ന്യൂഡൽഹി: ഗഗൻയാന്‍ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ വനിതാ റോബട്ട് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്രസിങ്. ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്ര നടത്തും. തുടർന്ന് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘മഹാമാരി കാരണം ഗഗൻയാൻ പദ്ധതി വൈകി. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യയാത്ര ഒക്ടോബർ ആദ്യം നടത്താൻ ആസൂത്രണം ചെയ്യുകയാണ്. ബഹിരാകാശ യാത്രികരെ അങ്ങോട്ട് അയയ്ക്കുന്നതു പോലെ തന്നെ അവരെ തിരികെ കൊണ്ടുവരുന്നതും ഏറെ പ്രധാനമാണ്. പിന്നീട് വനിതാ റോബോർട്ടിനെ അയക്കും. മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം ഈ റോബട് നടത്തും. ഈ പരീക്ഷണം വിജയകരമാണെങ്കിൽ…
Read MoreTag: space
നഗരത്തിൽ പാർക്കിംഗ് സ്ഥലത്തിന്റെ 10% സൈക്കിളുകൾക്കായി നീക്കിവയ്ക്കും
ബെംഗളൂരു: ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് (DULT) അതിന്റെ പാർക്കിംഗ് പ്ലാനിൽ നഗരത്തിലെ പാർക്കിംഗ് സ്ഥലത്തിന്റെ 10% സൈക്കിളുകൾക്കായി നീക്കിവയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ, പരാജയപ്പെട്ട പബ്ലിക് സൈക്കിൾ ഷെയറിംഗ് (പിബിഎസ്) സംവിധാനം കിക്ക്സ്റ്റാർട്ട് ചെയ്യാമെന്നും സൈക്കിളിംഗ് ഒരു ഫസ്റ്റ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി സൊല്യൂഷനായി പ്രോത്സാഹിപ്പിക്കാമെന്നുമാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെ പദ്ധതി നടപ്പിലാക്കിയാലുടൻ പദ്ധതി നിലവിൽ വരാനാണ് സാധ്യത. 6,000 സൈക്കിളുകൾ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെ 2007-ൽ സർക്കാർ പിബിഎസ് പദ്ധതിയിട്ടു എന്നാൽ 2019-ൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്,…
Read More