറങ്ങി. ട്രെയിൻ ആകെ തീപിടിക്കുകയാണെന്ന തോന്നലാണ് യാത്രക്കാരിൽ ഉണ്ടായത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.

Read More

ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ 

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിനു കൈമാറി. മഹാരാഷ്ട്ര ലൊഹാര അകോല സ്വദേശി സച്ചിൻ പ്രമോദ് ബക്കൽ (20) ആണ് പിടിയിലായത്. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകിട്ട് നാലോടെ വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് സംഭവം. എൻജിനീയറിൽ നിന്ന് അഞ്ചാമത്തെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു യുവാവ്. ട്രെയിനിനകത്ത് പതിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റിക്കർ ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവർ തടഞ്ഞപ്പോൾ യുവാവ് രക്ഷപ്പെട്ട് തൊട്ടടുത്ത ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് പോയി. പിന്നീട് അതേ കോച്ചിൽ…

Read More

ഒഡിഷ ട്രെയിൻ ദുരന്തം മരണം 288; ചികിത്സയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരം

ഒഡീഷ :രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 288 പേർ മരിച്ചതായാണ് സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ട്രെയിൻ അപകട സ്ഥലവും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകട കാരണം സിഗ്നൽ നൽകിയതിലെ പിഴവാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം.

Read More

ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ എത്തി സന്ദർശിക്കും 

ന്യൂഡൽഹി: ഒഡീഷയിൽ ട്രെയിൻ ദുരന്തമുണ്ടായ ബാലസോർ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും മോദി സന്ദർശിക്കുമെന്ന് അറിയിച്ചു.  സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുമുണ്ട്. രക്ഷാപ്രവർത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. അപകടത്തേക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തൽ നടത്തും. 238 പേർ മരിക്കുകയും 900-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡീഷയുടെ നാല് ദ്രുതകർമ്മസേന യൂണിറ്റുകളും 15 അഗ്നിരക്ഷാ സേന യൂണിറ്റുകളും 30 ഉദ്യോഗസ്ഥർ, 200…

Read More

ട്രെയിൻ തീവെപ്പ് ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി 

ക​ണ്ണൂ​ർ: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വെ​പ്പ് സം​ഭ​വ​ത്തി​ന്റെ ഞെ​ട്ട​ൽ​മാ​റും മു​മ്പേ അ​തേ ട്രെ​യി​നി​ന്റെ കോ​ച്ചി​ന് തീ​യി​ട്ട​തോ​ടെ പ്ര​ച​രി​ച്ച​ത് വ​ൻ ക​ഥ​ക​ൾ ആയിരുന്നു. കേ​ര​ള​ത്തി​ൽ ഭീ​ക​ര​വാ​ദം പി​ടി​മു​റു​ക്കി​യെ​ന്ന വി​ധ​ത്തി​ൽ വി​ഷ​യം ഏ​റ്റെ​ടു​ത്ത് നിരവധി പേർ രം​ഗ​ത്തു​വ​ന്നു. പ​തി​വു​പോ​ലെ വി​ദ്വേ​ഷ പ്ര​തി​ക​ര​ണ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞു. കാ​സ​ർ​കോ​ട് സ്ഫോ​ട​ക വ​സ്തു​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​തു മു​ത​ൽ വ​ന്ദേ​ഭാ​ര​ത് ​ട്രെ​യി​നി​നു ക​ല്ലെ​റി​ഞ്ഞ​തു​വ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​മ​ന്റു​ക​ളാ​യി. എ​ല​ത്തൂ​രി​ൽ മൂ​ന്നു​പേ​രു​ടെ ദാ​രു​ണ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ന്റെ ബോ​ഗി​ക​ൾ സീ​ൽ​ചെ​യ്ത് സൂ​ക്ഷി​ച്ച പാ​ള​ത്തി​നു സ​മീ​പ​മാ​ണ് അ​തേ ട്രെ​യി​നി​ന്റെ ഒ​രു കോ​ച്ച് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച​ത്.…

Read More

ഒഡിഷ ട്രെയിനപകടത്തിൽപെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം 

ഭുവനേശ്വർ: ഒഡിഷ ട്രെയിനപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും ​ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Read More

ട്രെയിനിലെ തീപ്പിടിത്തം ; ബംഗാൾ സ്വദേശി പിടിയിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൽ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. പശ്ചിമബംഗാൾ സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.  തീപ്പിടിത്തത്തിന് തൊട്ടുമുൻപ് ട്രെയിനിന് സമീപം ഒരാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളിലുള്ള ആളാണെന്ന സംശയത്തെത്തുടർന്നാണ് ബംഗാൾ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം.

Read More

ട്രെയിനിലെ തീ പിടിത്തം ; സിസിടിവി യിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂര്‍: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞതായും സൂചന.പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍ നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുക ഉയരുകയും ഉടന്‍ തന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷി ജോര്‍ജ് വെളിപ്പെടുത്തി. റെയില്‍വേ ട്രാക്കിന് സമീപത്തെ ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാള്‍ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. തീപിടിത്തത്തില്‍ ട്രെയിനിന്റെ…

Read More
Click Here to Follow Us