കളമശ്ശേരി: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ജയിൽ അധികൃതരുടെ നടപടി. വൈകിട്ടാണ് ശാരീരിക അവസ്ഥയും ബുദ്ധിമുട്ടും ഉണ്ടെന്ന വിവരം ജയിൽ അധികൃതരെ ശിവശങ്കർ അറിയിച്ചത്. തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറെ ഡോക്ടർമാർ പരിശോധിച്ച് വരുന്നു. ലൈഫ് മിഷൻ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവശങ്കറെ ജയിലിലേക്ക് മാറ്റിയത്.
Read More