തിരുവനന്തപുരം : ‘അല്‍ സലം’ എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായ ആറു പേര്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് പുറപ്പെട്ടതായി സൂചന. പോലീസ് അതീവ ജാഗ്രതയില്‍ തുടരുകയാണ്. ഇവര്‍ക്കായി ഇന്റലിജന്‍സ് ഏജന്‍സികളും വലവിരിച്ചു കഴിഞ്ഞു. അല്‍ സലമിന്റെ സ്‌ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്നു മധുര ജയിലിലുള്ള രണ്ട് അല്‍ സലം നേതാക്കളില്‍നിന്നാണ് പോലീസിനു വിവരം ലഭിച്ചത്. 21 വയസുകാരന്റെ ഒപ്പമുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവര്‍ കേരളത്തിലെത്തിയോ എന്നും വ്യക്‌തമല്ല. എന്നാല്‍, മധുരയില്‍ നിന്നു കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ പോലും…
Read MoreTag: terrorist
സാധാരണക്കാരിൽ സാധാരണക്കാരനായി വർഷങ്ങളോളം ജീവിച്ചത് കൊടും ഭീകരൻ
ബെംഗളൂരു: സൈന്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കർണാടക പോലീസ് അറസ്റ്റ് ചെയ്ത കൊടും ഭീകരന്‍ താലിബ് ഹുസൈന്‍ ബെംഗളൂരുവില്‍ വർഷങ്ങളോളം കഴിഞ്ഞത് സാധാരണ തൊഴിലാളിയായി. വിഘടനവാദി ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഇയാളെ കഴിഞ്ഞ മാസം 29 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കാശ്മീരിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഏതാനും കേസുകളില്‍ സൈന്യം തിരയുന്നയാളാണ് ഇയാള്‍. 2016ല്‍ തീവ്രവാദി സംഘടനയില്‍ ചേര്‍ന്ന താലിബ് ഹുസൈന്‍ യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. താലിബ് ഹുസൈന്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരം…
Read More6 ഭീകരർ കേരളത്തിലേക്ക് എത്തിയതായി ഐ. ബി റിപ്പോർട്ട്
തിരുവനന്തപുരം: മധുര ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയിലെ ആറു പേര്‍ കേരളത്തിലേക്കു കടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് അതീവജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നൽകി. ഇവരെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരുമായി അടുപ്പമുള്ള രണ്ടു പേര്‍ ബെംഗളൂരുവിൽ ജയിലിലാണ്. കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളിലും ഇന്റലിജന്‍സ് വിഭാഗം തെരച്ചില്‍ ശക്‌തമാക്കി. സംസ്‌ഥാനത്തു സാമുദായിക സ്‌പര്‍ധ ആളിക്കത്തിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നതായി ആഭ്യന്തര വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ…
Read Moreഇസ്ലാമിക് സ്റ്റേറ്റ് ബന്ധം: ഒരാൾകൂടെ അറസ്റ്റിലായി
മുംബൈ : കേരളത്തില്‍ നിന്നും മലയാളികള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നുവെന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മുംബൈയിലെ താനെയില്‍ നിന്നും റിസ്വാന്‍ ഖാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കേരള പോലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എടിഎസ്) ചേര്‍ന്നാണ് ഇയാളെ പുര്‍ച്ചെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കേരളത്തില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും കാണാതായ 21 പേര്‍ക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. ഇവര്‍ ഐഎസില്‍ ചേരാനാണ് കേരളത്തില്‍ നിന്നും നാടുവിട്ടതെന്ന് വ്യക്തമായ…
Read More