റസ്റ്റോറന്റുകളിൽ പോയി വയറുനിറയെ ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ വരുമ്പോൾ നെഞ്ചുവേദന അഭിനയിച്ച് വിദഗ്ധമായി മുങ്ങുന്ന 50കാരൻ പിടിയിൽ. സ്പെയിനിലെ ബ്ലാങ്ക മേഖലയിൽ നിന്നാണ് ലിത്വാനിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാരന്റെ ഫോട്ടോ ഒരു മുന്നറിയിപ്പായി മേഖലയിലെ റസ്റ്റോറന്റുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിലകൂടിയ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്ത് കഴിച്ച ശേഷം നെഞ്ചുവേദന അഭിനയിച്ച് കുഴഞ്ഞുവീഴുകയാണ് ഇയാളുടെ പതിവ്. ഇരുപതോളം റസ്റ്റോറന്റുകളിൽ ഈ പ്രകടനം കാഴ്ച വച്ച് ബില്ലിൽ നിന്നും ഇയാൾ ഒഴിവായിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ഹോട്ടലിലെത്തിയ 50കാരന് 37 ഡോളറിന്റെ ബില്ല് കൊടുത്തപ്പോഴാണ്…
Read MoreTag: Spain
ബെംഗളൂരുവിൽ നിന്നും സ്പെയിനിലേക്ക് പറക്കാൻ ഒരുങ്ങിയ പൂച്ചയെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കാണാതായി
ബെംഗളൂരു: ഖത്തർ എയർവേയ്സ് വിമാനത്തിൽ ഉടമസ്ഥരോടൊത്ത് സ്പെയിനിലെ മാഡ്രിഡിലേക്ക് പറക്കാൻ പുറപ്പെട്ട അഞ്ച് വയസ്സുള്ള വളർത്തുപൂച്ചയെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) കൂട്ടിൽ നിന്ന് കാണാതായി, ടെർമിനലിൽ എവിടെയോ നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൂച്ചയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, സെക്യൂരിറ്റി ക്ലിയറൻസിനെ തുടർന്ന് വിമാനത്തിന്റെ ചരക്ക് വിഭാഗത്തിൽ കയറ്റുന്നതിന് മുമ്പ് കൂട് സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫിനെ വളർത്തുമൃഗങ്ങളുടെ ഉടമസ്ഥർ കുറ്റപ്പെടുത്തി. ഖത്തർ എയർവേയ്സ് ക്യുആർ 573 വിമാനത്തിൽ ദോഹയിലേക്കുള്ള രണ്ട് നായ്ക്കളായ സോയിബി (3), സിംബ…
Read More