മലയാളി വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വരം ബീച്ചിൽ ശനിയാഴ്ച വൈകുന്നേരം എത്തിയ കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂർ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്. സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് ബീച്ചിൽ എത്തി കടലിൽ ഇറങ്ങുകയായിരുന്നു. കൂട്ടുകാരൻ തിരയിൽ പെട്ടപ്പോൾ രക്ഷിക്കാൻ നടത്തിയ ശ്രമത്തുന്നതിനിടെ ഈ കുട്ടിയും തിരയിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഇരുവരെയും കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സുള്ള്യ സ്വദേശി മുങ്ങി മരിച്ചു

ബെംഗളുരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സ്വദേശിയായ യുവാവ് പുതുച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. സുള്ള്യ കൂത്ത്കുഞ്ച ഗ്രാമത്തിൽ ചിഡ്ഗള്ളുവിൽ ഗോപാലിന്റെ മകൻ ബിപിൻ (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ബിപിൻ സുഹൃത്തുക്കൾക്കൊപ്പം പുതുച്ചേരിയിൽ പോയി കടലിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം കരക്കടിഞ്ഞു.

Read More

മീൻപിടിക്കാൻ പോയ ബോട്ട് നടുക്കടലിൽ മുങ്ങി

ബെംഗളൂരു: മംഗളൂരു തീരത്തു നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മീന്‍പിടിത്ത ബോട്ട്‌ മുങ്ങി. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മംഗളൂരു ഉര്‍വയിലെ കൃഷ്ണകുമാറിന്റെ ‘ജയ്‌ ശ്രീറാം’  എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇന്നലെ പകല്‍ പതിനൊന്നോടെയാണ്‌ സംഭവം. യന്ത്രത്തകരാര്‍ കാരണം അപകടത്തില്‍പ്പെട്ട ബോട്ട്‌ വലിയ തിരകളില്‍പ്പെട്ട്‌ വെള്ളം കയറുകയായിരുന്നു. സമീപത്ത്  മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് തൊഴിലാളികളെ രക്ഷിച്ചത്‌. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മീൻ പിടിക്കാനായി കടലില്‍ പോകരുതെന്ന് ജില്ലാ ഭരണസംവിധാനം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More

വിനോദയാത്രയ്ക്കിടെ അപകടം, മൂന്നു വിദ്യാർത്ഥികൾ മരിച്ചു 

ബെംഗളൂരു: കോട്ടയത്ത് നിന്ന് ക‌ര്‍ണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം മംഗളം കോളേജില്‍ നിന്ന് യാത്ര പോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെ മാല്‍പെയില്‍ വച്ചാണ് അപകടം. കടല്‍ത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. പാമ്പാടി ഉദയംപേരൂര്‍ മൂലമറ്റം സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

Read More
Click Here to Follow Us