ഹിജാബ് ധരിച്ച് പരീക്ഷ, 2 അധ്യാപകർ കൂടി സസ്പെൻഷനിൽ

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ജെവര്‍ഗിയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് രണ്ട് അധ്യാപകരെ കൂടി സസ്പെന്‍ഡ് ചെയ്തു. ഇതേ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് അധ്യാപകരെ സസ്പെൻഡ്‌ ചെയ്തിരുന്നു. ജെവര്‍ഗി താലൂക്ക് ശ്രീരാമസേന പ്രസിഡന്‍റ് നിംഗനഗൗഡ മാലിപാട്ടില്‍ നല്‍കിയ പരാതിയിമേലാണ് നടപടി. ഡി.ഡി.പി.ഐക്ക് മാലിപാട്ടില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ഡി.പി.ഐ പരീക്ഷാ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സൂപ്രണ്ടിന്റെ അന്വേഷണത്തിലാണ് അല്‍റു സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ ഹയാദ് ഭഗ്‌വന്‍, കൊടച്ചി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി…

Read More

ബിജെപി പ്രവർത്തകർ വെടിയുതിർത്ത കേസ്; മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരു: സംസ്ഥാനത്തെ യാദ്ഗിറിൽ നടന്ന ബി.ജെ.പി.യുടെ ജനാശീർവാദ റാലിയിൽ അതിഥിയായി എത്തിയ കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആകാശത്തേക്ക് വെടിയുതിർത്ത കേസിൽ മൂന്ന് പോലീസുകാരെ സസ്പെണ്ട് ചെയ്തു. യാദ്ഗിർ സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾമാരായ വീരേഷ്, സന്തോഷ്, മെഹബൂബ് എന്നിവരെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബി.ജെ.പി. പ്രവർത്തകർ വെടിയുതിർത്ത സംഭവം നടക്കുന്ന സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഈ പോലീസുകൾ അവരെ തടയാൻ മുൻകൈ എടുക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ ഈ നടപടി. http://h4k.d79.myftpupload.com/archives/71404    

Read More
Click Here to Follow Us