ബെംഗളുരു; നഗരമെങ്ങും നവരാത്രി ആഘോഷിക്കാൻ തയ്യാറെടുക്കവെ കോവിഡ് നിലനിൽക്കുന്നതിനാൽ ഒട്ടേറെ നിയന്ത്രണങ്ങളാണ് നിർദേശിച്ചിരുന്നത്. എന്നാൽ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും കോർപ്പറേഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു, പുതുക്കിയ ഉത്തരവ് ബിബിഎംപി കമ്മീഷ്ണർ ഗൗരവ് ഗുപ്ത പുറത്തിറക്കി. നവരാത്രി പൂജക്കുള്ള വിഗ്രഹങ്ങൾ 4 അടിയിൽ കൂടുതലുള്ളവ സ്ഥാപിയ്ക്കാൻ വിലക്ക് ഉണ്ടാകില്ല, കൂടാതെ ഓരോ വാർഡിലും ഒന്നിലധികം പ്രദേശങ്ങളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുകയുമാകാം. എന്നാൽ ഒരു വാർഡിൽ ഒരു വിഗ്രഹം എന്ന നിലക്കാണ് ആദ്യം അനുമതി നൽകിയിരുന്നത്. സിന്ദൂർ ഖേല, പുഷ്പാഞ്ജലി തുടങ്ങിയ ചടങ്ങുകൾക്ക് 10 പേർക്ക് മാത്രം അനുമതി…
Read MoreTag: time
അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോ
ബെംഗളുരു; കോവിഡ് കാലത്ത് അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോയുമായി പോലീസ് രംഗത്ത്. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച്ച മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പോലീസ് ഊർജിതമായി രംഗത്തെത്തിയത്. ഇനി മുതൽ പോലീസ് നൽകുന്ന ഡിസ്പോസിബിൾ സ്ട്രോ ഉപയോഗിച്ചാവണം ആൽക്കോമീറ്ററിലേക്ക് ഊതേണ്ടത്. ഇവ ഉപയോഗിക്കാൻ മടിക്കുന്നവർ ഉണ്ടെന്ന് പോലീസ്. അതിനാൽ അത്തരക്കാരെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുമെന്നും വ്യക്തമാക്കി. മദ്യപിച്ച് വാഹനാപകടങ്ങൾ സ്ഥിരമായതിനെ തുടർന്നാണ് പോലീസ് ഊർജിതമായി രംഗത്തെത്തിയിരിക്കുന്നത്.
Read Moreബെംഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കണം; കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നു: പരാതിയുമായി രക്ഷിതാക്കൾ
ബെംഗളുരു; ബെംഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കുവാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. കോവിഡിന് മുൻപുണ്ടായിരുന്ന സമയക്രമത്തിലേക്ക് മാറ്റുവാനാണ് തീരുമാനം, കോവിഡ് കേസുകൾ തീരെ കുറയുന്നതിനാൽ സാധാരണ ക്ലാസ് സമയം ബെംഗളുരുവിൽ പാലിക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇപ്പോൾ 6 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ നടത്തുന്നത്. എന്നാൽ ചിലയിടത്ത് ഒന്നിടവിട്ടാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഈ രീതി മാറ്റി പഴയപോലെ ക്ലാസുകൾ തുടരാനാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നുവെന്നാണ് മാതാപിതാക്കൾ കാരണം പറയുന്നത്. കോവിഡ്…
Read Moreബെംഗളുരുവിൽ മെഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത്; സമയക്രമം ഇങ്ങനെ
ബെംഗളുരു; ബിബിഎംപിയുടെ മെഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത് പ്രവർത്തനം തുടങ്ങി. ബിബിഎംപിയുടെ രണ്ടാമത്തെ ക്യാംപാണിത്. എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ രാത്രി പത്തുമണി വരെയാണ് ക്യാംപ് പ്രവർത്തിക്കുക എന്ന് അധികാരികൾ വ്യക്തമാക്കി. കോദണ്ഡപുരയിലെ രാമപുരയിലെ കബഡി ഗ്രൗണ്ടിൽ ആണ് ക്യാംപ് സജ്ജമാക്കിയത്. ക്യാംപിൽ എത്തുന്നവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വാക്സിനേഷൻ സ്വീകരിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാക്സിന് ശേഷം അരമണിക്കൂർ വിശ്രമിക്കാനും സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും മുതിർന്നവർക്കും വേണ്ടി പിങ്ക് കൗണ്ടറും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു, ഡോക്ടറുടെ സേവനവും…
Read Moreനമ്മ മെട്രോ: ഞായറാഴ്ച്ചകളിൽ യാത്രക്കാർ അധികം: രാവിലെ 8 ന് പകരം പുലർച്ചെ 5 മണിക്ക് ട്രെയിൻ സർവ്വീസ് ആരംഭിക്കാനൊരുങ്ങി ബിഎംആർസിഎൽ
ബെംഗളുരു: നമ്മ മെട്രോയിൽ യാത്രക്കാർ ഞായറാഴ്ച്ചകളിൽ അധികമെന്ന് വിലയിരുത്തൽ, നിലവിൽ 8 മണിക്ക് മാത്രമാണ് ട്രെയിൻ സർവ്വീസ് തുടങ്ങുന്നത്. ഇതിന് പകരമായി രാവിലെ 5 മണിക്ക് തന്നെ സർവ്വീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. ഞായറാഴ്ച്ചകളിൽയാത്ര്കകാർ അധികമാണെന്നിരിക്കേ സമയം വെട്ടിക്കുറച്ചത് വരുമാനത്തെയും ബാധിക്കുന്നു എന്ന് കണ്ടാണ് പുതിയ നീക്കം.
Read More