ബിജെപി പ്രവർത്തകർ വെടിയുതിർത്ത കേസ്; മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരു: സംസ്ഥാനത്തെ യാദ്ഗിറിൽ നടന്ന ബി.ജെ.പി.യുടെ ജനാശീർവാദ റാലിയിൽ അതിഥിയായി എത്തിയ കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആകാശത്തേക്ക് വെടിയുതിർത്ത കേസിൽ മൂന്ന് പോലീസുകാരെ സസ്പെണ്ട് ചെയ്തു.

യാദ്ഗിർ സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾമാരായ വീരേഷ്, സന്തോഷ്, മെഹബൂബ് എന്നിവരെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

ബി.ജെ.പി. പ്രവർത്തകർ വെടിയുതിർത്ത സംഭവം നടക്കുന്ന സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഈ പോലീസുകൾ അവരെ തടയാൻ മുൻകൈ എടുക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ ഈ നടപടി.

http://h4k.d79.myftpupload.com/archives/71404

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts