കെആർ പുരത്തിന് സമീപം വെടിവെപ്പ് നടന്നു

ബെംഗളൂരു: കെആർ പുരത്തിന് സമീപം വെടിവെപ്പ്.  ഒരു വർഷം മുമ്പ് ബെംഗളൂരുവിലേക്ക് താമസം മാറി എത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള റൗഡിയെ വ്യാഴാഴ്ച കെആർ പുരത്തിന് സമീപം നാലംഗ സംഘം ഒന്നിലധികം തവണ വെടിവവെച്ചതായി സിറ്റി പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ കാർ ഡ്രൈവർക്കും ഒരു വെടി ഏറ്റിരുന്നു . ശിവശങ്കർ റെഡ്ഡി (29) കുറുദുസൊന്നേനഹള്ളിയിലെ ഹാപ്പി ഗാർഡൻ ലേഔട്ടിലെ തന്റെ കെട്ടിട നിർമ്മാണ സ്ഥലത്ത് നിർമ്മാണ തൊഴിലാളികളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഹെൽമറ്റ് ധരിച്ച നാല് പേർ…

Read More

കൊലക്കേസ് പ്രതിക്ക് നേരെ പോലീസ് വെടിയുതിർത്തു

ബെംഗളൂരു: ബുധനാഴ്ച നഗര പ്രാന്തപ്രദേശത്തുള്ള ഹോട്ടൽ ഹർഷ ദി ഫേണിന് സമീപമുള്ള സ്‌പോട്ട് ‘മഹസർ’ എന്ന സ്ഥലത്ത് വെച്ച്‌ പോലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ച കൊലക്കേസ് പ്രതിയായ ജാബി (23) ന് നേരെ പോലീസ് വെടിയുതിർത്തു. പോലീസ് പറയുന്നതനുസരിച്ച്, ക്രിമിനൽ പശ്ചാത്തലമുള്ള 21 നും 23 നും ഇടയിൽ പ്രായമുള്ള ജാബിയെയും ദർശൻ, കാർത്തിക് എന്നിവരെയും വിജയ് (37) എന്നയാളുടെ സ്വർണ്ണ ചെയിൻ മോഷ്ടിച്ചതിന് ശേഷം കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. വിജയ്‌യെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ പോലീസ് സംഘം ജാബിയെ നഗരപ്രാന്തത്തിലെ…

Read More

സ്‌കൂളിൽ വെടിവയ്പ്പ്; 14 കുട്ടികളും 3 സ്കൂൾ ജീവനക്കാരും കൊല്ലപ്പെട്ടു

അമേരിക്ക: ടെക്‌സാസിൽ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. സ്കൂളിൽ 18 കാരനായ തോക്കുധാരി വെടിയുതിർത്തതായി ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതെന്ന് കരുതുന്നുതായും ഗവർണ്ണർ പറഞ്ഞു. ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. വെടിവയ്‌പ്പിൽ പരുക്കേറ്റവരെ പ്രദേശത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം വെടിവയ്‌പ്പുണ്ടായതിനെത്തുടർന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.

Read More

സീറ്റിനെ ചൊല്ലി തർക്കം; തിയേറ്ററിൽ നടന്ന വെടിവയപ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ഹാവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിൽ അജ്ഞാതൻ നടത്തിയ വെടിവെയ്പ്പിനെ തുടർന്ന് 27 കാരന് ഗുരുതരമായി പരിക്കേറ്റു. കന്നഡ നടൻ യഷും സഞ്ജയ് ദത്തും ഉൾപ്പടെയുള്ളവർ അഭിനയിച്ച ‘കെജിഎഫ്: ചാപ്റ്റർ 2’ എന്ന ചിത്രത്തിന്റെ സ്‌ക്രീനിംഗിന്റെ ഇടയിലാണ് വെടിവെപ്പുണ്ടായത്. വസന്ത്കുമാർ ശിവപൂർ എന്നയാൾക്കാണ് വെടിയേറ്റത്. മുഗളി ഗ്രാമത്തിലെ താമസക്കാരനായിരുന്ന അദ്ദേഹം കാർഷിക മേഖലകളിൽ ജോലി ചെയ്തിരുന്നതായിട്ടാണ് റിപ്പോർട്ടുകളുള്ളത്. ജോലിക്ക് ശേഷം തന്റെ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാനാണ് ഇര എത്തിയതെന്ന് ഷിഗ്ഗാവ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്. കുറ്റാരോപിതന്റെ സീറ്റായ തന്റെ മുന്നിലെ സീറ്റിൽ അദ്ദേഹം കാലുകൾ…

Read More
Click Here to Follow Us