തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇടുക്കി കുമളിയില്‍ അറുപ്പത്തിയാറാം മൈലില്‍ ആണ് സംഭവം. കാര്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. കാറിനകത്ത് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
Read MoreTag: thodupuzha
ഭാവി വരന്റെ കൂടെ യുവതി ഒളിച്ചോടിയത് ബെംഗളൂരുവിലേക്ക്
തൊടുപുഴ : വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടിയത് മുട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം പോയത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കി. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ബംഗളൂരുവിലേക്കു കടന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടത്. പോലീസ് അന്വേഷണത്തില്‍ ഇരുവരും…
Read More