ബെംഗളൂരു : ശമ്പളം നൽകാത്തതിനെത്തുടർന്ന് ഇന്ദിരാനഗറിലെ ഹോട്ടലിൽ ബോംബു വെച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കിയ ജീവനക്കാരൻ അറസ്റ്റിൽ. ബുധനാഴ്ച രാത്രിയാണ് പാസ്ത സ്ട്രീറ്റ് ഹോട്ടലിലേക്ക് വിളിച്ച് ബോംബ് വെച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൊട്ടുമെന്നും ജീവനക്കാരൻ ഭീഷണിപ്പെടുത്തിയത്. ഹോട്ടലുടമകൾ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിലെ വേലു എന്ന ജീവനക്കാരനാണ് വിളിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇതാണ് ബോംബ് ഭീഷണി മുഴക്കാനുള്ള കാരണമെന്ന് പ്രതി പോലീസിൽ മൊഴി നൽകി.
Read MoreTag: threat
നാളെ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഇ-മെയിൽ; വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി
ബെംഗളൂരു: നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന തരത്തിൽ തനിക്ക് ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണിസന്ദേശം ലഭിച്ച റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. നാളെ ഉച്ചയ്ക്ക് 2.48 ന് ബെംഗളൂരുവിൽ സ്ഫോടനമുണ്ടാകുമെന്ന് മെയിൽ അയച്ച ഷാഹിദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് മുഖ്യമന്ത്രി തള്ളിയത്. റെസ്റ്റോറൻ്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ അല്ലെങ്കിൽ ട്രെയിനുകൾ എന്നിവയുൾപ്പെടെ നഗരത്തിലെ പൊതു പരിപാടികളിലും തിരക്കേറിയ…
Read Moreരാമക്ഷേത്രത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി കത്ത്
ബെംഗളൂരു: രാമക്ഷേത്രത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി കത്ത്. ബെളഗാവിയിലെ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് മുന്നറിയിപ്പ് നല്കുന്ന രണ്ട് കത്തുകളാണ് ലഭിച്ചത്. ബെളഗാവിയിലെ നിപ്പാനിയിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീരാമക്ഷേത്രത്തിന് ബോംബ് വെക്കുമെന്ന് ഭീഷണിയുയർത്തുന്ന രണ്ട് കത്തുകളാണ് ക്ഷേത്രം മാനേജ്മെൻ്റ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി. കത്തുകളില്‍ ഒരെണ്ണം രാമക്ഷേത്രത്തിനുള്ളില്‍ നിന്നാണ് ലഭിച്ചത്. മറ്റൊന്ന് സമീപത്തുള്ള ഹനുമാൻ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തു. ഫെബ്രുവരി 7,28 തീയതികളിലാണ് ഭീഷണിക്കത്തുകള്‍ ലഭിച്ചത്. മാർച്ച് 20, 21 തീയതികളില്‍ രാമക്ഷേത്രത്തില്‍ സ്ഫോടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹിന്ദിയില്‍ എഴുതിയിരിക്കുന്ന…
Read Moreഭാര്യ എത്താൻ വൈകി, വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; ബെംഗളൂരു സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: ഭാര്യ വിമാനത്താവളത്തില്‍ എത്താൻ വൈകിയതിനെ തുടർന്ന് ഭർത്താവിന്റെ വ്യാജ ബോംബ് ഭീഷണി. വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി നല്കിയ ബെംഗളൂരു സ്വദേശി അറസ്റ്റിലായി. മുംബൈയില്‍ നിന്ന് പുറപ്പെട്ട ബെംഗളൂരു വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു വ്യാജ ഭീഷണി സന്ദേശം. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്ന് സംശയമാണെന്നും ഭാര്യ ഭർത്താവിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിലെയെങ്കിലും വിമാനത്തില്‍ കയറാൻ കഴിഞ്ഞില്ല. ഈ സമയത്താണ് വ്യാജ ഭീഷണി സന്ദേശമെന്ന ആശയം ഉദിച്ചത്. എയർലൈൻസില്‍ ലഭിച്ച സന്ദേശം വിമാനത്തിന്റെ ക്യാപ്റ്റനും പോലീസിനും ഉള്‍പ്പടെയുള്ള അധികാരികളെ…
Read Moreഭർത്താവിനെ കേസിൽ കുടുക്കാൻ വ്യാജ ബോംബുഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റിൽ
ബെംഗളൂരു : ഭർത്താവിന്റെ ഫോണിൽ നിന്ന് പോലീസിന് വ്യാജ ബോംബുഭീഷണി സന്ദേശമയച്ച ഭാര്യ അറസ്റ്റിൽ. അനേകൽ ടൗണിൽ താമസിക്കുന്ന വിദ്യാറാണിയാണ് (32) അറസ്റ്റിലായത്. ഭർത്താവിനെ കേസിൽപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഓൺലൈനിൽ പരിചയപ്പെട്ട ആൺസുഹൃത്തുക്കളോട് വിദ്യാറാണി പതിവായി ചാറ്റുചെയ്യുന്നത് ശ്രദ്ധയിൽപെട്ട ഭർത്താവ് കിരൺ മല്ലപ്പ ഇവരുടെ ഫോൺ തകർത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഭർത്താവിനെ കേസിൽക്കുടുക്കാൻ ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു. ഇവരുടെ ഓൺലൈൻ സുഹൃത്താണ് വ്യാജസന്ദേശം തയ്യാറാക്കി നൽകിയത്. തുടർന്ന് സന്ദേശം ഭർത്താവിന്റെ ഫോണിലെ വാട്സാപ്പ് വഴി പോലീസിന് കൈമാറുകയായിരുന്നു. സന്ദേശത്തിന്റെ ഉറവിടംതേടി വീട്ടിലെത്തിയ…
Read Moreഉപമുഖ്യമന്ത്രി ശിവകുമാറിന് വധഭീഷണി; യുവാവ് അറസ്റ്റിൽ
ബംഗളൂരു: ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും സഹോദരൻ ഡികെ സുരേഷിനെയും വധിക്കാൻ സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനി ജീവനക്കാരനായ ആർഎം രഞ്ജിത്ത് ആണ് അറസ്റ്റിലായത്. ഭീഷണി സംബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ശരത്താണ് വിവരം പോലീസിൽ അറിയിക്കുകയും പരാതി നൽകുകയും ചെയ്തത്. മറ്റ് കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്ന പോസ്റ്റുകളും ഇയാളുടെ അക്കൗണ്ടിൽ ഉണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടി അംഗം ആണോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreനഗരത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി
ബെംഗളൂരു: നഗരത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി വന്നതിനെ തുടർന്ന് സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ഭീതിയിലായി. ഒരു അജ്ഞാതൻ ഇലക്ട്രോണിക് സിറ്റി ടിസിഎസ് കമ്പനിയിൽ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു. ഇത് കമ്പനിയിൽ കുറച്ചു നേരം ആശങ്ക സൃഷ്ടിച്ചു. ബി.ബ്ലോക്കിൽ ബോംബുണ്ടെന്ന് ഭീഷണികോൾ വന്നതോടെയാണ് ടിസിഎസ് കമ്പനി ജീവനക്കാർ ഭീതിയിലായത്. ഉടൻ തന്നെ കമ്പനി പരപ്പന അഗ്രഹാര പോലീസിൽ വിവരമറിയിച്ചു. പരപ്പന അഗ്രഹാര പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനിയോടുള്ള വിരോധം മൂലം ഹൂബ്ലി സ്വദേശിനിയായ മുൻ ജീവനക്കാരിയാണ് കൃത്യം നടത്തിയതെന്ന്…
Read Moreനവംബർ 13 ന് പത്ത് റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ലഷ്ക്കർ ഭീഷണി
ഡൽഹി: ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്കർ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 10 സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ ഭീഷണി. ഈ സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ നവംബർ 13 സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ലഷ്ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. പത്തു സ്റ്റേഷനുകളിൽ സ്ഫോടനം നടത്തും, നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയവും തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചതായി പോലീസ് അറിയിച്ചു.
Read More20 കോടി നൽകിയില്ലെങ്കിൽ കൊല്ലും; മുകേഷ് അംബാനിക്ക് നേരെ വധഭീഷണി
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് നേരെ വധഭീഷണി. റിലയന്‍സ് കമ്പനിയുടെ ഈ മെയിലിലേക്കാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ’20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്’ എന്നായിരുന്നു ഈ മെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കം. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും മുകേഷ് അംബാനിക്ക് പലതവണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അംബാനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ…
Read Moreഖാർഗെയ്ക്കും കുടുംബത്തിനുമെതിരായ വധഭീഷണി അന്വേഷിക്കും ; ബസവരാജ് ബൊമ്മെ
ബെംഗളൂരു:എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയേയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുമെന്ന് പറയുന്ന ഓഡിയോ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പുറത്തുവന്ന ഓഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച് പരിശോധിക്കേണ്ടതുണ്ട്. വിഷയം ഗൗരവത്തിലെടുക്കുകയും കേസെടുത്ത് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ഓഡിയോയുടെ അധികാരികത സംബന്ധിച്ച് ഞങ്ങൾ അന്വേഷിക്കും. ലിംഗായത്ത് വോട്ടുകൾ ബിജെപിക്ക് വേണ്ടെന്ന് ബിഎൽ സന്തോഷ് പറഞ്ഞെന്ന തരത്തിലുള്ള വാർത്ത വ്യാജമാണ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ട്, ബെംഗളൂരുവിലെ തൻറെ വസതിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
Read More