ബെംഗളൂരു: നഗരത്തിൽ ഇനിമുതൽ വാഹനങ്ങൾക്കുള്ള ഇന്ധനം വീടുകളിൽ എത്തിക്കാനുള്ള സംവിധാനവുമായി സ്വകാര്യ കമ്പനി പ്രവർത്തനം ആരംഭിച്ചു. ‘ദ ഫ്യുവൽ ഡെലിവറി’ എന്ന ആപ്പാണ് പുതിയ സേവനമാരംഭിച്ചത്. ആപ്പിലൂടെയും കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ജനങ്ങൾക്ക് ഇന്ധനം ബുക്കുചെയ്യാൻ സാധിക്കും. ഫോൺ നമ്പറും മേൽവിലാസവും നൽകി ബുക്ക് ചെയ്യുന്നതോടു കൂടി ചെറിയ ടാങ്കർ നിങ്ങളുടെ വീട്ടിലെത്തി വാഹനത്തിന് ആവശ്യമായ ഇന്ധനം നൽകും. എന്നാൽ ഉപഭോക്താക്കൾ ഇന്ധനവിലയ്ക്കൊപ്പം ഡെലിവറി ചാർജ്ജും നൽകേണ്ടി വരും. ആദ്യഘട്ടത്തിൽ ഡീസൽ മാത്രമായിരിക്കും ആപ്പിലൂടെ വിതരണം ചെയ്യുന്നത്.
Read More