റോഡിൽ ജനങ്ങളെ മര്യാദ പഠിപ്പിക്കാൻ ഒരുങ്ങി ട്രാഫിക് പോലീസ്

ബെംഗളൂരു : റോഡിൽ വാഹനമോടിക്കുന്നതുസംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന കലഹങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ കർശന നടപടിക്കൊരുങ്ങി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരേ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കും.

വിവിധ സന്നദ്ധ സംഘടനകളുമായും സ്കൂളുകളിലും കോളേജുകളിലും പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ ക്ലബുകളുമായും സഹകരിച്ച് തുടക്കത്തിൽ റോഡിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിക്കാനും ട്രാഫിക് പോലീസ് പദ്ധതി ആവിഷ്‌കരിച്ചുവരുകയാണെന്ന് ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലീം പറഞ്ഞു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

നഗരത്തിലെ വിവിധഭാഗങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കി വരുകയാണ്. ഇതോടെ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ അതിവേഗം നടപടികൾ സ്വീകരിക്കാൻ കഴിയും. തിരക്കേറിയ റോഡുകൾ നിലവിൽ പൂർണമായും ക്യാമറാ നിരീക്ഷണത്തിലാണ്. ചെറു റോഡുകളിലാണ് ഇത്തരം സംഭവങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്യുന്നത്. ലെയ്ൻ ട്രാഫിക് ഉൾപ്പെടെയുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾ കുറയുമെന്നും കമ്മിഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
[masterslider id="10"]

Related posts