റോഡിൽ ജനങ്ങളെ മര്യാദ പഠിപ്പിക്കാൻ ഒരുങ്ങി ട്രാഫിക് പോലീസ്

ബെംഗളൂരു : റോഡിൽ വാഹനമോടിക്കുന്നതുസംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന കലഹങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ കർശന നടപടിക്കൊരുങ്ങി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരേ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കും. വിവിധ സന്നദ്ധ സംഘടനകളുമായും സ്കൂളുകളിലും കോളേജുകളിലും പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ ക്ലബുകളുമായും സഹകരിച്ച് തുടക്കത്തിൽ റോഡിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിക്കാനും ട്രാഫിക് പോലീസ് പദ്ധതി ആവിഷ്‌കരിച്ചുവരുകയാണെന്ന് ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലീം പറഞ്ഞു. നഗരത്തിലെ വിവിധഭാഗങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കി…

Read More

ഐടിഎംഎസ് ഇതുവരെ രേഖപ്പെടുത്തിയത് 2.25 ലക്ഷത്തോളം ട്രാഫിക് നിയമലംഘനങ്ങൾ : സലീം

ബെംഗളൂരു: ഡിസംബർ എട്ടിന് ആരംഭിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) വഴി 2.25 ലക്ഷത്തിലധികം നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് ട്രാഫിക് സ്‌പെഷ്യൽ കമ്മീഷണർ എംഎ സലീം പറഞ്ഞു. മനുഷ്യ ഇടപെടലില്ലാതെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനാണ് ഐടിഎംഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിക്കുന്നത്. ബെംഗളൂരുവിലുടനീളം 50 പ്രധാന ജംഗ്ഷനുകളിൽ 250 AI- എനേബിൾഡ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളും 80 റെഡ് ലൈറ്റ് ലംഘന ഡിറ്റക്ഷൻ (RLVD) ക്യാമറകളും പോലീസ് വിന്യസിച്ചിട്ടുണ്ട്. ഐടിഎംഎസ് ചലാനുകൾ സൃഷ്ടിക്കുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി…

Read More

ബ്രഹ്മരഥോത്സവത്തെ തുടർന്ന് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബ്രഹ്മരഥോത്സവം പ്രമാണിച്ച് കനകപുര റോഡിൽ സാരക്കി മാർക്കറ്റ് ജംക്‌ഷൻ മുതൽ ബനശങ്കരി ടിടിഎംസി ജംക്‌ഷൻ വരെ വെള്ളിയാഴ്ച രാവിലെ 8 മുതൽ രാത്രി 9 വരെ എല്ലാത്തരം വാഹന ഗതാഗതവും നിരോധിക്കും. വാഹന ഉപയോക്താക്കൾക്കൾക്കുള്ള ബദൽ റോഡുകളുടെ വിശദീകരണം: കനകപുര റോഡിൽ നിന്ന് നഗരത്തിലേക്കുള്ള കെഎസ്ആർടിസി/ബിഎംടിസി ബസുകൾ സരക്കി സിഗ്നലിൽ ഇടത്തോട്ട് തിരിഞ്ഞ് ഇല്യാസ് നഗർ ജംക്‌ഷൻ, കെഎസ് ലേഔട്ട് ജംക്‌ഷൻ, സർവീസ് റോഡ് വഴി ബെന്ദ്രേ സർക്കിളിൽ പ്രവേശിച്ച് യാരബ് നഗർ ജംക്‌ഷൻ വഴി ബനശങ്കരി ടിടിഎംസിയിൽ എത്തണം. കനകപുര റോഡിൽ…

Read More

സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പിഴ 

ബെംഗളൂരു: സഹയാത്രികൻ ഹെൽമറ്റ് ധരിക്കാത്തതിനാൽ കാർ ഡ്രൈവർ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. 2022 ഡിസംബർ 22-ന് കാർ ഓടിക്കുമ്പോൾ സഹയാത്രികൻ ഹെൽമറ്റ് ധരിച്ചില്ലെന്നാണ് നോട്ടിസിൽ പറയുന്നത്.  സഹയാത്രികൻ ഹെൽമറ്റ് വയ്‌ക്കാത്തതിനാൽ 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടിസിലെ നിർദ്ദേശം. എന്നാൽ നോട്ടീസ് കണ്ട് കാറുടമ ഞെട്ടിയിരിക്കുകയാണ്. പോലീസ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലെ ഓട്ടോമേഷൻ സംവിധാനത്തിലെ തകരാറാണ് ഇത് കാരണമെന്ന് മംഗളൂരു ക്രൈം ആൻഡ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡിസിപി ദിനേശ് കുമാർ പറഞ്ഞു. മംഗളൂരു മംഗളദേവി…

Read More

തിരക്ക് മനസിലാക്കി സ്വയം മാറുന്ന സിഗ്നൽ: മാറ്റങ്ങളുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗരത്തിലെ 163 ജംഗ്ഷനുകളിൽ കൂടി സ്മാർട്ട്‌ സിഗ്നൽ സ്ഥാപിക്കുമെന്ന് ട്രാഫിക് പൊലീസ്. വാഹനങ്ങളുടെ തിരക്കിന് അനുസരിച്ച് സ്വയം മാറുന്ന സിഗ്നൽ സംവിധാനമാണ് നഗരത്തിലെ കൂടുതൽ ജംഗ്ഷനിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ട്രാഫിക് കമ്മിഷണർ എം.എ. സലീം അറിയിച്ചു. നഗരത്തിലെ 330 ജംഗ്ഷനുകളിലാണ് നിലവിൽ സിഗ്നലുകൾ ഉള്ളത്.

Read More

ബസ് സ്റ്റോപ്പുകൾ ഇനി ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലത്തിൽ

ബെംഗളൂരു: ജംഗ്ഷനുകളിൽ നിന്നും 100 മീറ്റർ അകലത്തിലേക്ക് ബസ് സ്റ്റോപ്പുകൾ നീക്കുമെന്ന് ട്രാഫിക് പൊലീസ് സ്പെഷ്യൽ കമ്മിഷണർ എം. എ. സലീം അറിയിച്ചു. ജംഗ്ഷനുകളിലെ ബസ് സ്റ്റോപ്പുകൾ ഗതാഗതത്തിന് കാരണമാകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. പ്രധാന ജംഗ്ഷനുകളിലെ ഗതാഗതകുരുക്ക് അഴിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ ബി. ബി. എം. പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ റോഡുകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുമെന്നും ട്രാഫിക് പൊലീസ് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു.

Read More

ഹോപ്പ് ഫാം ജംഗ്ഷനിലെ തിരക്ക് കുറയ്ക്കാൻ മൂന്നാഴ്ചത്തെ സമയപരിധിയും പുതിയ നടപടികളും

traffic

ബെംഗളൂരു: കിഴക്കൻ നഗരത്തിലെ ഹോപ്പ് ഫാം ജംഗ്ഷനിലെ തിരക്ക് കുറയ്ക്കാൻ പുതിയ ട്രാഫിക് പോലീസ് മേധാവി എംഎ സലീം വൈറ്റ്ഫീൽഡ്, കെആർ പുരം ട്രാഫിക് പോലീസുകാർക്ക് മൂന്നാഴ്ചത്തെ സമയപരിധി നൽകി. സലീം ചൊവ്വാഴ്ച വൈറ്റ്ഫീൽഡും പരിസര പ്രദേശങ്ങളും സന്ദർശിക്കുകയും തിരക്ക് കുറയ്ക്കുന്നതിന് ഇനിപ്പറയുന്ന നടപടികൾക്ക് ഉത്തരവിടുകയും ചെയ്തു: 1) എല്ലാ ബിഎംടിസി ബസുകളും ഹോപ്പ് ഫാം ജംഗ്ഷനിൽ നിർത്തുന്നതിന് പകരം നിയുക്ത ബസ് സ്റ്റോപ്പുകളിൽ നിർത്തണം . 2) പാർക്കിംഗ് നിരോധിച്ചിരിക്കുന്ന പ്രധാന റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. 3) ഹോപ്പ് ഫാം ജംഗ്ഷനിലെ ട്രാഫിക്…

Read More

ട്രാഫിക് പൊലീസ് ഇനി മറഞ്ഞു നിന്നുള്ള വാഹന പരിശോധനയ്ക്ക് നിൽക്കില്ല: വാഹനയാത്രക്കാർ സൂക്ഷിക്കുക

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ 50 ജംഗ്ഷനുകളിൽ കൂടി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്ണൈസേഷൻ ക്യാമറകൾ ഇന്റലിജിൻസ് ട്രാഫിക് മാനേജ്മെന്റ് ഏർപ്പെടുത്തും. വാഹനങ്ങൾ റോഡിൽ പാർക്ക്‌ ചെയ്ത് ഗതാഗത കുരുക്കിന് വഴി ഒരുക്കുന്ന ട്രാഫിക് പോലീസിന്റെ രീതി അവസാനിപ്പിക്കാൻ ആണ് പുതിയ സംവിധാനം. പദ്ധതിയുടെ ഭാഗമായി 250 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്ണൈസേഷൻ ക്യാമറകൾ ജംഗ്ഷനുകളിൽ സ്ഥാപിക്കും. നിയമലംഘനങ്ങൾ ക്യാമറ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ നമ്പർ സഹിതം കൺട്രോൾ റൂമിലേക്ക് വിവരം അറിയിക്കും തുടർന്ന് വാഹന ഉടമയ്ക്ക് കുറ്റവും പിഴയും വ്യക്തമാകുന്ന സന്ദേശം എസ് എസ്…

Read More

മാറത്തഹള്ളി റെയിൽവേ പാലത്തിന് സമീപം ഗതാഗതം തിരിച്ചുവിട്ട് പോലീസ്

ബെംഗളൂരു: നിർണായകമായ അടിപ്പാതയുടെ നിർമ്മാണം സുഗമമാക്കുന്നതിന് തെക്കുകിഴക്കൻ ബെംഗളൂരുവിലെ മാറാത്തഹള്ളി റെയിൽവേ പാലത്തിന് ചുറ്റുമുള്ള ഗതാഗതം തിങ്കളാഴ്ച പോലീസ് തിരിച്ചുവിടാൻ തുടങ്ങി. എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് ബിബിഎംപി സൈറ്റിൽ പണികൾ പുരോഗമിക്കുന്നതായും വാഹന ഉപയോക്താക്കളോട് അതിനനുസരിച്ച് പദ്ധതികൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടതായും പറഞ്ഞു. അണ്ടർപാസ് ജോലികൾ കാരണം വഴിമാറിപ്പോയത് അനിവാര്യമാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്, ഈസ്റ്റ്) കലാ കൃഷ്‌ണസ്വാമി മാധ്യമങ്ങളോട് പറഞ്ഞു, എന്നാൽ ഇത് എത്രനാൾ നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഓൾഡ് എയർപോർട്ട് റോഡിലൂടെയുള്ള ഗതാഗതം മാറത്തഹള്ളി പാലത്തിന്റെ ഒരു വശത്തേക്ക് തിരിച്ചുവിട്ടതായി പൗരന്മാരുടെ…

Read More

നഗരത്തിൽ കർശന നിയന്ത്രണം; യാത്രാ സമയം പകുതിയായി കുറഞ്ഞു

traffic

ഭാരവാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണത്തോടൊപ്പം സിഗ്നൽ സംവിധാനവും കര്‍ശനമായി ഏര്‍പ്പടത്തിയതോടെ ഗതാഗത തടസ്സമുണ്ടാക്കുന്ന സ്ഥിരം മേഘലകളില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ യാത്രാസമയം പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ട്രാഫിക് പോലീസിൽ നടത്തിയ മാറ്റങ്ങൾ പ്രകാരം നഗരത്തിലെ ഒമ്പത് പ്രധാന ട്രാഫിക് ഇടനാഴികളിലൂടെയുള്ള യാത്രാ സമയം കഴിഞ്ഞ 10 ദിവസത്തിനിടെ പ്രഭാത തിരക്കുള്ള സമയങ്ങളിൽ 50 ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ട്. നിയമങ്ങൾ കർശനമായി നടപ്പാക്കാൻ പുതിയതായി നിയമിതനായ സ്പെഷ്യൽ കമ്മീഷണർ (ട്രാഫിക്) ഡോ.എം.എ.സലീം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ ചരക്ക് വാഹനങ്ങളുടെ നിരോധനം, അത്തരം നിയമങ്ങൾ ഇപ്പോൾ കർശനമായി…

Read More
Click Here to Follow Us