ബെംഗളൂരു: മണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍നിന്നുള്ള സ്വതന്ത്ര എം.പി സുമലത അംബരീഷ് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന. ബി.ജെ.പി നേതാവും എം.എല്‍.സിയുമായ സി.പി. യോഗേശ്വറാണ് ഇതു സംബന്ധിച്ച പുതിയ പ്രസ്താവനയുമായി രംഗത്തുവന്നത്. സുമലത ബി.ജെ.പിയില്‍ ഉടന്‍ ചേരുമെന്ന് മണ്ഡ്യയിലെ മദ്ദൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് സുമലതയുമായി ബി.ജെ.പി ദേശീയ നേതാക്കള്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയതായും വെളിപ്പെടുത്തിയ അദ്ദേഹം, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ബി.ജെ.പിയില്‍ ചേരുമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവായിരുന്ന അംബരീഷിന്റെ മരണശേഷം രാഷ്ട്രീയരംഗത്തിറങ്ങിയ സുമലത, 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ…
Read More