സാഗർ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കർണാടക ആർ.ടി.സി.യുടെ ടൂർ പാക്കേജ് ഇന്ന് മുതൽ 

ബെംഗളൂരു:നഗരത്തിൽ നിന്ന് സാഗർ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കർണാടക ആർ.ടി.സി.യുടെ ടൂർ പാക്കേജ് ഇന്ന് തുടങ്ങും. കർണാടക ആർടിസി യുടെ നോൺ എസ്‌സി സ്ലീപ്പർ ബസ് വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് 2500 രൂപ കുട്ടികൾക്ക് 2300 രൂപയുമാണ്. സാരിഗെ എക്സ്പ്രസ് ബസ് ഷാനി , ഞായർ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് 450 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Read More

വിനോദയാത്രയ്ക്കിടെ മലയാളികളെ മൈസൂരുവിൽ തടവിലാക്കി, രക്ഷപ്പെട്ടത് സാഹസികമായി

ബെംഗളൂരു: പള്ളിശ്ശേരിയിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്രയ്ക്കെത്തിയ അഞ്ചംഗ മലയാളിസംഘത്തെ തടഞ്ഞുവെച്ച് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഒരുദിവസം ബന്ദികളായി കഴിഞ്ഞ സംഘത്തെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു. പി.കെ. ഷറഫുദ്ദീൻ, പുലിവെട്ടി സക്കീർ, ചെറിയ ആലിച്ചെത്ത് ഷറഫുദ്ദീൻ, ടി. ലബീബ്, പി.കെ. ഫാസിൽ എന്നിവരാണു നാട്ടിൽ തിരിച്ചെത്തിയത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും കർണാടക പോലീസുമായി ബന്ധപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഘം മൈസൂരുവിലേക്ക് വിനോദയാത്ര എത്തിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മൈസൂരുവിൽ തിരക്കു കൂടുതലായിരുന്നു. ഭക്ഷണത്തിനുപോലും പ്രയാസപ്പെട്ട…

Read More

ടൂറിസ്റ്റ് ബസ് അപകടം; ഒരു വിദ്യാർത്ഥി മരിച്ചു, 40 ഓളം പേർക്ക് പരിക്ക്

ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും അടക്കം 44 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. കല്ലാര്‍കുട്ടി മയിലാടും പാറ റൂട്ടില്‍ അടിമാലി തിങ്കള്‍ക്കാടിന് സമീപം മുനിയറയിലാണ് സംഭവം. രാത്രി…

Read More

ഒക്ടോബറിൽ വിനോദസഞ്ചാരികളെ വരവേറ്റതിൽ റെക്കോഡ് ഇട്ട് മൈസൂരു

MYSORE MYSURU TOURIST

ബെംഗളൂരു: ദസറ ഉത്സവവും നീണ്ട വാരാന്ത്യങ്ങളും ഒക്ടോബറിൽ റെക്കോഡ് വിനോദസഞ്ചാരികളെ സാക്ഷ്യപ്പെടുത്താൻ മൈസൂരുവിനെ സഹായിച്ചു. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ മൈസൂരു കൊട്ടാരത്തിൽ 4,11,709 വിനോദസഞ്ചാരികളാണ് സന്ദർശിച്ചത്, കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഒരു മാസത്തെ സഞ്ചാരികളുടെ കണക്കിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഒക്‌ടോബർ 19-ന് 27,643-ലും ഏറ്റവും കുറവ് (4,196) ഒക്‌ടോബർ 20-നുമാണ് കൊട്ടാരം സന്ദർശിച്ചത്. ഈ മാസം 1,474 വിദേശികളും കൊട്ടാരം സന്ദർശിച്ചു. 2020 ഏപ്രിലിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് 2022 മെയ് മാസത്തിൽ 3,69,070 ആയിരുന്നു.…

Read More

വിനോദ യാത്ര, സ്കൂളുകൾക്ക് പുതിയ മാനദണ്ഡങ്ങളുമായി സർക്കാർ

തിരുവനന്തപുരം: സ്‌കൂൾ വിനോദയാത്രകൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. രാത്രി പത്തിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യരുതെന്ന് സർക്കാർ നിർദ്ദേശം. വിനോദയാത്രകൾ സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമായിരിക്കണം. യാത്ര പുറപ്പെടും മുമ്പ് പോലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്നും മാനദണ്ഡത്തിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.…

Read More

പശ്ചിമ ഘട്ട നിരകളെയറിഞ്ഞ് ടൂർ ഓഫ് നീല​ഗിരീസ്

ബെം​ഗളുരു: പശ്ചിമ ഘട്ട നിരകളിലൂടെയുള്ള ടൂർ ഓഫ് നീല​ഗിരീസിന് തുടക്കമായി. തുടർച്ചയായ 11 ആമത്തെ വർഷമാണ് സൈക്കിൾ ടൂർ സം​ഘടിപ്പിക്കുന്നത്. കേരള, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ 950 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്.

Read More

പശ്ചിമ ഘട്ട ഭം​ഗി ആസ്വദിക്കാൻ ടൂർ ഒാഫ് നീല​ഗിരീസ് സൈക്കിൾ റാലിയെത്തുന്നു

ബെം​ഗളുരു; 11 ആമത് ടൂർ ഒാഫ് നീല​ഗിരീസ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. പശ്ചിമഘട്ട നിരകളുടെ ഭം​ഗി നേരിട്ടറിയാൻ കഴിയുമെന്നതണ് ഇതിന്റെ നേട്ടം. ഡിസംബർ 9 മുതൽ 16 വരെയാണ് റാലി നടക്കുക. 9 ന് മൈസുരുവിൽ നിന്നാരംഭിച്ച് ഹാസൻ , കുശാൽന​ഗർ , ബത്തരി, കൽപ്പറ്റ വഴി ഊട്ടിയിൽ 16 ന്സമാപിക്കും. കർണ്ണാടക, കേരളം, തമിഴ്നാട് എനനിവടങ്ങളിലൂടെ 950കിലോമീറ്റർ താണ്ടുന്ന റാലിയിൽ 13 രാജ്യങ്ങളിൽ നിന്നുള്ള 110 സൈക്കിള് റൈഡിംങ് താരങ്ങൾ പങ്കെടുക്കും. 17 വനിതകളും ഇതിൽ ഉൾപ്പെടുന്നു.

Read More
Click Here to Follow Us